നീണ്ട നാളുകള്‍ക്ക് ശേഷം മേക്കപ്പിട്ട് ഷൂട്ടിലേക്ക് തിരികെ; സന്തോഷം പങ്കുവച്ച് ഗായിക റിമിടോമി

Malayalilife
 നീണ്ട നാളുകള്‍ക്ക് ശേഷം മേക്കപ്പിട്ട് ഷൂട്ടിലേക്ക് തിരികെ; സന്തോഷം പങ്കുവച്ച് ഗായിക റിമിടോമി
 
ചിങ്ങമാസം എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ റിമി ടോമി ഇന്ന് അവതാരക നടി ടിക്ടോക്ക് താരം പാചക വിദഗ്ദ്ധ തുടങ്ങി കൈവയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. നിറയെ യാത്രകള്‍ ചെയ്യുന്ന താരം അതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് എത്താറുണ്ട്. ലോക് ഡോണ്‍ ആയതോടെ സ്വ്ന്തമായി യൂ ട്യൂബ് ചാനലുമായാണ് റിമി എത്തിയത്. തന്റെ വ്ളോഗുകളും പാചകങ്ങളുമാണ് ചാനലിലൂടെ റിമി പങ്കുവയ്ക്കുന്നത്. ഒരു ചേയ്ഞ്ചിനി വേണ്ടിയാണ് താന്‍ പാചക പരീക്ഷണങ്ങള്‍ ആരംഭിച്ചതെന്നും വീട്ടില് നടത്തിയ പാചക പരീക്ഷണങ്ങള്‍ വിജയമായതിന് പിന്നാലെ ആ കോണ്‍ഫിഡന്‍സാണ് റെസിപ്പി യൂട്യൂബിലിടാന്‍ കാരണമെന്നും റിമി പറയുന്നു. പാലാ സ്റ്റൈലില്‍ ഉണ്ടാക്കിയ ബീഫ് റോസ്റ്റ്, ചിക്കന്‍ റോസ്റ്റ് തുടങ്ങിയ റിമിയുടെ വീഡിയോകളെല്ലാം ലക്ഷക്കണക്കിന് പേര്‍ കണ്ടിരുന്നു.

ആദ്യമൊക്കെ നെഗറ്റീവ് കമന്റസോക്കെ വന്നുവെങ്കിലും ഇപ്പോള്‍ എല്ലാവരും റിമിക്ക് നല്ല കമന്റുകളാണ് നല്‍കുന്നത്. ഇപ്പോള്‍ തന്റെ പുതിയ ചിത്രങ്ങള്‍ താരം പങ്കുവച്ചതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. നീണ്ട നാളുകള്‍ക്ക് ശേഷം ഷൂട്ടിലേക്ക് മേക്ക് അപ് ഇട്ടുനില്ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഇത് റിമിടോമി തന്നെയാണോ...വിശ്വസിക്കാന്‍ പറ്റുന്നില്ല എന്തൊരു ഭംഗിയാണ് കാണാന്‍ എന്ന് ആരാധകര്‍ പറയുമ്പോള്‍ രശ്മി സോമന്‍ അടക്കമുള്ള താരങ്ങളാണ് അഭിപ്രായം പങ്കിട്ടു കൊണ്ട് രംഗത്ത് വരുന്നത്.
ലോക് ഡൗണില്‍ പെട്ട് പോയെങ്കിലും ഒരു ദിവസം പോലും വ്യായാമം മുടക്കാന്‍ റിമി തയ്യാറായിരുന്നില്ല. ജിം ഇല്ലാതെ ഇരുന്നിട്ടും, വീട്ടില്‍ ഉള്ള വ്യായാമ സാമഗ്രികള്‍ ഉപയോഗിച്ചും താരം വ്യയാമം ചെയ്തിരുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ താരം പുറത്തുവിട്ടിരിക്കുന്ന ഫോട്ടോ.മജന്ത നിറത്തിലെ ഗൗണാണ് താരം അണിഞ്ഞിരിക്കുന്നത്. വേള്‍ഡ് മ്യൂസിക് ദിനത്തില്‍ താരം പങ്കുവച്ച വീഡിയോയും. യെ്‌സ് ആ്പപിലൂടെ ആണായി മാറിയ ചിത്രങ്ങളും ഏറെ വൈറലായിരുന്നു.



 

ReplyReply allForward

 
Read more topics: # singer rimi tomy,# shares her,# picture
singer rimi tomy shares her picture

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES