Latest News

രജിത് ഇനി വെറും രജിത്തല്ല സിലിമാാ നടനാണ്; കളികള്‍ ഇനി വേറെ ലെവല്‍; പുതിയ കളികളുമായി പവനും രജിത് കുമാറും ഇനി ബിഗ്സ്‌ക്രീനിലേക്ക്...!

Malayalilife
 രജിത് ഇനി വെറും രജിത്തല്ല സിലിമാാ നടനാണ്; കളികള്‍ ഇനി വേറെ ലെവല്‍; പുതിയ കളികളുമായി പവനും രജിത് കുമാറും ഇനി ബിഗ്സ്‌ക്രീനിലേക്ക്...!


ബിഗ് ബോസ് 2വില്‍ എറ്റവും കൂടുതല്‍ ആരാധക പിന്തുണ ലഭിച്ച മല്‍സരാര്‍ത്ഥിയാണ് ഡോ രജിത്ത് കുമാര്‍, എഴുപതിനടുത്ത് ഷോയില്‍ നിന്ന അദ്ദേഹത്തെ പുറത്താക്കിയത് ആരാധകരില്‍ സങ്കടവും രോഷവും ഉണ്ടാക്കിയിരുന്നു. സീക്രട്ട് ടാസ്്ക്കായിരിക്കുമെന്നാണ് ആദ്യമെല്ലാം എല്ലാവരും കരുതിയിരുന്നതെങ്കിലും പിന്നെയാണ് സംഭവം സീരിയസാണെന്ന പ്രേക്ഷകര്‍ക്ക് മനസ്സിലായത്. ഷോയില്‍ വിന്നറാവുമെന്ന് പ്രതീക്ഷിച്ചയാള്‍ കേവലം ഫിനാലെ വരെ പോലും എത്താതെ പുറത്താക്കപ്പെട്ടപ്പോള്‍ രജിത് ആരാധകരെ സംബന്ധിച്ച് അത് വലിയ വേദനയായിരുന്നു. പിന്നാലെ നാട്ടില്‍ തിരിച്ചെത്തിയ ഡോക്ടറിന് ഗംഭീര സ്വീകരണമാണ് എല്ലാവരും നല്‍കിയത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇപ്പോഴിതാ രജിത് കുമാറിനെ തേടി സിനിമയില്‍ നിന്ന് എത്തിയിരിക്കുന്ന ഓഫറാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. രജിത് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു എന്നതായിരുന്നു ആ വാര്‍ത്ത.

ആറ്റിങ്ങല്‍കാരുടെ സിനിമയിലാണ് കേരളത്തിന്റെ ബിഗ്ബോസ് കേന്ദ്രകഥാപാത്രമാകുന്നത്. അഞ്ജലി പ്രൊഡക്ഷന്‍സിന്റെ പുതിയ സിനിമയായ 'അഞ്ജലിയില്‍ ആണ് രജിത് സാര്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്. ഇന്ത്യയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന സിനിമ മെയ് ആദ്യവാരമാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്. രജിത് സാറിനൊപ്പം ബിഗ്ബോസിലെ തന്നെ പവന്‍ ജിനോ തോമസും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഈ പുതിയ ദൃശ്യവിരുന്നില്‍ മലയാളത്തിലെ മുന്‍നിര നടിനടന്മാരും ഒന്നിക്കുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിച്ച രജിത് വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അഞ്ജലിയില്‍ അവതരിപ്പിക്കുന്നത്.

ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത് പിളള, മുഹമ്മദ് ഷാ കൂട്ടുകെട്ടാണ് സിനിമ സംവിധാനം ചെയ്യുന്നത്. അഞ്ജലി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ 2 ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. അതില്‍ പ്രശസ്ത സംവിധായകന്‍ വി.കെ കരീം അണിയിച്ചൊരുക്കിയ താമര അടുത്ത് മാസം റിലീസിനു ഒരുങ്ങുകയാണ്. നേരത്തെ സംവിധായകന്‍ ആലപ്പി അഷ്‌റഫും തങ്ങളുടെ പുതിയ സിനിമയിലേക്ക് രജിത്ത് സാറിനെ ക്ഷണിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു രജിത്ത് കുമാറിനെ സംവിധായകന്‍ ക്ഷണിച്ചത്. അധ്യാപകനായ രജിത്ത് സര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. പാവപ്പെട്ട രോഗികള്‍ക്ക് സഹായ ഹസ്തവുമായി അദ്ദേഹം എപ്പോഴും എത്താറുണ്ട്. നേരത്തെ ബിഗ് ബോസില്‍ നിന്നും കിട്ടുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം ഉപയോഗിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ അറിയപ്പെടുന്ന പ്രാസംഗികന്‍ കൂടിയാണ് ഡോ രജിത്ത് കുമാര്‍. അദ്ദേഹത്തിന്റെ പ്രഭാഷണ വീഡിയോകളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് രജിത്ത് കുമാറിന് പിന്തുണയുമായി നിരവധി ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളും സജീവമായിരുന്നു.


 

Read more topics: # rajith kumar movie entry,# pavan
rajith kumar movie entry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക