Latest News

മനസുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ദിനം; കഴിഞ്ഞ 4 വർഷമായി നിങ്ങളുടെ മുൻപിൽ ഓരോ വേഷത്തിലും ഓരോ ഭാവത്തിലും എത്തുന്നുണ്ട്; തുറന്ന് പറഞ്ഞ് നടി അനുമോൾ

Malayalilife
 മനസുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ദിനം; കഴിഞ്ഞ 4 വർഷമായി നിങ്ങളുടെ മുൻപിൽ ഓരോ വേഷത്തിലും ഓരോ ഭാവത്തിലും എത്തുന്നുണ്ട്; തുറന്ന് പറഞ്ഞ് നടി അനുമോൾ

ഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത അനിയത്തി എന്ന പരമ്പരയിലൂടെ ഏവർക്കും സുപരിചിതയായ താരമാണ് അനുമോൾ. ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിൽ തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശി കൂടിയായ താരം ശ്രധര്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്. താരം കൂടുതലായും  കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലായിരുന്നു ആരാധകരെ സൃഷ്ടിച്ചത്. സ്റ്റാർ മാജിക്ക് പരിപാ‌‌ടിയിലും താരം സജീവമാണ്. തങ്കച്ചനുമായി ഇടക്ക് ചില വാർത്തകൾ വന്നെങ്കിലും അതെല്ലാം ​ഗോസ്സിപ്പാണെന്ന് ഇരുവരും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മണപ്പുറം മിന്നലൈ ഫിലിം ടിവി അവാർഡിൽ സ്റ്റാർ മാജിക്കിലെ മികച്ച കൊമേഡിയനുള്ള പുരസ്‌കാരം സ്വന്തമാക്കിയതിന്റെ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ച് അനുമോൾ രംഗത്ത് എത്തിയിരിക്കുകയാണ്.  

ഒരുപാട് സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു നവംബർ 23. മനസുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ദിനം. കഴിഞ്ഞ 4 വർഷമായി നിങ്ങളുടെ മുൻപിൽ ഓരോ വേഷത്തിലും ഓരോ ഭാവത്തിലും എത്തുന്നുണ്ട്. അതിൽ എല്ലാം നിങ്ങൾ തന്ന സപ്പോർട്ട് ആണ് എന്നെ ഇന്ന് ഈ മണപ്പുറം മിന്നലെ ആൻഡ് ടിവി അവാർഡ്, ദി ബെസ്റ്റ് കൊമേഡിയൻ ഫ്രം സ്റ്റാർ മാജിക് അവാർഡിന് അർഹയാക്കിയത് എന്ന് അഭിമാനത്തോടെ ഞാൻ വിശ്വസിക്കുന്നു.

എന്നും എന്റെ ഇഷ്ട്ടങ്ങളോടൊപ്പം നിന്ന എന്റെ അച്ഛനും അമ്മയ്ക്കും കുടുംബത്തിനും എന്റെ ഷോ ഡയറക്ടർ അനൂപ് ചേട്ടനും ലക്ഷ്മി ചേച്ചിക്കും എന്റെ എല്ലാം ആയ സഹപ്രവർത്തകർക്കും എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഈ അവാർഡ് നിങ്ങൾ ഓരോരുത്തർക്കുമായി സമർപ്പിക്കുന്നു. ഇത്തരത്തിൽ ഉള്ള ഓരോ പുരസ്കാരങ്ങളും എന്നെ പോലുള്ള ആർട്ടിസ്റ്റുകൾക്കും പ്രവർത്തിക്കുവാൻ കൂടുതൽ ഊർജവും പ്രചോദനവും നൽകുന്ന ഒന്നാണ്. നിങ്ങൾ എല്ലാവരും ഇതുവരെ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഒരിക്കൽ കൂടി ഒരുപാട് നന്ദിയെന്ന് അനുമോൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.

റിച്ചു.

Read more topics: # Actress Anumol words about award
Actress Anumol words about award

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക