Latest News

പെണ്ണായത് കൊണ്ടല്ല മകന്‍ ആയിരുന്നങ്കിലും ഇതൊക്കെ തന്നെ പഠിപ്പിക്കുമായിരുന്നു; കുറിപ്പ് പങ്കുവച്ച് അശ്വതി ശ്രീകാന്ത്‌

Malayalilife
പെണ്ണായത് കൊണ്ടല്ല മകന്‍ ആയിരുന്നങ്കിലും ഇതൊക്കെ തന്നെ പഠിപ്പിക്കുമായിരുന്നു; കുറിപ്പ് പങ്കുവച്ച്  അശ്വതി ശ്രീകാന്ത്‌

 ചുരുങ്ങിയ കാലംകൊണ്ട് തന്നെ സ്വതസിദ്ധമായ അവതരണത്തിലൂടെ‌ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഇതിനോടക്ക് തന്നെ ആര്‍ ജെ, എഴുത്തുകാരി, അവതാരക തുടങ്ങിയ മേഖലകളിലെല്ലാം  അശ്വതി കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ  അഭിനയത്തിലേക്കും ചുവട് വച്ചിരിക്കുകയാണ് അശ്വതി. എന്നാൽ ഇപ്പോൾ അശ്വതിയുടേതായി വന്ന ഫേസ്ബുക്ക് കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

അശ്വതി ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എല്ലാത്തരം ഭക്ഷണവും കഴിച്ച്‌ പഠിക്കണം എന്ന് മകളോട് പറയാറുണ്ട്. പുട്ട് കണ്ടാലുടനെ എനിക്ക് ബ്രഡ് മതീന്ന് ബഹളം വയ്ക്കുമ്ബോള്‍ ഇവിടെ ഇന്ന് പുട്ടാണ്, വേണമെങ്കില്‍ കഴിച്ചാല്‍ മതി എന്ന് കടുപ്പിക്കാറുണ്ട്. അതിനര്‍ത്ഥം ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാവരുതെന്നല്ല , ചിലപ്പോഴൊക്കെ അത് മാറ്റിവയ്ക്കാനും പറ്റണം എന്നാണ്.

'You can't expect someone else to clean your mess' എന്ന് പറഞ്ഞു പഠിപ്പിക്കാറുണ്ട്. നാളെ എന്തൊക്കെ സാഹചര്യങ്ങളിലാണ് ജീവിക്കേണ്ടത് എന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ്. ഒരുപാട് ഹോസ്റ്റലുകളില്‍ മാറി മാറി ജീവിച്ചിട്ടുള്ള അമ്മയുടെയും, ബോര്‍ഡിങ്‌ ജീവിതം ഓര്‍ത്ത് ഇപ്പോഴും ഉറക്കം ഞെട്ടുന്ന അച്ഛന്റെയും മകളായതു കൊണ്ടാണ്. ഓപ്ഷനുകള്‍ ഇല്ലാതാവുന്ന അവസ്ഥകളില്‍ പോലും അതിജീവിക്കണം എന്നുള്ളത് കൊണ്ട് തന്നെയാണ്. അല്ലാതെ പെണ്ണായത് കൊണ്ടല്ല ! എന്നു വച്ചാല്‍ മകന്‍ ആയിരുന്നങ്കിലും ഇതൊക്കെ തന്നെ പറഞ്ഞേനേ...പഠിപ്പിച്ചേനേന്ന് !

Aawathy sreekanth new fb post goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക