Latest News

ആരെയും ഉപദ്രവിക്കാതെ ഇരിക്കുന്നവരെ കുത്തുമ്പോ എന്ത് സുഖമാണോ എന്തോ ചിലര്‍ക്ക് കിട്ടുന്നത്; ആരോഗ്യസ്ഥിതിയെ പരിഹസിച്ച് എത്തിയവര്‍ക്കെതിരെ ആഞ്ഞടിച്ച് അഭിരാമി

Malayalilife
ആരെയും ഉപദ്രവിക്കാതെ ഇരിക്കുന്നവരെ കുത്തുമ്പോ എന്ത് സുഖമാണോ എന്തോ ചിലര്‍ക്ക് കിട്ടുന്നത്; ആരോഗ്യസ്ഥിതിയെ പരിഹസിച്ച് എത്തിയവര്‍ക്കെതിരെ ആഞ്ഞടിച്ച് അഭിരാമി

പാട്ടിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരികളായവരാണ് അമൃതയും അഭിരാമിയും. സോഷ്യല്‍മീഡിയയില്‍ സജീവ താരങ്ങളാണ് ഇരുവരും. യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി തിരക്കിലായിരുന്ന സമയത്താണ് രണ്ടുപേരും ബിഗ്‌ബോസിലേക്ക് എത്തിയത്. അവിടെയും ഇരുവര്‍ക്കും പ്രേക്ഷകശ്രദ്ധനേടിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തന്റെ ആരോഗ്യസ്ഥിതിയെ പരിഹസിച്ച് എത്തിയവര്‍ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കയാണ് അഭിരാമി.

അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ നാളുകളായി അഭിരാമി നിരന്തരം ട്രോളുകള്‍ക്ക് ഇരയാകുകയാണ്.. താടിയെല്ല് അല്‍പ്പം മുന്നോട്ടിരിക്കുന്ന പ്രോഗ്‌നാത്തിസം എന്ന അവസ്ഥയുടെ പേരിലാണ് അഭിരാമിയെക്കുറിച്ച് ട്രോളുകള്‍ പ്രചരിക്കുന്നത്. ഇപ്പോള്‍ ഇതിരിനെതിരെ രംഗത്തെത്തിയിരിക്കയാണ് താരം. കഴിഞ്ഞാഴ്ച അഭിരാമിയുടെ ഒരു അഭിമുഖം വനിതയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഈ ആരോഗ്യപ്രശ്‌നത്തെ പറ്റി അഭിരാമി തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചിലര്‍ താരത്തെ അവഹേളിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

'എല്ലാവരും വ്യത്യസ്തരും അതുല്യരുമാണ്. ആ വസ്തുത അംഗീകരിക്കുക. കഴിഞ്ഞ ദിവസം എന്നെക്കുറിച്ചു പ്രസിദ്ധീകരിച്ച എന്റെ ആര്‍ട്ടിക്കിളിനു താഴെ പരിഹാസത്തോടെയുള്ള പല അഭിപ്രായങ്ങളും ശ്രദ്ധയില്‍പ്പെട്ടു. എന്റെ താടിയെല്ലിനെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും അറിയാന്‍ വളരെയധികം താത്പര്യമുള്ള കുറച്ചുപേരോട് മറുപടി പറയണമെന്നു തോന്നി. എന്റെ ചുണ്ടിനടിയില്‍ ഹാന്‍സ് ഉണ്ടോ എന്നുള്ള കമന്റ് വായിച്ചു വായിച്ചു ഇപ്പൊ ബോറായി.

'സാധനം' 'അഹങ്കാരി' 'ജാടതെണ്ടി' മുതലായവ കേള്‍ക്കുമ്പോള്‍ തോന്നിയിട്ടുണ്ട് എന്നെ യാതൊരു പരിചയവുമില്ലാത്തവര്‍ എന്തിനാണ് പ്രഹസനങ്ങള്‍ നടത്തുന്നത് എന്ന്. എന്തായാലും ഹാന്‍സും ശംഭുവും ഒക്കെ അവിടെ തന്നെ ഇരിക്കട്ടെ, ഭൂമിയിലേക്ക് പോന്നപ്പോള്‍ ദൈവം തന്നയച്ചതാ. ഇപ്പോള്‍ വരെ എടുത്ത് കളയാന്‍ തോന്നിയിട്ടില്ല. ഇനി ഭാവിയില്‍ ഹാന്‍സിനോടുള്ള താല്പര്യം പോവുമോ എന്നുമറിയില്ല. ആരെയും ഉപദ്രവിക്കാതെ ഇരിക്കുന്നവരെ കുത്തുമ്പോ എന്ത് സുഖമാണോ എന്തോ ചിലര്‍ക്ക് കിട്ടുന്നത്, അല്ലെ? ചിന്തിച്ചിട്ടുണ്ടോ?' എന്നാണ് അഭിരാമി ചോദിക്കുന്നത്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abhirami Suresh

Abhirami attacks those who have come out with a mockery of health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക