Latest News

ഹിന്ദി ടെലിവിഷന്‍ താരം തുനിഷ ശര്‍മയെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ലൊക്കേഷനിലെ ബാത്ത് റൂമിനുള്ളില്‍;നടിയുടെ ആത്മഹത്യ ലൗ ജിഹാദെന്ന് ആരോപണം നിഷേധിച്ച് പൊലീസ്; തുനിഷും കാമുകന്‍ ഷീസും വേര്‍പിരിഞ്ഞതെന്ന് രണ്ടാഴ്ച്ച മുമ്പെന്ന് പോലീസ്

Malayalilife
 ഹിന്ദി ടെലിവിഷന്‍ താരം തുനിഷ ശര്‍മയെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ലൊക്കേഷനിലെ ബാത്ത് റൂമിനുള്ളില്‍;നടിയുടെ ആത്മഹത്യ ലൗ ജിഹാദെന്ന് ആരോപണം നിഷേധിച്ച് പൊലീസ്; തുനിഷും കാമുകന്‍ ഷീസും വേര്‍പിരിഞ്ഞതെന്ന് രണ്ടാഴ്ച്ച മുമ്പെന്ന് പോലീസ്

പ്രശസ്ത ഹിന്ദി ടെലിവിഷന്‍ താരം തുനിഷ ശര്‍മ തൂങ്ങി മരിച്ച നിലയില്‍. 20 വയസ്സായിരുന്നു. അലിബാബ; ദസ്താന്‍ ഇ കബുല്‍ എന്ന പരമ്പരയില്‍ അഭിനയിച്ചു വരികയായിരുന്നു തുനിഷ.  ഈ പരമ്പരയുടെ ലൊക്കേഷനിലെ ബാത്രൂമിലാണ് തുനിഷ ശര്‍മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ വാസിയിലാണ് സംഭവം. നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തത്. മരണവുമായി ബന്ധപ്പെട്ട് സഹതാരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഷീസന്‍ മുഹമ്മദ് ഖാന്‍ എന്ന നടനാണ് അറസ്റ്റിലായത്. തുനിഷയും ഷീസറും നീണ്ട നാളുകളായി പ്രണയത്തിലായിരുന്നു എന്നും, എന്നാല്‍ പതിനഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരും വേര്‍പിരിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് ശേഷം തുനിഷ മാനസികമായി ഒരുപാട് തകര്‍ന്ന അവസ്ഥയിലായിരുന്നുവത്രെ. ആത്മഹത്യാ പ്രേരണ കുറ്റത്തിന് ആണ് ഷീസന് എതിരെ കേസ് എടുത്തിരിയ്ക്കുന്നത്. ഈ ബന്ധത്തില്‍ അവള്‍ കഷ്ടപ്പെടുന്നുണ്ടെന്നും അത് അങ്ങേയറ്റത്തെ നടപടിയിലേക്ക് അവളെ നയിച്ചിരിക്കാമെന്നും തുനിഷയുടെ അമ്മ പോലീസിനോട് പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബാത്രൂമിലേക്ക് പോയ തുനിഷ ഷര്‍മ ഒരുപാട് നേരം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് സംശയിക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ശേഷം മരണം സ്ഥിരീകരിച്ചു. ആത്മഹത്യ തന്നെയാണോ, അതോ മറ്റെന്തെങ്കിലും സാധ്യതയുണ്ടോ എന്ന് അന്വേഷിക്കും. ഓട്ടോപ്‌സി റിപ്പോര്‍ട്ടുകള്‍ പ്രകാരം നടിയുടെ ദേഹത്ത് ദേഹോപദ്രവം ഏല്‍പ്പിച്ചതിന്റെ പാടുകള്‍ ഒന്നും ഇല്ല.

നടിയുടെ അമ്മയുടെ പരാതി പ്രകാരം ആണ് ഷീസന്‍ മുഹമ്മദ് ഖാന് എതിരെ കേസ് എടുത്തത്. അലി ബാബ ദസ്താന്‍ ഇ കബുല്‍ ഷോയുമായി ബന്ധപ്പെട്ട പതിനാല് പേര്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. ഇരുവരുടെയും അടുത്ത സുഹൃത്തും മറ്റൊരു സഹനടനുമായ പാര്‍ഥ് സുത്ഷിയെ പൊലീസ് ചോദ്യം ചെയ്തു. അവര്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് എനിക്ക് അറിയില്ല എന്നും, അറിയാവുന്ന കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട് എന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ സുത്ഷി പറഞ്ഞു.

ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയതാണ് നടി തുനിഷ ശര്‍മ. ഭാരത് കാ വീര്‍ പുത്ര -മഹാറാണാ പ്രതാപ് എന്ന പരമ്പരയിലൂടെയാണ് തുനിഷ ടെലിവിഷന്‍ രംഗത്തെത്തുന്നത്. പിന്നീട് നിരവധി സീരിയലുകളിലും സിനിമകളിലും ബാലതാരമായി തന്നെ അഭിനയിച്ചു. പരമ്പരകള്‍ക്ക് പുറമേ ഏതാനും ചിത്രങ്ങളില്‍ ചെറുവേഷങ്ങളിലും തുനിഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കത്രീന കൈഫിന്റെ ബാല്യം ചെയ്തതിലൂടെയും ശ്രദ്ധേയയാണ് തുനിഷ. ഇഷ്‌ക് സുഭാന്‍ അള്ളാഹ്, ഗബ്ബാര്‍ പൂഞ്ച്വാല, ചക്രവര്‍തിന്‍ അശോക് സാമ്രാട്ട് തുടങ്ങിയ പരമ്പരകളിലെ തുനിഷയുടെ വേഷങ്ങള്‍ എല്ലാം ശ്രദ്ധേയമായിരുന്നു. ഫിതൂര്‍, ബാര്‍ ബാര്‍ ദേഖോ, കഹാനി 2: ദുര്‍ഗ റാണി സിംഗ്, ദബാംഗ് 3 തുടങ്ങിയ സിനിമകളിലാണ് തുനിഷ അഭിനയിച്ചിട്ടുള്ളത്.

അതേസമയം, നടിയുടെ ആത്മഹത്യ 'ലവ് ജിഹാദിനെ' തുടര്‍ന്നാണെന്ന് ആരോപിച്ച് ബി.ജെ.പി എം.എല്‍.എ രംഗത്ത്. മഹാരാഷ്ട്ര ബി.ജെ.പി എം.എല്‍.എ രാം കദം ആണ് വിദ്വേഷ പ്രസ്താവനയുമായി രംഗത്തെത്തിയത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വസായില്‍ ഒരു ടെലിവിഷന്‍ പരിപാടിയുടെ സെറ്റില്‍ വെച്ച് ശനിയാഴ്ചയാണ് തുനിഷ ശര്‍മ എന്ന നടി ആത്മഹത്യ ചെയ്തത്. ടെലിവിഷന്‍ പരമ്പരയിലെ തുനിഷയുടെ സഹനടന്‍ ഷീസന്‍ മുഹമ്മദ് ഖാനെതിരെ തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തിരുന്നു. ഇരുവരും ഡേറ്റിംഗിലായിരുന്നെന്നും 15 ദിവസം മുമ്പ് ഇവര്‍ വേര്‍പിരിഞ്ഞെന്നും ഇത് നടിയെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിയിരിക്കാമെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

 തുനിഷ ഷര്‍മ്മയുടെ ആത്മഹത്യ ലൗ ജിഹാദാണെന്ന മഹാരാഷ്ട്രാ മന്ത്രി ഗിരീഷ് മഹാരാജന്റെ വാദത്തെ തള്ളി പൊലീസ്. തുനിഷയുടേയും ഷീസിന്റേയും ഫോണ്‍ കോളുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരുവരും രണ്ടാഴ്ച മുമ്പാണ് വേര്‍പിരിഞ്ഞത്. തുടര്‍ന്നാണ് തുനിഷ ആത്മഹത്യ ചെയ്ത്. മറ്റൊരു ബന്ധത്തിന്റെയോ ബ്ലാക്ക്‌മെയിലിംഗിന്റെയോ ലൗ ജിഹാദിന്റെയോ സാധ്യതകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Actress Tunisha Sharma suicide

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES