Latest News

എന്റെ ആദ്യത്തെ സ്‌കാനിങ്ങിന് സന്തോഷം കൊണ്ട് ശ്രീനി കരഞ്ഞു; രാത്രിയില്‍ പാലു കുടിക്കാനും ഗുളിക കഴിക്കാനും ഓര്‍മ്മിപ്പിക്കുന്നു;ഗര്‍ഭകാല ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് പേളി മാണി

Malayalilife
 എന്റെ ആദ്യത്തെ സ്‌കാനിങ്ങിന് സന്തോഷം കൊണ്ട് ശ്രീനി കരഞ്ഞു; രാത്രിയില്‍ പാലു കുടിക്കാനും ഗുളിക കഴിക്കാനും ഓര്‍മ്മിപ്പിക്കുന്നു;ഗര്‍ഭകാല ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് പേളി മാണി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും. ബിഗ്‌ബോസിലെത്തി സുഹൃത്തുക്കളായ ഇവര്‍ പിന്നീട് പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്തു. പേളി മാണി ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇരുവരുടെ അടുത്തിടെയാണ് ആരാധകരെ അറിയിച്ചത്.ഇതോടെ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ആഘോഷവും തുടങ്ങി. തങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്ത തന്നെയാണ് ഇതെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. പിന്നീട് ഗര്‍ഭിണിയായ വിശേഷങ്ങള്‍ പങ്കുവച്ച് പേളി എത്തിയിരുന്നു.

കുഞ്ഞ് വയറ് കാണിച്ച് കൊണ്ടുള്ള ഒരു സെല്‍ഫി വീഡിയോ ആയിരുന്നു പേളി പോസ്റ്റ് ചെയ്തിരുന്നത്.  ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്തു. ഇപ്പോള്‍ എങ്ങനെയാണ് പേളി മാണിയെ ശ്രീനിഷ് നോക്കുന്നത് എന്ന വിശേഷമാണ് ആരാധകരുടെ ചര്‍ച്ച. പേളി മാണി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീനിഷ് തന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത് എന്നും എപ്പോഴും സന്തോഷവതിയായിരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പേളി മാണി പറയുന്നു.

അവന്റെ കൈകളില്‍ ഞാന്‍ എപ്പോഴും സുരക്ഷിതയാണ്. എന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത്. ഞാന്‍ സന്തോഷവതിയായിരിക്കാന്‍ എപോഴും ശ്രമിക്കുന്നു. നെഗറ്റീവ് സിനിമകളോ വാര്‍ത്തകളോ കാണാന്‍ എന്നെ അനുവദിക്കുന്നില്ല. എന്റെ ആദ്യത്തെ സ്‌കാന്‍ കഴിഞ്ഞപ്പോള്‍ അവന് ആനന്ദക്കണ്ണീര്‍ വന്നു. ഞാന്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി അവന്‍ അവന്റെ കുഞ്ഞിനോട് സംസാരിക്കുന്നു. ഞാന്‍ പാല്‍ കുടിക്കുന്നുണ്ട് എന്ന് അവന്‍ ഉറപ്പുവരുത്തുന്നു (അതിന്റെ രുചി എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ട് ഞാന്‍ അവസാനത്തെ തുള്ളി കുടിക്കുന്നതുവരെ അവന്‍ കാത്തിരിക്കുന്നു.) വൈകുന്നേരങ്ങളില്‍ അവന്‍ എനിക്കൊപ്പം നടക്കുന്നു. ഞാന്‍ ഉറങ്ങാതിരിക്കുമ്പോള്‍ അവനും ഒപ്പമിരിക്കുന്നു. എന്നെ ഉറക്കത്തിലേക്ക് ആക്കാന്‍ ഇഷ്ടപ്പെട്ട പാട്ടുകള്‍ വയ്ക്കുന്നു. ഞാന്‍ എത്ര മനോഹരിയാണ് എന്ന് അവന്‍ ഓര്‍മിപ്പിക്കുന്നു. എനിക്ക് എന്താണോ വേണ്ടത് അത് തിന്നാന്‍ പ്രേരിപ്പിക്കുന്നു. എന്റെ സ്വപ്നങ്ങളെ പിന്തുടരാന്‍ എന്നോട് പറയുന്നു. അങ്ങനെ ഒരുപാടുണ്ട്. ഞാന്‍ അവനെ ഹൃദയം നിറഞ്ഞ് സ്നേഹിക്കുന്നു. സ്നേഹം നിറഞ്ഞ മനുഷ്യന്റെ ചെറിയ പതിപ്പിനെ എന്നില്‍ വഹിക്കുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്. സ്നേഹം ശ്രീനി.

ശ്രീനിഷ് വലിയ സന്തോഷത്തിലാണെന്നും സത്യ എന്ന പെണ്‍കുട്ടിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന  താരം എപ്പോള്‍ ഇടവേള കിട്ടിയാലും ഓടി തന്റെ അരികിലേക്ക് വരുമെന്നും പേളി പറയുന്നു.കുഞ്ഞിന്റെ വളര്‍ച്ചയെണ്ണി കാത്തിരിക്കുകയാണ് പേളി ഇരുവരും അഭിനയിച്ച അവസ്ഥ എന്ന വെബ്‌സീരിസ് സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായിരുന്നു. അവസ്ഥയുടെ ഷൂട്ടിനിടയ്ക്കായിരുന്നു ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഗര്‍ഭകാലം  ആസ്വദിക്കുകയാണ് താരം ഇപ്പോള്‍. ഇപ്പോള്‍ താന്‍ തന്റെ കുഞ്ഞുമായി സംസാരിക്കുകയാണ്. തനിക്ക് ഇപ്പോള്‍ അമ്മ ഉണ്ടാക്കുന്ന നാടന്‍ ഭക്ഷണങ്ങളോടാണ് താത്പര്യമെന്നും പേളി പറഞ്ഞിരുന്നു,

pearle maaney shares her pictures with srinish

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക