രണ്ടം വിവാഹത്തിന് പിന്നാലെ ഒട്ടനവധി ആരോപണങ്ങളും പഴികളും കേള്‍ക്കേണ്ടി വന്ന നടനും മിമിക്രി താരവുമാണ് ഉല്ലാസ് പന്തളം. ദിവ്യയാണ് താരത്തിന്റെ ഭാര്യ. ആദ്യ ഭാര്യ ആശയുടെ മരണത്തിനു പിന്നാലെ വിവാഹം കഴിച്ചതിന്റെ പേരില്‍ ആയിരുന്നു പഴികള്‍ മുഴുവന്‍ ഉല്ലാസിന്റെ നേര്‍ക്കുവന്നത്. എന്നാല്‍ ഇതിനെതിരെ ഒരിക്കല്‍ പോലും ഉല്ലാസ് പ്രതികരിച്ചില്ല. പകരം വിമര്‍ശകര്‍ക്ക് മുന്പില് ജീവിതം മനോഹരമാക്കി കാണിച്ചു കൊടുത്തു. ദിവ്യക്കും രണ്ടുമക്കള്‍ക്കും ഒപ്പം സന്തുഷ്ടകരമായ കുടുംബജീവിതം നയിക്കുകയാണ് ഇപ്പോള്‍ ഉല്ലാസ്.
ദിവ്യ സാമൂഹിക സേവനത്തോടൊപ്പം തന്നെ കുടുംബത്തിലെ മുഴുവന്‍ കാര്യങ്ങള്‍ക്കും ഒപ്പം തന്നെയുണ്ട്. ഉല്ലാസിന്റെ രണ്ടുമക്കളും ദിവ്യക്ക് സ്വന്തം മക്കള്‍ തന്നെയാണ്. കുഞ്ഞുങ്ങളുടെ ഓരോ കാര്യത്തിലും ദിവ്യ തന്നെയാണ് മേല്‍നോട്ടം വഹിക്കുന്നത്. കുടുംബത്തിന് എത്രത്തോളം പ്രാധാന്യം ദിവ്യ നല്‍കുന്നുണ്ടെന്ന് അവരുടെ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്. മക്കളെ ഉപേക്ഷിച്ചാണ് ഉല്ലാസ് പോയതെന്ന ഏറ്റവും വലിയ ആരോപണത്തിന് മറുപടി കൂടിയാണ് ദിവ്യയും ഉല്ലാസും തമ്മിലുള്ള ജീവിതം. ഈ അടുത്താണ് രണ്ട് പേരും പുതിയൊരു സംരംഭത്തിലേക്ക് കടക്കുന്നത്. പന്തളത്ത് ഒരു ഹോട്ടല്‍ ആരംഭിച്ചിരിക്കുകയാണ്. പന്തളത്തി ജനപ്രിയ ഹോട്ടലായി മാറിയിരിക്കുകയാണ് ഇവരുടെ സംരംഭം. രണ്ടാം വിവാഹം ചെയ്തതിന്റെ പേരില്‍ പഴിച്ചവര്‍ എല്ലാം ഇന്ന് ഉല്ലാസിനും ദിവ്യക്കും നിറഞ്ഞ മനസോടെ ആശംസകള്‍ നേരുകയാണ്.
ആദ്യ ഭാര്യ മരിച്ചതിന് ശേഷം അധികം വൈകാതെ തന്നെയാണ് ഉല്ലാസ് രണ്ടാം വിവാഹം കഴിക്കുന്നത്. ദിവ്യയാണ് താരത്തിന്റെ ഭാര്യ. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യയും ആയി ഉല്ലാസിന്റെ വിവാഹം നടന്നത് വളരെ ലളിതമായിട്ടായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോഴാണ് വിവാഹവാര്‍ത്ത ആരാധകരും അറിയുന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ രണ്ടാം വിവാഹത്തിന് ശേഷം ഒട്ടനവധി ആരോപണങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്. 2022 ലായിരുന്നു ഉല്ലാസിന്റെ ആദ്യ ഭാര്യ ആശ മരണപ്പെടുന്നത്. ആത്മഹത്യയായിരുന്നു. വീടിന്റെ ഒന്നാം നിലയില്‍ തൂങ്ങിമരിച്ചനിലയിലാണ് ആശയെ കണ്ടെത്തുന്നത്. ആശയുടെ കുടുംബത്തിനും പരാതി ഇല്ലെന്ന് പറഞ്ഞതോടെയാണ് ആരോപണങ്ങള്‍ കെട്ടടങ്ങിയത്.
ഏകദേശം മുപ്പത്തിരണ്ട് വയസ്സുവരെ വിവാഹം വേണ്ടെന്ന നിലപാടില്‍ ആയിരുന്നു ഉല്ലാസ്. വിവാഹത്തിനോട് ഒരു വിരുദ്ധ സമീപനം. അതിനു മറ്റൊന്നും ആയിരുന്നില്ല കാരണം, സ്വന്തമായി ഒരു വീടോ വരുമാനമാര്‍ഗ്ഗമോ ഇല്ലാത്തിരുന്നു. വാടകവീട്ടിലെ ജീവിതം തന്നെ ആയിരുന്നു വിവാഹം വേണ്ട എന്ന നിലപാടെടുക്കാന്‍ കാരണം. ആകെ ഉണ്ടായിരുന്നത് നാല് സെന്റ് സ്ഥലം ആയിരുന്നു. കരിയറില്‍ എന്തെങ്കിലും ആയതിന് ശേഷമാണ് ആദ്യ വിവാഹം കഴിക്കുന്നത്. മിമിക്രി വേദികളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഉല്ലാസ് ടെലിവിഷന്‍ രംഗത്തും ബിഗ് സ്ക്രീന്‍ രംഗത്തും തന്റേതായ സ്ഥാനം നേടിയ കലാകാരന് ആണ്. കൗണ്ടറുകളിലൂടേയും തന്റേതായ അഭിനയശൈലിയിലൂടെയും മലയാളി ആരാധകര്‍ക്ക് ഒട്ടേറെ ചിരിപ്പൂരം ഒരുക്കിയ ആളുകൂടിയാണ് ഉല്ലാസ്. സ്റ്റാര്‍ മാജിക്കിലേയും നിറ സാന്നിധ്യമായിരുന്ന ഉല്ലാസ് അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്.