വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ ടൊവിനോ തോമസ്, കയാദു ലോഹര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'പള്ളിച്ചട്ടമ്പി' യുടെ മേജര്‍ ഷെഡ്യൂള്‍ തൊടുപുഴയില്‍ പൂര്‍ത്തിയായി. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ നവംബര്‍ പകുതിയോടെ മൈസൂരില്‍ ആരംഭിക്കും.
തുടര്‍ച്ചയായി ബിഗ് ബഡ്ജറ്റ് ചിത്രങ്ങളില്‍ നായകനായി കയ്യടി നേടുകയാണ് ടോവിനോ. ARM എന്ന ചിത്രത്തിലെ പ്രകടനത്തിന് ഈ വര്‍ഷത്തെ കേരള സംസ്ഥാന ഫിലിം അവാര്‍ഡില്‍ സ്‌പെഷ്യല്‍ ജൂറി മെന്‍ഷനും ടോവിനോയെ തേടിയെത്തി. ARM- നു ശേഷം എത്തിയ ലോകയിലെ പ്രകടനവും ടോവിനോയേ പ്രേക്ഷക ഹൃദയങ്ങളില്‍ കൂടുതല്‍ സ്വീകാര്യനാക്കി. ടോവിനോയ്‌ക്കൊപ്പം ക്വീന്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകളിലൂടെ സെന്‍സേഷന്‍ ആയ സംവിധായകന്‍ ഡിജോയും കൂടി ചേരുമ്പോള്‍ പ്രതീക്ഷകള്‍ കൂടും. ഒപ്പം തെന്നിന്ത്യന്‍ താര സുന്ദരി കയാദു ലോഹറും.
വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫലും, ബ്രിജീഷും ചേര്‍ന്നാണ് 'പള്ളിച്ചട്ടമ്പി' നിര്‍മ്മിക്കുന്നത്. സി ക്യൂബ് ബ്രോ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ചരണ്‍, ചാണുക്യ, ചൈതന്യ എന്നിവരും തന്‍സീറും ചേര്‍ന്നാണ് സഹനിര്‍മ്മാണം. ടി. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കേരളത്തില്‍ 1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് പള്ളിച്ചട്ടമ്പി പറയുന്നത്. ടൊവിനോ, കയാദു തുടങ്ങിയവരെ കൂടാതെ വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്‌സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ടിജോ ടോമിയും, സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് മോളിവുഡിന്റെ മ്യൂസിക് സെന്‍സേഷന്‍ ജെയ്ക്‌സ് ബിജോയുമാണ്.
ആര്‍ട്ട് ഡയറക്ഷന്‍ ദിലീപ് നാഥ്, കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണന്‍, മേക്കപ്പ് റഷീദ് അഹമ്മദ് എന്നിവരാണ് നിര്‍വഹിക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ അലക്‌സ് ഇ കുര്യന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ അമ്പല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് മേനോന്‍, സ്റ്റില്‍സ് റിഷ്‌ലാല്‍ ഉണ്ണികൃഷ്ണന്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അഖില്‍ വിഷ്ണു വി എസ്, പി.ആര്‍.ഒ അക്ഷയ് പ്രകാശ്.