മെലിഞ്ഞ് സുന്ദരിയായി നടി രേഖ രതീഷ്; ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് താരം

Malayalilife
മെലിഞ്ഞ് സുന്ദരിയായി  നടി രേഖ രതീഷ്;  ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് താരം

ലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് പരസ്പരം എന്ന സീരിയലിലെ പദ്മാവതിയമ്മയായി എത്തിയ രേഖ രതീഷ്. മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമായി താരം മാറിയത് ഈ സീരിയലിലൂടെയാണ്. താരം രണ്ട് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മിനിസ്‌ക്രീനിന് പുറമേ ഉളള താരത്തിന്റെ ലോകം എന്ന് പറയുന്നത് ഗോസിപ്പുകളും, കിംവദന്തികളും നിറഞ്ഞുനില്‍ക്കുന്നതാണ്. അഭിനയത്തില്‍ താരത്തന് ശേഭിക്കാന്‍ സാധിച്ചിരുന്നെങ്കിലും ജീവിതത്തില്‍ താരത്തിന് അത്ര ശോഭനമായി മാറാനായില്ല. അഞ്ച് തവണ വിവാഹിതയായ താരം സ്ഥിരം ഗോസിപ്പു കോളങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍ ഇപ്പോൾ രേഖയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

രേഖയുടേതായി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് ഇതുവരെ കണ്ടിട്ടുള്ള ചിത്രങ്ങളിൽ നിന്നുമെല്ലാം തന്നെ വളരെ വ്യത്യസ്തയാർന്നതാണ്. ചിത്രങ്ങൾ കണ്ടാൽ ഇത് രേഖ തന്നെയാണോ എന്നുള്ള സംശയങ്ങളും നിഴലിക്കുന്നുണ്ട്. മുന്‍പത്തേക്കാൾ മെലിഞ്ഞിരിക്കുകയാണ്  നടി ചിത്രങ്ങളിലൂടെ. കൂടാതെ തന്നെ
 പ്രകൃതി തീം ആക്കിയിട്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി പങ്കുവച്ചെട്ടിയിട്ടുണ്ട്.  

അതേസമയം   രേഖ മുളങ്കാടുകള്‍ക്കിടയില്‍ നിന്നുള്ള ചിത്രങ്ങളില്‍ അതീവ സുന്ദരിയായിട്ടാണ് എത്തിയിരിക്കുന്നത്.  ഈ ചിത്രത്തിന്  താഴെ നടിമാരായ സ്‌നേഹ ശ്രീകുമാര്‍, മൃദുല വിജയ് തുടങ്ങിയവരെല്ലാം കമന്റുകളുമായി എത്തിയിരിക്കുകയാണ്. ഓണ്‍സ്‌ക്രീന്‍ മകളായ മൃദുല രേഖമ്മാ സൂപ്പറായിട്ടുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്.  അമ്മ വേഷമായിരുന്നു സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പൂക്കാലം വരവായ് എന്ന സീരിയലിലും രേഖ ചെയ്തിരുന്നത്. ഈ സീരിയലില്‍ ചെയ്ത പാര്‍വ്വതി യതീന്ത്രന്‍ എന്ന കഥാപാത്രം രേഖയുടെ കരിയറിലെ മികവുറ്റ വേഷങ്ങളിലൊനന്നായിരുന്നു. 

Actress Rekha ratheesh glamour photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES