Latest News

പപ്പയും അമ്മച്ചിയും കേള്‍ക്കുമ്പോള്‍ എന്ത് വിചാരിക്കും എന്നായിരുന്നു വിഷമം; വിവാഹമോചന വാര്‍ത്തകളെക്കുറിച്ച് മഞ്ജു പത്രോസ്

Malayalilife
പപ്പയും അമ്മച്ചിയും കേള്‍ക്കുമ്പോള്‍ എന്ത് വിചാരിക്കും എന്നായിരുന്നു വിഷമം; വിവാഹമോചന വാര്‍ത്തകളെക്കുറിച്ച് മഞ്ജു പത്രോസ്

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മിനിസ്‌ക്രിനിലും ബിഗ്സ്‌ക്രീനിലും ചേക്കേറിയ  നടിയാണ് മഞ്ജു പത്രോസ്. ബിഗ്ബോസ് രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായ എത്തിയ താരത്തിന് നേരെ നിരവധി വിവാദങ്ങളും വിമര്‍ശനങ്ങളുമാണ് ഉയര്‍ന്നത്. സൈബര്‍ ആക്രമണമാണ് കൂടുതലായും താരത്തിന് നേരെ ഉണ്ടായത്. ഇപ്പോഴും താരത്തിന്റെ പോസ്റ്റുകള്‍ക്ക് നെഗറ്റീവ് കമന്റുകളുമായി നിരവധി പേരാണ് എത്തുന്ന ത്.  ഭര്‍ത്താവുമായി മഞ്ജു വേര്‍പിരിയുകയാണെന്നും സുനിച്ചന്‍ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു.

 മഞ്ജു മത്സരത്തിനുള്ളില്‍ ആയിരുന്നപ്പോഴും ഇത്തരം ആരോപണങ്ങള്‍ വന്നിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറയുകയാണ് നടിയിപ്പോള്‍. കൗമുദി ചാനലിലെ താരപകിട്ട് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഭര്‍ത്താവ് സുനിച്ചനെ കുറിച്ചും തങ്ങളെ വിവാഹമോചിതരാക്കാന്‍ നടക്കുന്നവരെ കുറിച്ചും മഞ്ജു പറഞ്ഞത്. അത്തരത്തില്‍ ഒരനുഭവവും മഞ്ജു പങ്കുവയ്ക്കുന്നുണ്ട്.

അളിയന്‍സ് പരിപാടിയ്ക്ക് പോകുന്നതിന് വേണ്ടി ആറരയായപ്പോള്‍ എഴുന്നേറ്റ് തിരക്കിട്ട് കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. അപ്പോഴുണ്ട് എന്റെയൊരു സുഹൃത്ത് വല്ലപ്പോഴും വിളിക്കുന്ന ആളാണ്. പക്ഷെ അന്ന് നിര്‍ത്താതെ വിളിച്ചോണ്ടിരിക്കുന്നു. ഞാന്‍ ഫോണ്‍ എടുക്കും റേഞ്ച് ഇല്ലാത്തത് കൊണ്ട് കട്ടാവും. പിന്നെ വാട്‌സാപ്പെന്ന് അവള്‍ പറയുന്നത് കേട്ടു. അങ്ങനെ ഫോണ്‍ കട്ട് ചെയ്ത് വാട്‌സാപ്പ് എടുത്ത് നോക്കുമ്പോള്‍ ഒരു സ്‌ക്രീന്‍ഷോട്ട് അയച്ച് തന്നിരിക്കുന്നു. മഞ്ജു പത്രോസും സുനിച്ചനും വേര്‍പിരിയുന്നോ' എന്ന്. ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ ആയി. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയപ്പോഴും അതിന്റെ വ്യാപ്തി വലുതായെന്ന് തോന്നുന്നു. താന്‍ ഒരുപാട് ഗോസിപ്പുകള്‍ക്ക് ഇരയായിട്ടുണ്ട്. ആദ്യമൊക്കെ ഭയങ്കര വിഷമമായിരുന്നു. പിന്നെ ചിരിച്ച് കൊണ്ട് നേരിടും. ഒരു നാട്ടിന്‍പുറത്ത് നിന്ന് വന്ന എനിക്ക് ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ പേടിയും വിഷമവും പരിഭ്രമവുമൊക്കെയായിരുന്നുവെന്നും മഞ്ജു പറയുന്നു.

എന്റെ പപ്പയും അമ്മച്ചിയുമൊക്കെ കേള്‍ക്കുമ്പോള്‍ എന്ത് വിചാരിക്കും എന്നായിരുന്നു ആദ്യമൊക്കെ വിഷമം. ഇപ്പോള്‍ എനിക്ക് മോനെ പറ്റിയായി. പക്ഷേ എന്നെക്കാളും ബോള്‍ഡായി അവനിപ്പോള്‍. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയപ്പോള്‍ അമ്മ ഫോണിലും മറ്റും ഒന്നും നോക്കണ്ടട്ടോ എന്നായിരുന്നു അവന്‍ പറഞ്ഞത്. ബിഗ് ബോസില്‍ ഇനി ഒരിക്കലും പോവില്ലെന്നാണ് മഞ്ജു പാത്രോസ് പറയുന്നത്. എനിക്ക് ആശയപരമായി പൊരുത്തപ്പെടാന്‍ പറ്റാത്തവരും അവിടെ ഉണ്ടായിരുന്നു. നമ്മുടെ ദേഷ്യമോ വിഷമമോ ഒന്നും പ്രകടിപ്പിക്കാന്‍ പറ്റാത്തൊരിടമാണ് ബിഗ് ബോസ്. ബോര്‍ അടിച്ചാല്‍ മറ്റൊന്നും ചെയ്യാന്‍ പറ്റില്ല. ഒറ്റയ്ക്ക് ഇരിക്കാന്‍ പോലും സാധിക്കാറില്ലായിരുന്നു. മാറി ഇരിക്കുന്നത് കണ്ടാല്‍ ആരെങ്കിലും വരും.

അവര്‍ സ്‌നേഹം കൊണ്ട് വരുന്നതാണ്. ബിഗ് ബോസിലായിരുന്ന സമയത്ത് ഞാന്‍ മുന്നിലുള്ള ബീന്‍ ബാഗില്‍ വന്നിരുന്നു. അവിടെ പുറത്തേക്ക് പോകാനുള്ള വാതിലിലേക്ക് നോക്കിയിരുന്നപ്പോള്‍ ദൈവമേ ബെര്‍ണാച്ചന്റെയോ സുനിച്ചന്റെ കൈ മാത്രമൊന്ന് കാണിച്ച് തരണേ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ എനിക്ക് അത്ര അത്യാവശ്യങ്ങളൊന്നുമില്ല. എല്ലാ സെറ്റായി. അതുകൊണ്ട് അങ്ങനെയൊരു ഷോ യില്‍ പോയി എന്റെ കുഞ്ഞിനെയും ഭര്‍ത്താവിനെയും സുഹൃത്തുക്കളെയും കാണാതിരിക്കാന്‍ വയ്യ. ഞാന്‍ കുറേ അനുഭവിച്ചു. അതിനുള്ള പ്രതിഫലം എനിക്ക് കിട്ടി. ഇനി അത് വേണ്ട. ബിഗ്ബോസിലേക്് ഇനി  പോകാന്‍ താത് പര്യമില്ലെന്നും തനിക്ക് വീടില്ലായിരുന്നു. ഒരു വീട് വയ്ക്കാനുളള തുക ലഭിച്ചെന്നും  താരം പറഞ്ഞിരുന്നു. മറ്റു ബാധ്യതകള്‍ ജോലി ചെയ്ത് വീട്ടാനാകുന്നതാണെന്നും താരം പറഞ്ഞിരുന്നു.


 

manju pathrose about rumours about her divorce

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക