കലപിലാ സംസാരിക്കുന്നവരുടെ മനസ്സിൽ ഒന്നുമില്ല എന്ന് പറയും. ശുദ്ധർ ആണെന്നും വളരെ പാവം ആണെന്നും പറയും. അത്തരത്തിലുള്ള ആൾക്കാരാണ് കുറെയേറെ സംസാരിക്കുന്നത് എന്നാണ് പറയുന്നത്. അങ്ങനെ കല കലാ സംസാരിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സിൽ കയറിപ്പറ്റിയ താരമാണ് എലീന പടിക്കൽ. നിരവധി ഷുഗർ ചെയ്തിട്ടുണ്ടെങ്കിലും സീരിയലിലും സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും, താരം തിളങ്ങിയത് ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിലൂടെയാണ്. ഇതിലൂടെയാണ് താര പ്രേക്ഷകപ്രീതി ആർജ്ജിച്ചത്. ഇടയ്ക്ക് താരത്തിനെ കല്യാണ നിശ്ചയ ചിത്രങ്ങളും വീഡിയോകളും മറ്റും വൈറലായിരുന്നു. ഇപ്പോൾ ഒരു സങ്കടകരമായ വാർത്തയാണ് അറിഞ്ഞു വരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്ന വേളയിൽ താരത്തിന് കോവിഡ് പോസിറ്റീവ് ആയിരിക്കുകയാണ് എന്നാണ് വാർത്തകൾ വരുന്നത്. താൻ ഓക്കേ ആണെന്നും പേടിക്കാനൊന്നുമില്ല എന്നും താരം അറിയിച്ചു കഴിഞ്ഞു എന്നും പറയുന്നുണ്ട്. നിരവധിപേരാണ് താരത്തിന് രോഗത്തെക്കുറിച്ച് ചോദിച്ചെത്തുന്നത്. എവിടേ നിന്നാണോ എങ്ങനെയെന്നോ ഒന്നും ഇതുവരെ അറിയിച്ചിട്ടില്ല.. മറ്റു കൂടുതൽ വാർത്തകളും വന്നിട്ടില്ല.
ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് വരൻ രാഹുലിനെ താരം സ്വന്തമാക്കാൻ തീരുമാനിച്ചത്. അന്യ മതത്തിൽ നിന്നുള്ള കല്യാണം ആയതിനാൽ വീട്ടുകാരെ സമ്മതിപ്പിക്കാൻ തന്നെ നല്ല പാടായിരുന്നു. നല്ല ജോലി എത്തി സമ്പാദിച്ച ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചപ്പോൾ.. ദാ വീണ്ടും വിധി വിളയാടി. ജനുവരി ഇരുപതിന് ഞങ്ങൾ വിവാഹിതരാകും എന്നാണ് താരം പറഞ്ഞത്, പിന്നാലെ തന്റെ വിവാഹനിശ്ചയത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചും താരം എത്തിയിരുന്നു. ഇപ്പോൾ കല്യാണം അടുക്കുന്ന സമയമാണ് താരത്തിന് അസുഖം സ്ഥിതീകരിച്ചത്. ഭാര്യ എന്ന പരമ്പരയിലൂടെ മലയാള മിനിസ്ക്രീൻ പ്രേഷകരുടെ മുന്നിലെത്തിയ താരമാണ് എലീന. അവതാരകയായും നടിയായുമൊക്കെ തിളങ്ങിയ താരം ബിഗ് ബോസ് ഷോയിലും എത്തിയിരുന്നു. നിരവധി ഗോസിപ്പുകൾക്ക് ഇരയായ നടിയാണ് എലീന പടിക്കൽ.
ബിഗ്‌ബോസ് ഷോയിൽ വച്ച് തന്നെ താരത്തിന് നിരവധി റുമേർസ് ഉണ്ടായിരുന്നു. ഷോയിൽ വെച്ച് മറ്റൊരു മത്സരാർത്ഥിയായ ഫക്രുവുമായി താരം പ്രണയത്തിൽ ആണെന്ന തരത്തിലെ ഗോസിപ്പുകളും ഉയർന്നു വന്നിരുന്നു. എന്നാൽ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം എലീന ഈ വാർത്ത നിരസിച്ചിരുന്നു. തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും ഇങ്ങനെയൊക്കെ വാർത്ത പ്രചരിക്കുന്നതിൽ വിഷമമുണ്ടെന്നും താരം പറഞ്ഞിരുന്നു. നടിയുടെ കല്യാണനിശ്ചയത്തിൽ ഫക്രു വരാത്തത് കൂടുതൽ വിവാദങ്ങൾക്ക് വഴി ഒരുക്കി. പക്ഷെ ഇവർ തമ്മിലുള്ള ചിത്രങ്ങൾക്കൊക്കെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ആര്യ, ഫക്രു, എലീന, മഞ്ജു ഇവരാണ് ഉറ്റ സുഹൃത്തുക്കൾ. ഇവരുമായുള്ള നിരവധി ചിത്രങ്ങളനു വൈറൽ ആകാറുള്ളത്.
ബിഗ്‌ബോസ് ഷോയിൽ വന്നതിനി ശേഷമാണ് എലീനയുടെ മാതാപിതാക്കളുടെ മനസ്സ് മാറിയത്.എന്തും വരട്ടെ എന്ന് പറഞ്ഞാണ് താരം എല്ലാം ഷോയിൽ തുറന്ന് പറഞ്ഞത്. ബിഗ് ബോസിനിടെ തന്റെ പ്രണയത്തെ കുറിച്ചും വീട്ടുകാർ ആ ബന്ധത്തിന് എതിരാണെന്നൊക്കെയുള്ള കാര്യങ്ങളാണ് എലീന അന്ന് പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസില്‍ വെച്ചുള്ള തുറന്നുപറച്ചിലുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വലിയ ആഘോഷമായി മാറ്റിയിരുന്നു. ഇത് തന്നെയാണ് അവരുടെ മനസും മാറ്റിയത്. ‘ വീട്ടുകാർ സമ്മതിക്കുന്നത് വരെ ഞങ്ങൾ കാത്തിരിക്കും. വീട്ടുകാർ സമ്മതിച്ചാൽ കല്യാണം കഴിക്കും. വീട്ടുകാർ സമ്മതിച്ചില്ലെങ്കിലും ഇങ്ങനെ തന്നെ കാത്തിരിക്കും. വീട്ടുകാർ സമ്മതിക്കുമെന്നേ, ഞാൻ ഒറ്റമോളല്ലേ? അവർ എത്ര കാലം സമ്മതിക്കാതെയിരിക്കും.? എന്നിട്ട് ഞങ്ങൾ കെട്ടും’ എന്നും എലീന അന്ന് ബിഗ്‌ബോസ് ഷോയിൽ വച്ച് പറഞ്ഞിരുന്നത്. അത് തന്നെ സംഭവിക്കാൻ പോകുന്നു. കോവിഡ് ഉണ്ടെന്ന് ഉറപ്പിച്ച് കഴിയുകയാണെങ്കിൽ , അതൊക്കെ മാറി സുഖമായി ഉടനെ വധു ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.