Latest News

ലിവർ സിറോസിസിന് പിന്നാലെ ഹൃദയാഘാതം; നടൻ കൈലാസ് നാഥിന്റെ അവസ്ഥ ഗുരുതരം

Malayalilife
ലിവർ സിറോസിസിന് പിന്നാലെ ഹൃദയാഘാതം; നടൻ കൈലാസ് നാഥിന്റെ അവസ്ഥ ഗുരുതരം

ലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടന്മാരിൽ ഒരാളാണ് കൈലാസ് നാഥ്. നിരവധി സീരിയലുകളിലും, സിനിമകളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്. ഏത് കഥാപാത്രത്തെ ലഭിച്ചു കഴിഞ്ഞാലും അതിനെ ഭംഗിയായി കൈകാര്യം ചെയ്യുവാൻ കൈലാസ് നാഥ് പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. ഭാര്യയ്ക്കും, അമ്മയ്ക്കും, മകൾക്കും, മരുമകനും, കൊച്ചു മകനുമൊപ്പം ചെങ്ങനൂരിലാണ് അദ്ദേഹം താമസിക്കുന്നത്. അഭിനയ ജീവിതത്തിൽ നിന്നും താൽക്കാലികമായി ഇടവേളയെടുത്ത അദ്ദേഹം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയാണ്.

ഇടക്കാലത്ത് ആരോഗ്യപരമായ ബുദ്ധിമുട്ടുകളെത്തുടർന്ന് അദ്ദേഹം ഏറെ പ്രയാസപ്പെട്ടിരുന്നു. ഒരു വർഷം മുൻപാണ് ‘നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ്സ്’ എന്ന രോഗം ബാധിച്ച് കൈലാസ് നാഥ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ജീവിതത്തിലേയ്ക്കുള്ള രണ്ടാം തിരിച്ചു വരവാണിതെന്ന് പിന്നീട് കൈലാസ് തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അഭിനയ ജീവിതത്തെക്കുറിച്ചും തൻ്റെ ആരോഗ്യ അവസ്ഥയെക്കുറിച്ചെല്ലാം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. 

അമ്മ ഗൗരി അന്തർജ്ജനം ഭാര്യ അജിത, കൈലാസ് മകൾ ധന്യ കൈലാസ്, മരുമകൻ ശ്രീകാന്ത്, കൊച്ചു മകൻ നിരഞ്ജൻ എന്നിവരടങ്ങുന്നതാണ് കൈലാസ് നാഥ് – ൻ്റെ കുടുംബം. കലയെ ജീവന് തുല്ല്യം സ്നേഹിച്ച കൈലാസിൻ്റെ കുടുംബത്തിൽ എല്ലാവരും കലാകാരൻമാരാണ്. ഭാര്യ അജിത കവയിത്രിയാണ്. ഏക മകൾ ധന്യ കൈലാസ് അഭിനേത്രിയാണ്. നിരവധി പരസ്യങ്ങളിലും സീരിയലുകളിലും മകളും അഭിനയിച്ചിട്ടുണ്ട്. പാട്ടും, വീണയും ഡാൻസും,വയലിനും എല്ലാമായി മൊത്തത്തിൽ ഒരു കലാ കുടുംബം.  അമ്മ ഗൗരി അന്തർജ്ജനത്തിനൊപ്പമാണ് കൈലാസ് വീട്ടിൽ കൂടുതൽ സമയവും ചിലവഴിക്കുന്നത്. 
 

Actor kailas nath health condition

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES