ബിഗ്ബോസ് സീസണ്‍ ടൂവിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു സുനിച്ചന്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയെത്തി മിനസ്‌ക്രീനിലും പിന്നീട് ബിഗ്സ്‌ക്രീനിലും മിന്നിത്തിളങ്ങിയ താരമാണ് മഞ്ജു. എന്നാൽ ഈ ലോക്ക് ഡൗൺ കാലത്ത് രജിത് കുമാര്‍(ബിഗ്‌ബോസ് മത്സരാര്‍ത്ഥി) തനിക്ക് വീട്ടില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുത്തു എന്നും,ഇതു കണ്ട മഞ്ജു പൊട്ടികരഞ്ഞു എന്നുമുള്ള ഒരു വീഡിയോ താന്‍ കണ്ടതായി തരാം പറയുകയാണ്. ഈ വാർത്തയ്ക്ക് എതിരെയാണ് മഞ്ജു പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നത്.
മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ:
"എന്റെ വീട്ടില്‍ നമ്മള്‍ ഒരുപാട് ലാവിഷ് അല്ലെങ്കിലും അത്യാവശ്യം എന്റെ കുഞ്ഞിനും എനിക്കും കഴിക്കാനുള്ള ഭക്ഷണം ഞങ്ങളുടെ വീട്ടിലുണ്ട്. ഒരുതരത്തിലുള്ള സഹായവും ഇപ്പോള്‍ എനിക്ക് വേണ്ടി വരില്ല.നാളെ എന്ത് സംഭവിക്കുമെന്നുള്ളത് എനിക്ക് അറിയില്ല. നിലവിലെന്തായാലും എനിക്ക് സഹായത്തിന്റെ ആവിശ്യമില്ല. ഇപ്പോള്‍ ഇവിടെ ആരും പട്ടിണി കിടക്കുന്നില്ല.അതുകൊണ്ട് തന്നെ നമ്മളേ കഴിഞ്ഞും ബുദ്ധിമുട്ടില്‍ കഴിയുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് സഹായം ലഭിക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്."
കൊറോണ കാലത്ത് രജിത് കുമാര്‍(ബിഗ്‌ബോസ് മത്സരാര്‍ത്ഥി) മഞ്ജു പത്രോസിന്റെ വീട്ടില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുത്തു എന്നും,ഇതു കണ്ട മഞ്ജു പൊട്ടികരഞ്ഞു എന്നുമുള്ള ഒരു വീഡിയോ താന്‍ കണ്ടിരുന്നു. വ്യാജവാര്‍ത്തയോടൊപ്പം ഒരു ക്ലിപ്പും മഞ്ജു തന്റെ വീഡിയോയ്ക്കൊപ്പം പങ്കുവയ്ക്കുകയും ചെയ്‌തിരിക്കുകയാണ് .
ഇത്തരം കള്ളപ്രചരണങ്ങള്‍ നടത്തുന്ന ചാനലിനെതിരെ താന്‍ നിയമപരമായി നീങ്ങും. ബിഗ്‌ബോസില്‍ നിന്നും തിരിച്ചു വന്നതിനു ശേഷം സൈബര്‍ആക്രമണങ്ങള്‍ തനിക്കെതിരെ ഒരുപാട് ഉണ്ടായിട്ടുണ്ടെന്നും ഒരു പരിധിവരെ അതിനെയെല്ലാം താന്‍ തള്ളി കളഞ്ഞിട്ടുണ്ട് .അതില്‍ തനിക്ക് മാനസികമായി ഒട്ടും സഹിക്കാന്‍ കഴിയാഞ്ഞ അക്രമങ്ങള്‍ക്കെതിരെയാണ് കേസുകൊടുത്തിട്ടുള്ളതെന്നും മഞ്ജു വ്യക്തമാക്കുകയും ചെയ്‌തു. അതേ സമയം മഞ്ജുവിന്റെ വീഡിയോയ്ക്ക് ചുവടെ ' വിട്ടുകള ചേച്ചി കോളനി ആണേന്ന് കരുതി ആരോ പടച്ചു വിട്ട ഫേക്ക് ന്യൂസാ ഇത്' എന്നൊരു കമന്റും വന്നു. എന്നാല്‍ ' കോളനി ആണേല്‍ എന്താ മോനെ അവരോട് എന്തും ചെയ്യാമോ..'എന്നതായിരുന്നു മഞ്ജു തിരികെ നൽകിയിരുന്ന പ്രതികരണം.
അതേ സമയം താരത്തിന്റെ വീഡിയോയ്ക്ക് ചുവടെ 'നന്നായി മഞ്ജു ഇങ്ങനെ ഉള്ളവരെ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ട് വരണം all the best','നന്നായി ചേച്ചി പ്രതികരിക്കേണ്ട സമയം പ്രതികരിക്കുക തന്നെ വേണം' തുടങ്ങിയ കമന്റുകളാണ് വന്നിരിക്കുന്നത്.
ഒരു മര്യാദയൊക്കെ വേണ്ടേടെയ്..?? കൊറോണ സമയത്ത് സഹതാപം വിറ്റ് കാശാക്കുന്നവൻമാരേ... ചെയ്യാത്ത സഹായം ചെയ്തു എന്നും സഹായം കൈപ്പറ്റിയ മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞു എന്നുമൊക്കെ എന്തർത്ഥത്തിലാണ് പറഞ്ഞുപരത്തുന്നത്?? നിയമ നടപടിക്ക് ഒരുങ്ങുകയല്ലാതെ വേറെ വഴിയില്ല..
Posted by Manju Sunichen on Wednesday, April 22, 2020