Latest News

തൃശൂരിന്റെ കാറ്റിനൊപ്പം എന്റമ്മയുടെ എന്നത്തേയും സ്‌നേഹവും എന്നെ വലയം ചെയ്തുനില്‍പ്പുണ്ട്; ഹൃദയം തൊടുന്ന കുറിപ്പുമായി തട്ടീംമുട്ടീമിലെ വാസവദത്ത

Malayalilife
 തൃശൂരിന്റെ കാറ്റിനൊപ്പം എന്റമ്മയുടെ എന്നത്തേയും സ്‌നേഹവും എന്നെ വലയം ചെയ്തുനില്‍പ്പുണ്ട്; ഹൃദയം തൊടുന്ന കുറിപ്പുമായി തട്ടീംമുട്ടീമിലെ വാസവദത്ത

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ തട്ടീംമൂട്ടിമിലെ എല്ലാ താരങ്ങളേയും പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്. സീരിയലില്‍ വസവദത്ത എന്ന കഥാപാത്രമായി എത്തുന്ന ആളാണ് മനീഷ. വളരെ രസകരമായ കഥാപാത്രമാണ് വാസവദത്ത. സോഷ്യല്‍ മീഡിയയില്‍ സജീവമായ മനീഷ നല്ലൊരു പാട്ടുകാരി കൂടിയാണ് താനെന്ന് തെളിയിച്ചിട്ടുണ്ട്. ജീവിത്തിലുണ്ടായ വലിയൊരു സങ്കടത്തെ കുറിച്ച് മനസ്സു തുറന്ന് പറയുകയാണ് നടി. 

അമ്മയുടെ വേര്‍പാടിനെ കുറിച്ചും അവസാന ആഗ്രഹത്തെ കുറിച്ചുമാണ് മനീഷയുടെ വാക്കുകള്‍.

'എന്റമ്മ ... എന്റെ പൊന്നമ്മ ... അവസാന നാളില്‍ പ്രിയപ്പെട്ട തൃശ്ശൂരില്‍ അമ്മേടെ കുഞ്ഞിന്റടുത്തു കിടന്ന് അമ്മ മരിച്ചു .. ഏതോ നിയോഗം പോലെ കൊറോണ കാലത്തു തിരക്കുകളൊന്നും ഇല്ലാതെ എന്റമ്മേന്റെ അടുത്ത് തന്നെ നില്‍ക്കാനും അമ്മേനെ ശുശ്രൂഷിക്കാനും എനിക്കോരു ഭാഗ്യം ഉണ്ടായി ..

അമ്മയുടെ എന്നത്തേയും പ്രിയപ്പെട്ട കൂട്ടുകാര്‍ അമ്മയുടെ അനിയത്തിമാര്‍ തന്നെയാണ്....അവരെ കൂടെ കൂട്ടാനും അവര്‍ക്കൊപ്പമിരിക്കാനുമാണ് എന്റമ്മ എന്നും ആഗ്രഹിച്ചത് .. പ്രിയപ്പെട്ട ഇടം തൃശ്ശൂരും (അമ്മ കളിച്ചുവളര്‍ന്ന ഇടം ) ..

അതുകൊണ്ടു തന്നെ അവസാന നാളുകളില്‍ തൃശ്ശൂര്‍ വരണം എന്ന അമ്മയുടെ ആഗ്രഹം ഞങ്ങള്‍ മക്കള്‍ക്ക് നിറവേറ്റിക്കൊടുക്കാന്‍ സാധിച്ചത്. ഞങ്ങള്‍ക്ക് ദൈവം കനിഞ്ഞു നല്‍കിയ വരമായി കരുതുന്നു .. ഒപ്പം എന്റമ്മയെ അത്രകണ്ട് ഗുരുവായൂരപ്പനും വടക്കുംനാഥനും പാറമേക്കാവിലമ്മയും സ്‌നേഹിക്കുന്നുണ്ട് എന്നതും കൂടിയാണ് .. തൃശൂരിന്റെ കാറ്റിനൊപ്പം എന്റമ്മയുടെ എന്നത്തേയും സ്‌നേഹവും എന്നെ വലയം ചെയ്തുനില്‍പ്പുണ്ട് .. അമ്മയുടെ വിളിപോലെ ആണ് എനിക്കിപ്പോള്‍ സുമ ചെറിയമ്മേടെ ഈ പോസ്റ്റ് കണ്ടപ്പോ തോന്നിയത്-' മനീഷ കുറിച്ചു.

Read more topics: # thatteem muteem,# actress maneesha
thatteem muteem actress maneesha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക