Latest News

ഐ ലവ് യു പറയുന്ന ആൺകുട്ടികളെ പെൺകുട്ടികൾക്ക് ഇഷ്ടമാവില്ലേ; പർവതിയോട് ഐ ലവ് യു പറഞ്ഞ് കണ്ണാപ്പി

Malayalilife
topbanner
ഐ ലവ് യു പറയുന്ന ആൺകുട്ടികളെ പെൺകുട്ടികൾക്ക് ഇഷ്ടമാവില്ലേ; പർവതിയോട് ഐ ലവ് യു പറഞ്ഞ് കണ്ണാപ്പി

ചില നടിമാരോ നടന്മാരോ പ്രശസ്തരാകുന്നത് അവരുടെ കഥാപത്രമോ സിനിമയോ കൊണ്ടാവില്ല. അവരുടെ സോഷ്യൽ മീഡിയ  ഫാൻസ്‌ വച്ചിട്ടാകും. അങ്ങനെ നിരവധി താരങ്ങൾ നമ്മുക്ക് ചുറ്റുമുണ്ട്. നിരവധി സീരിയലോ സിനിമയോ ചെയ്തിട്ട് പോലും അധികം ആരും അറിയാത്ത ആളുകൾ സോഷ്യൽ മീഡിയയിലൂടെ കത്തി പിടിക്കുന്നത്. അങ്ങനെ ഈ ഇടയായി ഇൻസ്റാഗ്രാമിലൂടെ മലയാളികൾക്ക് പ്രിയങ്കരിയാണ് പാർവതി ആർ കൃഷ്ണ. ടിക്കറ്റോകിലും ഇപ്പോൾ ഇൻസ്റ്റഗ്രം റീൽസിലും ഒക്കെ താരം നല്ല പ്രശസ്തയാണ്. നിരവധി ഫാൻസ്‌ ഫോൾഡർസുള്ള താരത്തിന്റെ കല്യാണ ചിത്രങ്ങളും, മറ്റേർണിറ്റി ചിത്രങ്ങളും ഇപ്പോൾ കുഞ്ഞുമായുള്ള ചിത്രങ്ങളൊക്കെ നിമിഷം നേരം കൊണ്ടാണ് വൈറൽ ആകുന്നത്. സീരിയലുകളിൽ പ്രത്യക്ഷപ്പെട്ട താരത്തിന് സ്ത്രീകളുടെ പ്രത്യേക ഫാൻ ബെയ്‌സ് ഉണ്ട്. സോഷ്യൽ മീഡിയയിൽ നല്ല സജ്ജീവമാണ് താരം. എപ്പോഴും വിശേഷങ്ങളും സന്തോഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റയിൽ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. പലപ്പോഴും ഗ്ലാമർ ഹോട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ സംഗീത സംവിധായകനായ ബാലഗോപാലുമായിട്ടായിരുന്നു പാർവതിയുടെ വിവാഹം. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. ഈ ഇടയ്ക്കാണ് താരം 'അമ്മ ആയത്. കണ്ണാപ്പി എന്ന് വിളിക്കുന്ന ഒരു മകനാണ് താരത്തിന് ഉള്ളത്.

ഇപ്പോൾ താരം സോഷ്യൽ മീഡിയയിലൂടെ ഒരു വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. ഐ ലവ് യു എന്ന് ആണ് ഇതിൽ താരം പറയുന്നത്. അതും ആരോടാണെന്നോ. താരത്തിന്റെ സ്വന്തം കണ്ണാപ്പിയോട്. ഐ ലവ് മാത്രമേ താരം പറയുന്നുള്ളു. ബാക്കി പറയുന്നത് കണ്ണപ്പിയാണെന്നുള്ളതാണ് ഈ വീഡിയോയുടെ ഏറ്റവും വല്യ പ്രത്യേകത. അവ്യുക്ത് എന്ന പേരുള്ള കണ്ണാപ്പി എന്ന് വിളിക്കുന്ന ഈ മിടുക്കി ചെക്കൻ ഇവരുടെ ജീവിതത്തിലേക്ക് വന്നിട്ട് അധികം നാളായിട്ടില്ല. കഴിഞ്ഞ ഏപ്രിലിലായിരുന്നു പാർവ്വതി കണ്ണാപ്പിയ്ക്ക് ജന്മം നൽകിയത്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങൾ കുഞ്ഞിന്റെയും ഇരുവരുടെയും അയി ഇട്ടിട്ടുണ്ട്. കുഞ്ഞിന്റെ ഫോട്ടോഷൂട് വരെ ഇതിനോടകം കഴിഞ്ഞു. ഇപ്പോൾ ഈ ഐ ലവ് യു വീഡിയോ ആണ് വൈറൽ ആകുന്നത്. ഇങനെ സിമ്പിൾ ആയിട്ട് ഐ ലവ് യു പറയുന്ന ആൺകുട്ടികളെ പെൺകുട്ടികൾക്ക് ഇഷ്ടമാവില്ലേ.. ഡോണ്ട് ദേ ലൈക് എന്നാണ് താരം ഇതിന്റെ കംമെന്റായി കുറിച്ചിരിക്കുന്നത്. ബേബി അവയുക്ത് എന്ന ഒരു ഇൻസ്റ്റഗ്രാം പേജുകൂടി ഇവർക്കുണ്ട്. അതിലും നല്ല ഫോള്ളോവെഴ്സണ് ഉള്ളത്. നിരവധിപേരാണ് ഇതിനു കമ്മെന്റുമായി വന്നത്.

മലയാള സീരിയൽ മേഖലയിലെ അഭിനേത്രിയും മോഡലുമാണ് പാർവതി ആർ കൃഷ്ണ. മലയാളം സീരിയലുകളിൽ നല്ലപോലെ സജീവമാണ് പാർവതി. പത്തനിംത്തിട്ട സ്വദേശിനിയാണ് താരം. ഏയ്ഞ്ചൽസ് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് മലയാള സിനിമ ലോകത്തേക്ക് വരുന്നത്. അങ്ങനെയാണ് തുടക്കം കുറിച്ചത്. പക്ഷെ പാര്വ്വതിയുടെ ഭാഗ്യം തുണച്ചത് സീരിയലിലൂടെയാണ്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ ‘സൂര്യനും സൂര്യകാന്തി’യും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ ആദ്യമായി അഭിനയം ആരംഭിച്ചത്. അഭിനേത്രിയും ഒപ്പം മോഡലും ചാനൽ ഷോകളിൽ അവതാരകയുമാണ് പാർവതി ആർ കൃഷ്ണ. സ്റ്റാര്‍മാജിക്ക് എന്ന പരിപാടിയുടെ അവതാരക എന്ന നിലയിൽ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടന്ന് ഓര്‍ക്കാന്‍ കഴിയും. കൂടാതെ നിരവധി ടിവി പരിപാടികളിൽ താരം അവതാരകയായി എത്തിയിട്ടുമുണ്ട്. മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളഇലും സജീവമാണ് പാർവതി. കെ.കെ. രാജീവ് ഒരുക്കിയ പരമ്പരകളായ ‘അമ്മമാനസം’, ‘ഈശ്വരൻ സാക്ഷി’ എന്നിവയിലൂടെയും ബൈജു ദേവരാജ് ഒരുക്കിയ‘രാത്രിമഴ’യിലൂടേയും ഏറെ ശ്രദ്ധേയ അഭിനയം താരം കാഴ്ചവെച്ചിട്ടുണ്ട്. മൂന്നും ബോൾഡായ കഥാപാത്രങ്ങളായിരുന്നു. മിഞ്ചി എന്ന ആല്‍ബത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്.

അടുത്തിടെ പാര്‍വതി കൃഷ്ണ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കാമം എന്ന ഹൃസ്വചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സുമൻ ആയിരുന്നു നായകൻ. അജയ് പ്രദീപ് സംവിധാനം നിര്‍വഹിച്ച കാമം ഒരു നിധി കണ്ടെത്തുന്നതിന്റെ നിഗൂഢതയെ ചുറ്റിപ്പറ്റിയാണ് കഥ പറഞ്ഞിരുന്നത്. 

Actress Parvathy krishna new post with baby

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES