ടെലിവിഷന്‍ പ്രേക്ഷകരുടെ വളരെ പെട്ടന്ന് ഇടം നേടിയ പരമ്പരകളിലൊന്നാണ് ചക്കപ്പഴം. ഉപ്പും മുളകിന് ശേഷമായാണ് ഹാസ്യ പരമ്പര എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറാന്‍ ചക്കപ്പഴം പരമ്പരയ്ക്ക് സാധിച്ചു. എന്നാല്‍ അതിനിടയിലാണ് പല കാരണങ്ങള്‍ക്കൊണ്ട് പരമ്പരയില്‍ നിന്നും നിരവധി താരങ്ങള്‍ പിന്മാറുകയും പരമ്പര തുടരാന്‍ സാധിക്കാതെ നിര്‍ത്തിവെയ്ക്കുകയും ചെയ്തത്. എന്നാല്‍ മാസങ്ങള്‍ക്കു മുന്നെയാണ് പരമ്പര വീണ്ടും ആരംഭിച്ചത്.
ഇപ്പോഴിതാ, ചക്കപ്പഴത്തില്‍ നിന്നും പ്രധാന കഥാപാത്രമായ ലളിതാമ്മയെ അവതരിപ്പിക്കുന്ന സബീറ്റാ ജോര്‍ജ്ജ് പിന്മാറിയിരിക്കുകയാണ്. നടി തന്നെയാണ് താന്‍ പിന്മാറുകയാണെന്ന വാര്‍ത്ത അറിയിച്ചത്.
നടി പങ്ക് വച്ച കുറിപ്പ് ഇങ്ങനെ:
തന്ന സ്നേഹത്തിനും , കരുതലുനും ഒരുപാട് നന്ദിയുണ്ട് ??????. എന്നാല്‍ ഇനി നിങ്ങടെ Lalithamma യായി തുടരാനാവില്ല.. കാരണങ്ങള്‍ നിരത്താനും ആഗ്രഹിക്കുന്നില്ല .Sometimes Silence is more powerful.. തുടര്‍ന്നും എവിടെയെങ്കിലും ഒക്കെ വെച്ച് നമ്മള്‍ കണ്ടുമുട്ടും എന്നെനിക്കുറപ്പുണ്ട്. എന്റെ അഭാവത്തിലും Chakkppazham നിങ്ങളെ ചിരിപ്പിക്കുകയും , ചിന്തിപ്പിക്കുകയും ഒക്കെ ചെയ്യട്ടെ. . ചേര്‍ത്ത് നിര്‍ത്തുക. കഴിയുവോളം. എന്നാണ് നടിയുടെ കുറിപ്പ്. നിരവധി പേരാണ് നടിയുടെ കുറിപ്പിനു താഴെ നിരാശയോടെ കമന്റുകള്‍ കുറിച്ചിരിക്കുന്നത്.
അയ്യോ.. ലളിതാമ്മയില്ലാതെ ചക്കപ്പഴം ചിന്തിക്കാനാകില്ല.. അയ്യോ എന്താ serial വിട്ട് പോകുന്നെ, വേണ്ടായിരുന്നു. ഇനി ഓരോരുത്തരായിട്ട് പോയിക്കൊണ്ടിരിക്കും. Interest ആയിട്ട് കണ്ടുവരുവായിരുന്നു. ചക്കപ്പഴം serial ന് കണ്ണുതട്ടുന്നുണ്ടെന്നാണ് തോന്നുന്നത് .. എന്നൊക്കെയാണ് ആരാധകര്‍ കമന്റുകള്‍ ഇട്ടിരിക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാന്‍ സാധിച്ച സബീറ്റയ്ക്ക് സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുണ്ട്. ഇതു രണ്ടാം തവണയാണ് സബീറ്റ പരമ്പരയില്‍ നിന്നും പിന്മാറുന്നത്. ആദ്യ സീസണിലും സബീറ്റ പരമ്പര ഉപേക്ഷിച്ചിരുന്നു. തനിക്ക് പകരം ആ കഥാപാത്രം ആരാണ് ചെയ്യാന്‍ പോകുന്നതെന്ന കാര്യം വ്യക്തമാക്കികൊണ്ടാണ് സീരിയലില്‍ നിന്നും പിന്മാറുന്ന വിവരം അന്ന് സബീറ്റ ജോര്‍ജ് പങ്കുവെച്ചത്. നിരവധി താരങ്ങള്‍ ആദ്യ സീസണില്‍ പരമ്പയില്‍ നിന്നും പിന്മാറിയിരുന്നു. ഉത്തമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ശ്രീകുമാറായിരുന്നു ആദ്യം പിന്മാറിയത്.
അതിനു പിന്നാലെ ഉത്തമന്റെ ഭാര്യ ആശയായി വേഷമിട്ടിരുന്ന നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ആണ് പിന്മാറിയത്. രണ്ടാമത്തെ കുഞ്ഞിന്റെ ഗര്‍ഭം ധരിച്ചപ്പോഴായിരുന്നു അശ്വതിയുടെ പിന്മാറ്റം. ഏറ്റവും അവസാനമാണ് സബീറ്റയും സീരിയലില്‍ നിന്നും പിന്മാറിയത്. രണ്ട് വര്‍ഷത്തോളം ലളിതാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ചക്കപ്പഴം സീരിയല്‍ കുടുംബത്തോടൊപ്പം സബീറ്റ ജോര്‍ജ് ഉണ്ടായിരുന്നു. സബീറ്റ സീരിയില്‍ നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ നിങ്ങള്‍ മാറിയാല്‍ ഈ ഷോ കാണില്ലെന്നു വരെ അന്ന് ആരാധകര്‍ കമന്റ് ചെയ്തിരുന്നു. ലളിതാമ്മയായി മികച്ച പ്രകടനം ആയിരുന്നു താരം കാഴ്ചവച്ചത്.
കോട്ടയം കടനാടാണ് സബീറ്റയുടെ സ്വദേശം. ചെന്നൈ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്നതിനിടയില്‍ വിവാഹിതയായ സബീറ്റ പിന്നീട് കുടുംബസമേതം അമേരിക്കയിലേക്ക് ചേക്കേറി. അമേരിക്കന്‍ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ. പത്ത് വര്‍ഷം മുമ്പ് സബീറ്റ വിവാഹമോചനം നേടി. രണ്ട് മക്കളാണ് സബീറ്റയ്ക്ക്. ഇതില്‍ മൂത്തയാളായ മാക്സ് 2017ല്‍ മരിച്ചു. സാഷ എന്നൊരു മകള്‍ കൂടിയുണ്ട് സബീറ്റയ്ക്ക്. ചെറുപ്പക്കാലത്ത് ക്ലാസിക്കല്‍ മ്യൂസിക്കിലും ഡാന്‍സിലുമെല്ലാം താല്‍പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്‌ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ഉപ്പും മുളകും താരം കോട്ടയം രമേശാണ്.