Latest News

ഈ ബിഗ്ഗ് ബോസ്സ് എന്ന മാലിന്യം കണ്ണില്‍പ്പെടുമ്പോഴൊക്കെ മനസിലാകത്തൊരു കാര്യമുണ്ട്; കുറിപ്പ് പങ്കുവച്ച് രേവതി സമ്പത്ത്

Malayalilife
ഈ ബിഗ്ഗ് ബോസ്സ് എന്ന മാലിന്യം കണ്ണില്‍പ്പെടുമ്പോഴൊക്കെ മനസിലാകത്തൊരു കാര്യമുണ്ട്; കുറിപ്പ് പങ്കുവച്ച് രേവതി സമ്പത്ത്

ബിഗി ബോസ്സ് മലയാളം സീസണ്‍ മൂന്ന്  ആരംഭം കുറിച്ചിട്ട് മൂന്ന് മാസം പിന്നിടുകയാണ്. മലയാളികള്‍ക്ക് സുപരുചതരും അല്ലാത്തവരുമായ മത്സരാര്‍ത്ഥികള്‍ ആയിരുന്നു മോഹന്‍ലാല്‍ അവതാരകനായി എത്തിയ പരിപാടിയില്‍ എത്തിയിരുന്നത്. എന്നാൽ ഇപ്പോള്‍ ഷോയ്ക്കും മോഹന്‍ലാലിനുമെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഗായികയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ രേവതി സമ്പത്ത്. രേവതി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഈ ബിഗ്ഗ് ബോസ്സ് എന്ന മാലിന്യം കണ്ണില്‍പ്പെടുമ്പോഴൊക്കെ മനസിലാകത്തൊരു കാര്യമുണ്ട്. ഈ മോഹന്‍ലാല്‍ അയാള്‍ക്ക് തോന്നിയതൊക്കെ വിളിച്ചു പറയുന്നത് കേട്ട് കണ്ടെസ്റ്റന്റ്‌സ് അയ്യോ ലാലേട്ടാ എന്ന മട്ടില്‍ പേടിച്ചു വിറച്ചിരിക്കേണ്ട കാര്യമെന്താണ്. ആര്‍ക്കും നാക്കില്ലേ.ഇവര്‍ക്കൊക്കെ പറയാനുള്ളത്, അത് തെറ്റോ ശരിയോ, അയാളുടെ മുഖത്ത് നോക്കി വാ തുറന്ന് പറയണം സ്വന്തം നിലപാടുകള്‍. മോഹന്‍ലാല്‍ വരുന്നതും വിരട്ടല്‍ തുടങ്ങും, പിന്നെ എല്ലാവരും അങ്ങേരെ പ്ലീസ് ചെയ്യാനുള്ള ശ്രമങ്ങളില്‍ ആണ്. 

ഒരു തവണയെങ്കിലും മിസ്റ്റര്‍ മോഹന്‍ലാല്‍ വായില്‍ തോന്നുന്നത് വിളിച്ചു പറയാന്‍ തുടങ്ങുന്ന സമയത്ത്,നിര്‍ത്തടോ, ഞാന്‍ പറയുന്നത് താന്‍ ആദ്യം മുഴുവന്‍ കേള്‍ക്ക് മോഹന്‍ലാലെ, എന്നിട്ട് ബാക്കി സംസാരിക്ക് എന്ന് ബിഗ്ഗ് ബോസ്സിന്റെ ചരിത്രത്തില്‍ ഏതെങ്കിലും കണ്ടെസ്റ്റന്റ്‌സ് പറയുമോ ആവോ.

Actress Revathy sampath note about mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക