ഒരാളെ മൂന്ന് ദിവസമായിട്ടും കാണാതെ വന്നാല്‍ ഏറ്റവും കൂടുതല്‍ ദുഃഖിക്കുന്നത് അവരുടെ കുടുംബമായിരിക്കും. ഒരു ദിവസം വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നതുപോലെ അല്ല മൂന്ന് ദിവസമായിട്ടും ഒരാളെ കണ്ടെത്താന്‍ സാധിക്കാത്തത്. വീട്ടുകാരും സുഹൃത്തുക്കള്‍ പോലും തിരഞ്ഞിട്ടും കണ്ടെത്താന്‍ സാധിക്കാതെ വരുന്നത് മനഃപ്പൂര്‍വമായിട്ടുള്ള ഒളിച്ചോട്ടമോ അല്ലെങ്കില്‍ ആരെങ്കിലും അപായപ്പെടുത്താന്‍ നോക്കിയതാകാം. അത്തരത്തില്‍ മൂന്ന് ദിവസമായി കാണാതെ ആയിരിക്കുകയാണ് യുകെ മലയാളിയായ സ്റ്റീഫര്‍ ജോര്‍ജിനെ. അദ്ദേഹത്തെ തപ്പാന്‍ ഇനി ഒരു സ്ഥലം പോലും ബാക്കിയില്ല. വീട്ടുകാരും കൂട്ടുകാരും എല്ലാം അദ്ദേഹത്തെ അന്വേഷിച്ച് നടക്കുകയാണ്. ഒടുവില്‍ പോലീസിനും പരാതി നല്‍കി. പോലീസിനും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ നാട്ടുകാരുടെ സഹായവും തേടിയിരിക്കുകയാണ്.
ഈ കഴിഞ്ഞ ഞായാറാഴ്ച മുതലാണ് അദ്ദേഹത്തെ കാണാതാകുന്നത്. എന്നത്തെയും പോലെ സൈക്കിളില്‍ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പോയത്. എന്നാല്‍ ജോലി സ്ഥലത്ത് എത്തിയിട്ടില്ലെന്ന് അന്ന് സുഹൃത്തുക്കള്‍ വീട്ടിലേക്ക് വിളിക്കുമ്പോഴാണ് അറിയുന്നത്. എന്താണ് ജോലിക്ക് എത്താത്തത് എന്ന് അറിയാന്‍ വേണ്ടിയാണ് സുഹൃത്തുക്കള്‍ വീട്ടിലേക്ക് വിളിക്കുന്നത്. പക്ഷേ വീട്ടില്‍ നിന്ന് ലഭിച്ച വിവരം അദ്ദേഹം എന്നത്തേയും പോലെ ജോലി സ്ഥലത്തേക്ക് പോന്നു എന്നായിരുന്നു. എന്നാല്‍ ജോലി സ്ഥലത്ത് എത്തിയിട്ടില്ലെന്ന് സുഹൃത്തുക്കള്‍ കുടുംബങ്ങളെ അറിയിക്കുകയും ചെയ്തു. പെട്ടെന്ന് അദ്ദേഹത്തിനെ കാണാനില്ലെന്ന് അറിഞ്ഞ കുടുംബം അദ്ദേഹത്തെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫോണിലും കിട്ടുന്നുണ്ടായിരുന്നില്ല. വൈകിട്ട് വീട്ടിലേക്ക് തിരികെ എത്തുമെന്ന് പ്രതീക്ഷിച്ച അദ്ദേഹം വീട്ടില്‍ എത്തിയില്ല. അന്ന് ഒരു രാത്രിയും പിറ്റേന്ന് പകലും സ്റ്റീഫനായി അദ്ദേഹത്തിന്റെ കുടുംബം കാത്തിരുന്നു. എന്നാല്‍ വരാതെ ആയതോടെ പ്രതീക്ഷകള്‍ എല്ലാം തെറ്റി.
തുടര്‍ന്ന് സ്റ്റീഫന്‍ കാണാതായ കാര്യം സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയും കുടുംബം അറിയിക്കുകയായിരുന്നു. 'സ്റ്റീഫന്‍ ഇതുവരെ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല' എന്നറിഞ്ഞതോടെ എല്ലാവരും അതീവ ആശങ്കയിലായി. ഉടന്‍ തന്നെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തെ അന്വേഷിക്കാന്‍ തുടങ്ങി. സ്റ്റീഫന്‍ സാധാരണയായി പോകാറുള്ള എല്ലാ സ്ഥലങ്ങളിലും സുഹൃത്തുകളുടെ വീടുകളില്‍, ജോലി സ്ഥലത്തിനടുത്തുള്ള വഴികളിലും, പീത്സ ഫാക്ടറിയിലേക്കുള്ള പാതയിലും തിരച്ചില്‍ നടത്തി. എങ്കിലും അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
തുടര്‍ന്ന് കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റീഫന്‍ ജോര്‍ജിനെ കണ്ടെത്താന്‍ പൊതുജന സഹായം തേടികൊണ്ട് പൊലീസ് അദ്ദേഹത്തിന്റെ ചിത്രംയും വിവരങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. നോട്ടിങ്ങാമിലെ ഒരു പീത്സ ഫാക്ടറിയില്‍ ജോലി ചെയ്തുവരികയായിരുന്നു സ്റ്റീഫന്‍. പതിവുപോലെ ഞായറാഴ്ച രാവിലെ അദ്ദേഹം ജോലിക്കായി സൈക്കിളില്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടിരുന്നു എന്ന് കുടുംബം പറഞ്ഞു. എന്നാല്‍, അന്ന് ഫാക്ടറിയില്‍ സ്റ്റീഫന്‍ എത്തിയിരുന്നില്ല. വൈകിയതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ കുടുംബത്തെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. അതോടെ കുടുംബം കൂടുതല്‍ ആശങ്കയിലായി.
സുഹൃത്തുക്കളും കുടുംബങ്ങളും അന്വേഷണം നടത്തിയെങ്കിലും അദ്ദേഹത്തെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുയായിരുന്നു. ഒക്ടോബര്‍ 19ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്റ്റീഫന്‍ ജോര്‍ജിനെ വെസ്റ്റ് ബ്രിഡ്ഫോര്‍ഡ് ഏരിയയില്‍ നിന്ന് കാണാതായതെന്നും കണ്ടെത്തുന്നവര്‍ സംഭവ നമ്പര്‍ 0441-20102025 ഉദ്ധരിച്ച് 101-ല്‍ ബന്ധപ്പെടണമെന്നും നോട്ടിങ്ങാംഷര്‍ പൊലീസ് അറിയിച്ചു. 47 വയസ്സ് പ്രായം എന്നാണ് പൊലീസ് അറിയിപ്പില്‍ ഉള്ളത്. 5 അടി 10 ഇഞ്ച് നീളമുള്ള സ്റ്റീഫന്‍ ജോര്‍ജ് കാണാതാകുമ്പോള്‍ വിന്റര്‍ ജാക്കറ്റും നീല ജീന്‍സും ഗ്ലാസും ആണ് ധരിച്ചിരുന്നത് എന്നും പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.