Latest News

മിനിസ്ക്രീൻ പ്രേക്ഷകരുടെ കല്യാണിക്ക് കല്യാണമേളം; നടി അമല ഗിരീശന്‍ വിവാഹിതയായി

Malayalilife
മിനിസ്ക്രീൻ പ്രേക്ഷകരുടെ കല്യാണിക്ക് കല്യാണമേളം; നടി അമല  ഗിരീശന്‍ വിവാഹിതയായി

സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലായ ചെമ്പരത്തിയിലെ കല്യാണിയായി വേഷമിട്ട അമല ഗിരീശന്‍ വിവാഹിതയായി. ഫ്രീലാന്‍സ് ക്യാമറമാന്‍ ആയ പ്രഭു ആണ് താരത്തെ ജീവിതസഖിയാക്കിയത്. കുറച്ചുകാലം  സീരിയല്‍ മേഖലയില്‍ പ്രഭു പ്രവര്‍ത്തിച്ചിട്ടുണ്ട്.അധികം ആരെയും ലോക് ഡൗണ്‍ കാരണം പങ്കെടുപ്പിക്കാതെയാണ്  വിവാഹം നടന്നതെന്ന് അമല  തുറന്ന് പറയുന്നു.

' തമിഴ്‌നാട് സ്വദേശിയാണ് എങ്കിലും പ്രഭുവിന് നന്നായി മലയാളം അറിയാം. പ്രഭുവിന്റെ അമ്മയും മലയാളിയാണ്. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ കഴിഞ്ഞ വസമാണ് വിവാഹം നടന്നത്' എന്നും  അമല പറഞ്ഞു.കോഴിക്കോടാണ് നാടെങ്കിലും തിരുവന്തപുരത്താണാണ് അമലയും കുടുംബവും വര്‍ഷങ്ങളായി താമസിക്കുന്നത്. അഞ്ചുവര്‍ഷമായി അഭിനയ രംഗത്ത് സജീവമാണ് അമല. അഭിനയിച്ച് തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടാന്‍ അമലയ്ക്ക് കഴിഞ്ഞിരുന്നു. 

വര്‍ഷങ്ങളായി സീനിയറായ മറ്റ് നടിമാര്‍ക്ക് പോലും ഇതുവരെ കിട്ടാത്ത പുരസ്‌കാരമാണ് ചെറിയ പ്രായത്തില്‍ അമല നേടിയത്. അഞ്ച് വര്‍ഷം മുന്‍പ് സ്റ്റാര്‍ വാര്‍ യൂത്ത് കാര്‍ണിവെല്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുക്കാനായതാണ് അമലയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.  സ്പര്‍ശം എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് കാട്ടുകുരങ്ങ്, നീര്‍മാതളം, സൗഭാഗ്യവതി, എന്നിങ്ങനെയുള്ളതിലും അഭിനയിച്ചു. ഇതില്‍ നീര്‍മാതളത്തിലെ അഭിനയത്തിലാണ് സംസ്ഥാന പുരസ്‌കാരം അമലയ്ക്ക് കിട്ടിയത്. പിന്നീടാണ് ചെമ്പരത്തി സീരിയലിലെ കല്യാണിയെന്ന കഥാപാത്രമാകാന്‍ അമലയ്ക്ക് അവസരം ലഭിച്ചത്.
 

Read more topics: # Actress amala gireeshan married
Actress amala gireeshan married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക