പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് പേളിയും ശ്രീനിഷും. ഇരുവരും പേളിഷ് എന്നാണ് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നതും വിളിക്കപ്പെടുന്നതും. ബിഗ് ബോസിലേക്കെത്തിയതിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായത്. തുടർന്ന് ഇരുവരും വിവാഹിതരാകുകയും ചെയ്തു. നില എന്നൊരു മകൾ കൂടി ഈ ദമ്പതികൾക്ക് ഉണ്ട്. എന്നാൽ ഇപ്പോൾ വാലെന്റൈൻസ് ദിനത്തിൽ ശ്രീനിഷ് പേളിക്ക് നൽകിയ സമ്മാനത്തെ കുറിച്ചാണ് താരം ഒരു യുട്യൂബ് വിഡിയോയിലൂടെ തുറന്ന് പറയുന്നത്.
തനിക്ക് ശ്രീനിഷ് നല്‍കിയ സര്‍പ്രൈസ് സമ്മാനത്തെക്കുറിച്ചാണ് പേളിയുടെ പോസ്റ്റ്. യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെക്കുന്നതിന് മുമ്പ് തന്നെ ചിത്രങ്ങള്‍ പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.. ഈ വാലന്റൈന്‍സ് ഡേ എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. ശ്രീനിഷ്, എന്റെ ഭര്‍ത്താവ്, നിലയുടെ അച്ഛന്‍. അവന്‍ എന്നെ പലതും ഓര്‍മ്മപെടുത്തി. ഞാന്‍ ആരായിരുന്നു എന്ന്, എന്താണോ ഞാന്‍ അങ്ങനെ തന്നെ അവന്‍ എന്ന് സ്നേഹിക്കുന്നു എന്ന്.. ഇന്ന് വളരെ വൈകാരികമായ ഒരു ദിവസമായിരുന്നു. പക്ഷെ പേടിക്കേണ്ട ഞാന്‍ കരഞ്ഞില്ല. എന്റെ കിളി പോയി. നിങ്ങളും ഇഷ്ടപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട് എന്നായിരുന്നു പേളി കുറിച്ചത്.
ബിഎംഡബ്ല്യുവിന്റെ ബൈക്ക് ആയിരുന്നു പേളിയ്ക്ക് ശ്രീനിഷ് സമ്മാനമായി നല്‍കിയത്. സമ്മാനം കണ്ട് അമ്പരന്ന് നില്‍ക്കുന്ന തന്റേയും സന്തോഷത്തോടെ ചിരിക്കുന്ന ശ്രീനിഷിന്റേയും ചിത്രങ്ങളും പേളി പങ്കുവച്ചിട്ടുണ്ട്. ''ഇതായിരുന്നു ആ വലിയ സര്‍പ്രൈസ്. ഞാന്‍ ക്ലൗഡ് നയനില്‍ ആണ്. ശ്രീനി എനിക്കൊരു ബൈക്ക് സമ്മാനിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുവെന്നത് തന്നെ എനിക്കൊരു വലിയ സര്‍പ്രൈസാണ്. ഈ സമ്മാനത്തിന് ഒരുപാട് രഹസ്യ അര്‍ത്ഥങ്ങളുണ്ട്. ്്അതാണിതിനെ വളരെ സ്‌പെഷ്യല്‍ ആക്കുന്നത്. ഇതുപോലൊരു അസാധ്യ ഭര്‍ത്താവായതിന് നന്ദി ശ്രീനിഷ്. നില, നിനക്ക് മാതൃകയാക്കാന്‍ ഒരു അടിപൊളി ഹീറോ തന്നെയുണ്ട്'' എന്നും പേളി കുറിച്ചിരിക്കുന്നു.
പിന്നാലെ തങ്ങളുടെ യൂട്യൂബ് ചാനലിലൂം വീഡിയോ പങ്കുവച്ചിട്ടുണ്ട് പേളിയും ശ്രീനിഷും. സാധാരണ പേളിയാണ് വീഡിയയില്‍ എല്ലാത്തിനും മുന്‍കൈ എടുക്കാറുള്ളതെങ്കില്‍ ഇത്തവണ ശ്രീനിഷാണ് ഒരു സര്‍പ്രൈസുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ട് വരുന്നത്. അ്‌തേസമയം താന്‍ കരുതിയിരുന്നത് നല്ല ഭക്ഷണം വാങ്ങിത്തരാന്‍ ആയിരിക്കുമെന്നാണ് പേളി പറയുന്നത്. രണ്ട് ദിവസമായി ഡയറ്റാണെന്നും അതുകൊണ്ട് നല്ല ഭക്ഷണം തന്ന് സന്തോഷിപ്പിക്കാനായിരിക്കും എന്നാണ്. മുമ്പൊരിക്കല്‍ മൂന്നാറില്‍ പോയപ്പോള്‍ ഈ ബൈക്ക് ഓടിച്ചിരുന്നുവെന്നും ഷോപ്പില്‍ കാണുമ്പോള്‍ താന്‍ വാങ്ങുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും പേളി പറയുന്നു. എന്നാല്‍ പിന്നീ്ട് കൊവിഡ്് വന്നു, താന്‍ ഗര്‍ഭിണിയായി, ഇതോടെ മറന്നിരുന്നുവെന്നും പേളി പറയുന്നു.