ഭാവി വരനും സുഹൃത്തുക്കള്‍ക്കും ഒപ്പം റേച്ചലിന്റെ പിറന്നാള്‍ ആഘോഷം; ചിത്രങ്ങള്‍ വൈറല്‍

Malayalilife
 ഭാവി വരനും സുഹൃത്തുക്കള്‍ക്കും ഒപ്പം റേച്ചലിന്റെ പിറന്നാള്‍ ആഘോഷം; ചിത്രങ്ങള്‍ വൈറല്‍

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരജോഡികളാണ് ശ്രീനിഷും പേളിയും. ബിഗ്ബോസ് ഹൗസിനുളളിലെ ഇരുവരുടെയും പ്രണയവും പിന്നീട് നടന്ന വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴും ഇവര്‍ പങ്കുവയ്ക്കുന്ന ചിത്രം വൈറലാണ്. പേളി മാണിയുടെ സഹോദരി റേച്ചലിനെയും പ്രേക്ഷകര്‍ക്ക് പരിചയമുണ്ട്. പേര്‍ളി മാണി ഷോയില്‍ വാവച്ചിയെന്ന് പേളി വിളിക്കുന്ന റേച്ചലും എത്താറുണ്ട്. വിവാഹവും ഹാല്‍ദിയുമൊക്കെ കുടുംബസമേതമാണ് ഇവര്‍ അടിച്ചുപൊളിച്ചത്. റേച്ചലിന്റെ മനോഹരച്ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. റേച്ചലിന്റെ പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു. അനിയത്തിക്ക് ആശംസകളുമായി പേളിയും എത്തി.

റേച്ചലിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് പേളിയുടെ ആശംസ. ഇതുവരെയും എല്ലാത്തിനും നമ്മള്‍ ഒന്നിച്ചുണ്ടായിരുന്നുവെന്നും ഇനിയും ഉണ്ടാകുമെന്നും പേളികുറിക്കുന്നു. നിരവധി പേര്‍ ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് പേളിയുടെയും റേച്ചലിന്റെയും അച്ഛന്‍ മാണിപോള്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ റേച്ചലിന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. വിവാഹം ഉറപ്പിച്ചെന്നും അടുത്ത വര്‍ഷം ഉണ്ടാകുമെന്നുമാണ് പറഞ്ഞത്. ഇതോടെ ആരാണ് പേളിയുടെ സഹോദരി റേച്ചലിന്റെ വരനെന്ന് കണ്ടെത്താനുളള ആവേശത്തിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമുളള പിറന്നാള്‍ ആഘോഷച്ചിത്രങ്ങള്‍ പങ്കുവച്ചിരിക്കയാണ് റേച്ചല്‍. നടി അമല പോള്‍ താരത്തിന്റെ അടുത്ത സുഹൃത്താണ്. അമലയും പിറന്നാള്‍ ആഘോഷത്തില്‍ എത്തിയിട്ടുണ്ട്.

എന്നാല്‍ ഇക്കൂട്ടത്തില്‍ റേച്ചലിന്റെ വരനെയാണ് ആരാധകര്‍ തിരഞ്ഞത്. അത് കണ്ടെത്തുകയും ചെയ്തിരിക്കയാണ്. എന്നെ സന്തോഷിപ്പിച്ചതിന് എല്ലാവര്‍ക്കും നന്ദി. എനിക്ക് ഈ സര്‍പ്രൈസ് പാര്‍ട്ടി തന്നതിന് എന്റെ സ്നേഹത്തിന് നന്ദിയെന്നും താരം കുറിക്കുന്നു. ഈ  പ്രയത്നങ്ങള്‍ എന്നും ഓര്‍മ്മിക്കും. ഈവിതം യാഥാര്‍ത്ഥ്യമാകുന്നുവെന്നും റേച്ചല്‍ കുറിക്കുന്നു. ഇക്കൂട്ടത്തില്‍ താരത്തിനൊപ്പം ഇരിക്കുന്ന ആളാണ് റേച്ചലിന്റെ വരനെന്നാണ് ആരാധകര്‍ പറയുന്നത്. ശ്രീനിഷിന്റെ ചെറിയ കട്ടൊക്കെ ഉണ്ടെന്നും ആരാധകര്‍ പറയുന്നു.

Read more topics: # rachel maaney,# birthday celebration
rachel maaney birthday celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES