Latest News

എന്റെ കഥയിലെ രാജകുമാരി ശരണ്യ ആയിരുന്നു; അതിജീവനത്തിന്റെ രാജകുമാരി; കുറിപ്പ് പങ്കുവച്ച് സീമ ജി നായർ

Malayalilife
എന്റെ കഥയിലെ രാജകുമാരി ശരണ്യ ആയിരുന്നു; അതിജീവനത്തിന്റെ രാജകുമാരി; കുറിപ്പ് പങ്കുവച്ച് സീമ ജി നായർ

ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ്  സീമ ജി നായർ. -നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി കാഴ്ചവച്ചത്.  പ്രേക്ഷകരുടെ ഇടയിൽ  താരത്തിന്റെ കഥാപാത്രം പോലെ തന്നെ സീമ ജി നായരുടെ  പ്രവർത്തനങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. വാനമ്പാടി എന്ന പരമ്പരയിലൂടെ തന്നെ താരത്തിന്റെ കഥാപാത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ സീമ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സീമ ജി നായരുടെ കുറിപ്പിന്റെ പൂര്‍ണരൂപം

എന്റെ ജീവിതം കാറ്റിലും തിരമാലയിലും പെട്ട കടലാസ് തോണി പോലെ ആയിരുന്നു.. എന്നിട്ടും കാറ്റിലും തിരയിലും പെടാതെ തോണി മറിയാതെ പിടിച്ചു നിന്നു.. ജീവിതയാത്രയിലെ ഓരോ ഏടിലും ഓരോ പാഠങ്ങള്‍ പഠിക്കാന്‍ ഉണ്ടായിരുന്നു.. പഠിക്കാന്‍ പ്രയാസമുള്ള പാഠങ്ങളും ഈസിയായ പാഠങ്ങളും.. ഈ ജീവിതം അങ്ങനെ ആണ്.

ഇന്നലെ മാര്‍ച്ച് 15, എനിക്ക് പ്രിയപ്പെട്ട ഒരുപാട് പേരുടെ പിറന്നാള്‍ ആയിരുന്നു.. അദിതി, രഞ്ജിത്, ഡിമ്പിള്‍, ശരണ്യ.. എല്ലാവരും പ്രിയപ്പെട്ടവര്‍.. പക്ഷെ എന്റെ കഥയിലെ രാജകുമാരി ശരണ്യ ആയിരുന്നു.. അതിജീവനത്തിന്റെ രാജകുമാരി.. എന്റെ മോള്‍ക്ക് ഞാന്‍ ഇന്നലെ കൊടുത്ത ബിഗ് സര്‍പ്രൈസ്, അതിജീവനത്തിലെരാജകുമാരനു മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച ആയിരുന്നു.. പെട്ടെന്ന് ആ രാജകുമാരന്‍ വീട്ടിലേക്കു വന്നപ്പോള്‍ എന്റെ മോളുടെ മുഖത്തുണ്ടായ സന്തോഷവും അത്ഭുതവും വിവരിക്കാന്‍ പറ്റില്ല.. ആ അപ്രതീക്ഷിതമായ കൂടികാഴ്ച്ചയുടെ സന്തോഷത്തില്‍ നിന്ന് അവള്‍ പുറത്തു വന്നിട്ടുണ്ടായിരുന്നില്ല.. എന്റെ നന്ദുട്ടനും അങ്ങനെ തന്നെ ആയിരുന്നു.. എന്റെ ജീവിതത്തില്‍ എന്നും ഓര്‍ത്തു വെക്കുന്ന അപൂര്‍വ നിമിഷത്തിന്റെ ഓര്‍മ്മയാവും ഇത്.. എനിക്ക് മാത്രം അല്ല.. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും അങ്ങനെ തന്നെയാവും അത്..

നമ്മള്‍ പഠിക്കേണ്ടുന്ന രണ്ട് പാഠ പുസ്തകങ്ങളുടെ നടുവില്‍ ആയിരുന്നു വീട്ടില്‍ ഉള്ള എല്ലാവരും.. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രണ്ട് രോഗങ്ങളോട് പൊരുതുന്ന എന്റെ പ്രിയ മക്കള്‍.. അവര്‍ നല്‍കുന്ന പോസിറ്റീവ് എനര്‍ജി, ആത്മ വിശ്വാസം, എന്തിനെയും നേരിടാനുള്ള ധൈര്യം.. വെറും വാക്കുകള്‍ കൊണ്ട് തീരില്ല ഒന്നും.. അമൂല്യമായ രണ്ട് രക്‌നങ്ങള്‍.. അപൂര്‍വമായ രണ്ട് നക്ഷത്രങ്ങള്‍.. നന്ദുമോന്റെ ഭാഷ കടമെടുത്താല്‍, പുകയരുത് ജ്വലിക്കണം  ഈ അപൂര്‍വ കൂടികാഴ്ച്ചക്ക് അവസരം ഒരുക്കിയ ജഗദീശ്വരന് നന്ദി പറയുന്നു.

Read more topics: # Actress Seema g nair,# note goes viral
Actress Seema g nair note goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക