ഫ്രണ്ട്‌സ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേഷ് കോട്ടപ്പടി കഥയെഴുതി സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് മൂവിയാണ് 'ഉള്‍കാഴ്ച്ച'.അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ലക്ഷ്യമാക്കി ഒരുക്കിയിരിക്കുന്ന ഈ ചെറുസിനിമയില്‍ ഒരച്ഛനും മകളും തമ്മിലുള്ള ഊഷ്മള സ്‌നേഹത്തിന്റെ തീവ്രത വരച്ചു കാട്ടുന്നു.
ആരോരുമില്ലാത്തവനായി ജീവിച്ചുവരുന്ന കരിങ്കല്‍ ക്വാറി തൊഴിലാളിയായ സെല്‍വന്‍ എന്ന പരുക്കന്‍ സ്വഭാവക്കാരനായ യുവാവിന്റെ ജീവിതത്തിലേക്ക് താമര എന്ന നാടോടി പെണ്‍കുട്ടി ആകസ്മികമായി കടന്നുവരുന്നു.ഒന്നിച്ച് ജീവിതമാരംഭിച്ച അവര്‍ക്കൊരു പെണ്‍കുഞ്ഞ് ഉണ്ടായതോടുകൂടി അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളച്ചു തുടങ്ങി... സന്തോഷകരമായദിനങ്ങള്‍ മുന്നോട്ട് പോകുന്നതിനിടയില്‍ സെല്‍വന്റെ സന്തോഷങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് ചില അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്നു.അത് സെല്‍വന്റെ ജീവിത താളം തന്നെ തെറ്റിക്കുന്നു...കാലത്തിന്റെ ഒഴുക്കില്‍ വന്നു ചേര്‍ന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാകുന്ന സെല്‍വന് കഴിയാതെ പോകുന്നു.ഹൃദയബന്ധങ്ങള്‍ക്ക് പ്രാധാന്യം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തില്‍ ഒരു പറ്റം നല്ല മനുഷ്യരുടെ കരുതലും സെല്‍വന്റെ ജീവിതത്തെ തിരിച്ച് കൊണ്ട് വരാന്‍ അവര്‍ നടത്തുന്ന ശ്രമവും ഒപ്പം
അച്ഛന്റെയും മകളുടെയും ആത്മബന്ധത്തിന്റെ തീവ്രതയും ദൃശ്യവല്‍ക്കരിക്കുന്ന സിനിമയാണ് കഥയാണ് ''ഉള്‍കാഴ്ച്ച '. സെല്‍വനായി നിരവധി സിനിമകളിലൂടെ പ്രസിദ്ധനായ റഫീഖ് ചൊക്ലി, താമരയായി നിദാഷ,മകളായി ഫ്രഷ്ന മരിയ ജ്യൂവല്‍ എന്നിവര്‍ അഭിനയിക്കുന്നു.
അനില്‍ ആലത്തുകാവ്,ജോബിഅലക്‌സ്, ബിജു രാമമംഗലം, രജിഷ് തൃക്കാരിയൂര്‍, വിലു, റീനഉലഹന്നാന്‍, ശൈലേഷ്,കണ്ണന്‍കുമളി, സുബിചാലക്കുടി, രാജേഷ് കോഴിക്കോട്, അനൂപ് ആലമറ്റം, സുഗുണന്‍ കോതമംഗലം മനു ബാലന്‍ ഷിബു, സുധീര്‍മൂവാറ്റുപുഴ ജ്യോതി അയ്യപ്പന്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.ടി എസ് ബാബുഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. മേക്കപ്പ്-സുധാകരന്‍ പെരുമ്പാവൂര്‍,എഡിറ്റിംഗ്-ഷമീര്‍ കെ ആന്റ് കെ,കല-സനൂപ് പെരുമ്പാവൂര്‍,പി ആര്‍ ഒ-എ എസ് ദിനേശ്.