Latest News

മൂന്നു വർഷത്തോളമായി നിലനിൽക്കുന്ന ഒരു ബന്ധമായിരുന്നു അത്; ലിവിങ് ടുഗതർ എന്ന് പറയാവുന്നത്ര അടുപ്പം; മനസ്സ് തുറന്ന് ആര്യ

Malayalilife
മൂന്നു വർഷത്തോളമായി നിലനിൽക്കുന്ന ഒരു ബന്ധമായിരുന്നു അത്; ലിവിങ് ടുഗതർ എന്ന് പറയാവുന്നത്ര അടുപ്പം; മനസ്സ് തുറന്ന് ആര്യ

ലയാളികൾക്ക് ഏറെ സുപരിചിതയായ അവതാരകയാണ് ആര്യ. സ്ത്രീധനം എന്ന പാരമ്പരയിലൂടെയാണ് ആര്യ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. നിരവധി ആരാധകരാണ് ആര്യയ്ക്ക് ഉള്ളത്.  സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ആര്യ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ  ജാനുമായി വേർപിരിഞ്ഞതായും മകളും താനും ആ വേദനയിൽ നിന്നും കരകയറാൻ നാളുകൾ ഏറെ എടുത്തുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ജാനുമായുള്ള ബന്ധം മുറിയാന്‍ കാരണം വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ  തുറന്നു പറയുകയാണ് ആര്യ.

റിയാലിറ്റി ഷോയിലെ എെന്‍റ ചില പ്രകടനങ്ങളും സ്വഭാവവുമാണ് ജാനുമായുള്ള ബന്ധം മുറിയാന്‍ കാരണം എന്നു ചിലര്‍ കുറ്റപ്പെടുത്തിയിരുന്നു. അതു ശരിയല്ല. അകലുന്നുവെന്ന തോന്നൽ അതിന് മുൻപേ ഉണ്ടായിരുന്നു. ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിലിടുന്നതൊക്കെ ഞാൻ പരിപാടിക്കു പോകും മുൻപേ തന്നെ അനുവദിക്കാതെയായി. എന്നാല്‍ ജാൻ അകന്നു എന്ന ധാരണ എനിക്കു കിട്ടിയത് പരിപാടിക്കു ശേഷമായിരുന്നു എന്നു മാത്രം. എന്നെ വിട്ടുപോകുമെന്നു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

മൂന്നു വർഷത്തോളമായി നിലനിൽക്കുന്ന ഒരു ബന്ധമായിരുന്നു അത്. ലിവിങ് ടുഗതർ എന്ന് പറയാവുന്നത്ര അടുപ്പം. ജാന്‍ ദുബായ്‌യിലാണ് സ്ഥിരതാമസമെങ്കിലും നാട്ടില്‍ വരുമ്പോള്‍ എന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്റെ അമ്മ, കുഞ്ഞ് അനിയത്തി എന്നിവരുമായെല്ലാം നല്ല അടുപ്പം പുലർത്തിയിരുന്നു. എന്നെക്കാൾ നന്നായി മോളെ ‘കെയർ’ ചെയ്യുന്നു എന്നു പോലും തോന്നിയിരുന്നു. റിയാലിറ്റി േഷാ പൂർത്തിയാക്കി തിരികെ വന്നാലുടൻ കല്യാണം എന്നായിരുന്നു പ്ലാന്‍. പക്ഷേ, പിന്നീടു കാര്യങ്ങൾ മാറി മറിഞ്ഞു. അകന്നു നിന്നതിന്റെ അടുപ്പക്കുറവ് ആകാം എന്നാണ് ആദ്യം കരുതിയത്. പരിചയപ്പെട്ട ശേഷം ഇത്രയും കാലയളവ് ഒരു ആശയവിനിമയവും ഇല്ലാതെ നിന്നത് ആദ്യമായാണ്. എന്റെ മുപ്പതാം പിറന്നാൾ ജാനിനൊ പ്പം ആഘോഷിക്കാം, എല്ലാ പരിഭവവും തീർക്കാം എന്നു കരുതി ദുബായിലേക്കു പോയി.

പക്ഷേ, ആ യാത്ര എനിക്കു തന്നത് വലിയ കുറേ അനുഭവങ്ങളായിരുന്നു. ജാന്‍ എനിക്കു നഷ്ടപ്പെടുകയാണെന്നു മനസ്സിലായി. കൊറോണ കടുത്ത് നിൽക്കുന്ന അവസരത്തിൽ, കുഞ്ഞിനെ ഒറ്റയ്ക്കാക്കി ദുബായിലേക്ക് പോയതോര്‍ത്ത് ഏറെ സങ്കടപ്പെട്ടു’.


 

Read more topics: # Actress Arya words about jan
Actress Arya words about jan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക