സീരിയലിലെ പ്രിയതാരങ്ങള്‍ ഒന്നിച്ച് മലയാളികളുടെ സ്വീകരണമുറിയിലേക്ക്; ഓണം സ്‌പെഷ്യല്‍ എപ്പിസോഡുമായി താരങ്ങള്‍

Malayalilife
 സീരിയലിലെ പ്രിയതാരങ്ങള്‍ ഒന്നിച്ച് മലയാളികളുടെ സ്വീകരണമുറിയിലേക്ക്; ഓണം സ്‌പെഷ്യല്‍ എപ്പിസോഡുമായി താരങ്ങള്‍

ന്നിനൊന്ന് മികച്ച 7 സീരിയലുകളാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നത്. അതിനാല്‍ തന്നെ റേറ്റിങ്ങില്‍ ഏഷ്യാനെറ്റിലെ വെല്ലാന്‍ ഇതുവരെയും മറ്റൊരു ചാനലിനും ആയിട്ടില്ല. പ്രേമിന്റെയും പൗര്‍ണമിയുടെയും കഥ പറയുന്ന പൗര്‍ണമി തിങ്കള്‍, അച്ഛന്‍ മകള്‍ ബന്ധം പറയുന്ന വാനമ്പാടി, അമ്മയെ തിരക്കിയെത്തുന്ന അലീനയുടെ കഥ പറയുന്ന അമ്മയറിയാതെ, കാവ്യയുടെയും ജീവയുടെയും കഥയുമായി കസ്തൂരിമാന്‍. ഊമയായ കല്യാണിയുടെ ജീവിതം പറയുന്ന മൗനരാഗം, ഒരു വീട്ടമ്മയുടെ ത്യാഗങ്ങളുടെയും സഹനങ്ങളുടെയും കഥയുമായി കുടുംബവിളക്ക്, സീതയുടെയും കല്യാണിന്റെ സംഭവബഹുല ജീവിതവുമായി സീതാകല്യാണം എന്നിങ്ങനെ വ്യത്യസ്ത പ്രമേയങ്ങളാണ് ഏഷ്യാനെറ്റ് സീരിയലുകളുടെ കരുത്ത്.

സീരിയലുകളിലൂടെ ഇതിലെ നായികാനായകന്‍മാരും മലയാളികളുടെ പ്രിയപ്പെട്ടവരാണ്. ഇപ്പോള്‍ ഇവരെല്ലാം ഒന്നിച്ച് ഈ ഓണത്തിന് മലയാളികളുടെ സ്വീകരണമുറിയിലേക്ക് എത്തുകയാണ്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുന്നത്. സീരിയലിലെ നായികാ നായകന്‍മാരാണ് പ്രധാനമായി തിരുവനന്തപുരത്ത് നടത്ത ഷൂട്ടിങ്ങില്‍ പങ്കെടുത്തത്. ഓണം സ്പെഷ്യല്‍ എപിസോഡായിട്ടായിരുന്നു 1 മണിക്കൂര്‍ നീളമുളള പരിപാടിയുടെ ഷൂട്ട് നടന്നത്. കസ്തൂരിമാനിലെ നായകനും നായികയുമായ ശ്രീറാം രാമചന്ദ്രന്‍, റബേക്ക, സീതാകല്യാണത്തിലെ അനൂപ് കൃഷ്ണ്‍, ധന്യ മേരി വര്‍ഗീസ്, മൗനരാഗത്തിലെ നലീഫ്, ഐശ്വര്യ, പൗര്‍ണമിതിങ്കളിലെ വിഷ്ണു, ഗൗരി, അമ്മയറിയാതെയിലെ ശ്രീതു, കുടുംബവിളക്കിലെ കൃഷ്ണകുമാര്‍ മേനോന്‍, മീര വാസുദേവ തുടങ്ങിയവും വാനമ്പാടിയിലെ സുചിത്രയും സുചിത്രയുടെ അച്ഛനായി അഭിനയിക്കുന്ന മോഹനുമാണ് പരിപാടിയില്‍ പങ്കെടുത്തത്. 

ഹൈദരാബാദിലായതിനാലായിരുന്നു വാനമ്പാടിയിലെ നായകനായ സായ് കിരണിന് പരിപാടിയില്‍ പങ്കെടുക്കാനാകാതെ പോയത്. ഏഷ്യാനെറ്റിലെ നായകന്‍മാരൊന്നിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ ഏറ്റെടുക്കുകയാണ്. കസവ് സാരിയിലും സല്‍വാറിലുമൊക്കെയായിട്ടാണ് പ്രിയ നായികമാര്‍ എത്തിയത്. ഒരു കഥയെ അടിസ്ഥാനമാക്കിയൊരുക്കുന്ന പരിപാടിയിലെ കഥാപാത്രങ്ങളായിട്ടാണ് എല്ലാ സീരിയല്‍ താരങ്ങളും എത്തുന്നത് എന്നാണ് സൂചന. എന്തായാലും പ്രിയ താരങ്ങളെ ഒന്നിച്ച് കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍.


 

serial actors onam special episode

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES