സെറ്റില്‍ പൃഥ്വിരാജ് അങ്ങനെയായിരുന്നു; സംസാരിച്ചത് വസ്ത്രത്തെപറ്റി; ലൂസിഫറില്‍ അഭിനയിച്ചതിനെക്കുറിച്ച് കുടുംബവിളക്ക് താരം ആതിര മാധവ്‌

Malayalilife
topbanner
സെറ്റില്‍ പൃഥ്വിരാജ് അങ്ങനെയായിരുന്നു; സംസാരിച്ചത് വസ്ത്രത്തെപറ്റി; ലൂസിഫറില്‍ അഭിനയിച്ചതിനെക്കുറിച്ച് കുടുംബവിളക്ക് താരം ആതിര മാധവ്‌

2020 ജനുവരി 27 ന് ആരംഭിച്ച കുടുംബവിളക്ക് എന്ന പരമ്പര റേറ്റിങ്ങിൽ ആദ്യ സ്ഥാനത്താണ്. സംഭവ ബഹുലമായ കഥാഗതിയിലൂടെയാണ് കുടുംബ വിളക്ക് സഞ്ചരിക്കുന്നത്. ആരധകർ നിരവധിയാണ് ഈ പരമ്പരയുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്.  നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. പരമ്പരിയിലെ മറ്റ് താരങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. 200 ഇൽപ്പരം എപ്പിസോഡുകൾ കഴിഞ്ഞ സീരിയൽ പ്രേക്ഷകരുടെ കാഴ്ചമുറിയിൽ ഒന്നാമതാണ്. ഇതിലെ മറ്റു കഥാപാത്രങ്ങൾ ചെയ്യുന്ന ആതിരയും അമൃതയും സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇരുവരും സ്ക്രീനിലും മികച്ച കഥാപാത്രങ്ങളാണ് ചെയുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആതിര മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ലൂസിഫറിലും ഭാഗമായിരുന്നു. ചിത്രത്തിലെങ്ങനെ എത്തിയെന്ന വിശേഷമാണ് നടി പ്രേക്ഷകരോട് പങ്കുവച്ചത്.

കുടുംബ വിളക്ക് പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു കഥാപാത്രമാണ് അതിര മാധവ്. സീരിയലിൽ സുമിത്രയുടെ മരുമകളായ അനന്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ആദ്യം വില്ലത്തിയായിട്ടാണ് എത്തിയതെങ്കിലും പിന്നീട് സുമിത്രയുടെ പാവം മരുമകളായി മാറുകയായിരുന്നു. ഒരു പ്രൊഡക്ഷൻ കൺട്രോളർ വഴിയാണ് ചിത്രത്തിലെത്തുന്നതെന്നു, കനകക്കുന്നിൽ വെച്ചായിരുന്ന ചിത്രത്തിന്റെ ഷൂട്ടെന്നും നടി പങ്കുവച്ചു. ടൊവിനൊയെ മേക്കോവർ ചെയ്യുന്ന ലേഡിയുടെ കഥാപാത്രമാണെന്ന് ആദ്യം തന്നോട് പറഞ്ഞിരുന്നുവെന്നും, അത് ആകാംഷയുടെ മുൾമുനയിൽ തന്നെ എത്തിച്ചെന്നും നടി പറയുന്നു. ഒരുപാട് ടെൻഷനിൽ ആയിരുന്നു താൻ ലൊക്കേഷനിൽ എത്തിയതെന്നും, പ്രിത്വിരാജിനെ കണ്ട് വസ്ത്രങ്ങളുടെ കാര്യങ്ങൾ സംസാരിച്ചെന്നും നടി പറയുന്നു. ചിത്രത്തിൽ തനിക്ക് ലഭിച്ച കഥാപാത്രം സിജോയ് വർഗീസ്സ് ചേട്ടന്റെ അസിസ്റ്റന്റ് ആയിട്ടായിരുന്നുയെന്നും, ഫോർമൽ ആയിട്ടുള്ള വസ്ത്രമൊക്കെയായിരുന്നു കിട്ടിയതെന്നും നടി പറയുന്നു. സായ് കുമാറിനെയും ആന്റണി പെരുമ്പാവൂരിനെയുമൊക്കെ കാണാനും സംസാരിക്കാനും സാധിച്ചു എന്ന നടി പറയുന്നു. സംവിധായകൻ പ്രിത്വിരാജിനെ പറ്റി നടി വാചാലയായിരുന്നു. എല്ലാ താരങ്ങൾക്ക് ഒരോ സീനുകളും അദ്ദേഹം അഭിനയിച്ചു കാണിച്ച് കൊടുക്കുകയായിരുന്നുവെന്നും. അത് തന്നെയായിരുന്നു ആ ചിത്രത്തിന്റെ വിജയം എന്നും നടി പറഞ്ഞു.

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ആതിര മാധവ് കൂടി കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഭര്‍ത്താവ് രാജീവിനൊപ്പം ഹണിമൂണ്‍ യാത്രകള്‍ നടത്തിയ ആതിരയുടെ ഫോട്ടോസ് വൈറലാവുകയും ചെയ്തിരുന്നു. സ്വന്തം പേരിനെക്കാളും പ്രേക്ഷകരുടെ ഇടയിൽ നടിയെ അറിയപ്പെടുന്നത് അനന്യ എന്ന പേരിലൂടെയാണ്. സീരിയലില്‍ അഭിനയിക്കാന്‍ വലിയ താല്‍പര്യമില്ലായിരുന്നെങ്കിലും കുടുംബ വിളക്കിലേക്ക് തേടി വന്ന അവസരം വേണ്ടെന്ന് വെച്ചില്ലെന്ന് ആതിര മുന്‍പ് പറഞ്ഞിരുന്നു. ഒരു തവണ വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് എന്നിലേക്ക് തന്നെ ആ കഥാപാത്രം എത്തിയപ്പോള്‍ ഏറ്റെടുക്കാം, വിട്ടു കളയേണ്ടന്ന് തോന്നുകയായിരുന്നു. അങ്ങനെയാണ് കുടുംബവിളക്കിലേക്ക് എത്തുന്നതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു. ആ സീരിയൽ തന്നെയാണ് നടിയെ മാറ്റിമറിച്ചതെന്നും നടി വിശ്വസിക്കുന്നു. 

 

Actress Athira Madhav words about prithviraj

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES