സരിഗമപ വിജയി ലിബിന്റെയും തെരേസയുടെയുംവിവാഹ നിശ്ചയം കഴിഞ്ഞു

Malayalilife
 സരിഗമപ വിജയി ലിബിന്റെയും തെരേസയുടെയുംവിവാഹ നിശ്ചയം കഴിഞ്ഞു

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച  പരിപാടിയാണ് സരിഗമപ. പാട്ടിന്റെ മറ്റൊരു ലോകമാണ് സരിഗമപ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഷോയില്‍ വിജയി ആയത് ലിബിന്‍ സകറിയ ആണ്.  അധ്യാപകനാവാന്‍ മിനക്കെട്ടിറങ്ങി ഗായകനായതാണ് ലിബിന്‍. ഷോയിലെ ഏറ്റവും ജനപ്രീയരായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ലിബിന്‍. ഗോപി സുന്ദറിന്റെ പാട്ട് പാടി പിന്നണി ഗാന രംഗത്തിലേക്കും ലിബിന്‍ കടന്നിരുന്നു. ലിബിന്റെ ശബ്ദമികവിന് ധാരാളം ആരാധകരാണുള്ളത്. അധ്യാപകനാവാന്‍ മിനക്കെട്ടിറങ്ങി ഗായകനായ ആളാണ് ലിബിന്‍. തൊടുപുഴയാണ് ലിബിന്റെ സ്വദേശം. എം എഡിന് പഠിക്കുകയാണ്.  നിരവധി ഭക്തിഗാനങ്ങള്‍ പാടിയിട്ടുള്ള ലിബിന്‍ പക്ഷെ സംഗീതത്തെ വളരെ ഗൗരവത്തോടെ കാണുന്നത് സരിഗമപ ഓഡിഷന്‍ വിജയിച്ചപ്പോള്‍ മാത്രമാണ്.

വീട്ടില്‍ ആരോടും പറയാതെയാണ് ഓഡിഷനില്‍ പങ്കെടുക്കുന്നത്. ഗോപി സുന്ദര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരുടെ മുന്നില്‍ പാടാന്‍ കഴിയുമെന്നതിലപ്പുറം ഞാന്‍ അതിനെ വലിയ ഒരു അവസരമായി ആദ്യം കണ്ടില്ലെന്നതാണ് സത്യം. എന്‍ട്രി കിട്ടിയപ്പോഴാണ് ഞാന്‍ മനസിലാക്കിയത്  അത് എത്ര മാത്രം ഭാരിച്ചതും ഉത്തരവാദിത്തം നിറഞ്ഞതുമാണ് എന്ന്. പിന്നീട് സംഗീതത്തെ നെഞ്ചോടു ചേര്‍ത്തങ്ങു പിടിച്ചെന്ന് ലിബിന്‍ പറഞ്ഞിരുന്നു. വളരെ ശുഭാപ്തിവിശ്വാസമുള്ള ആളാണ് ലിബിന്‍. 

അച്ഛനും, അമ്മയും ചേച്ചിയും, ഭര്‍ത്താവുമടങ്ങുന്നതാണ് ലിബിന്റെ കുടുംബം. ഇപ്പോള്‍ താരം വിവാഹിതനാകാന്‍ ഒരുങ്ങുകയാണ്. സരിഗമപയില്‍ പങ്കെടുത്തിരുന്നപ്പോള്‍ ഉണ്ടായ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തുന്നത്.  അഡ്വക്കേറ്റ് കൂടിയായ അല്‍ഫോണ്‍സ തെരേസയാണ് വധു.ഇഷ്ടത്തെ കുറിച്ച് വീട്ടില്‍ പറഞ്ഞിരുന്നു. അങ്ങനെ ഇരുവീട്ടുകാരും തമ്മില്‍ സംസാരിച്ചു ഉറപ്പിക്കുക ആയിരുന്നു. അതിന്റെ ഇടയില്‍ ആണ് തെരേസയ്ക്ക് ഹൈക്കോടതിയില്‍ ജോലി കിട്ടിയത്. അങ്ങനെ രണ്ടുപേരുടെയും ജോലിയുടെ ഭാഗം ആയി എറണാകുളത്തു ഒരുമിച്ചു നില്‍ക്കാമല്ലോ എന്ന് കരുതിയാണ് പെട്ടെന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. മനസമ്മതം നവംബര്‍ 19 ന് നടന്നു വിവാഹം 22 ന് ആണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്


 

Read more topics: # saregamapa winner,# libin zacaria,# got engaged
saregamapa winner libin zacaria got engaged

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES