Latest News

സ്വന്തം സുജാതയിലെ പ്രകാശനാകാന്‍ അഞ്ച് കിലോ കുറച്ചു; സീരിയലുകളില്‍ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ചും കിഷോര്‍ സത്യ

Malayalilife
 സ്വന്തം സുജാതയിലെ പ്രകാശനാകാന്‍ അഞ്ച് കിലോ കുറച്ചു; സീരിയലുകളില്‍ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ചും കിഷോര്‍ സത്യ

വതാരകനായി സ്‌ക്രീനിലേക്ക് എത്തിയ ആളാണ് കിഷോര്‍ സത്യ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് സീരിയല്‍ കറുത്ത മുത്തിലൂടെയാണ് കിഷോര്‍ത്യ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. കറുത്തമുത്ത് നാലു ഭാഗങ്ങള്‍ എത്തിയിരുന്നു. കറുത്തമുത്തിന് ശേഷം താരം ഒരിടവേളയെടുത്തിരുന്നു. പിന്നീട് കുടുംബസദസുകള്‍ക്കായി സൂര്യ ടിവിയില്‍ ആരംഭിച്ച പുത്തന്‍ സീരിയലില്‍ ഒരു പ്രധാന കാഥാപാത്രമായി താരം എത്തി. അടുത്തിടെയാണ് സ്വന്തം സുജാത സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ആരംഭിച്ചത്. പരമ്പരയില്‍ പ്രകാശന്‍ എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്. 

നടി ചന്ദ്രാ ലക്ഷ്മണാണ് സീരിയലില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. അതേസമയം പുതിയ പരമ്പരയ്ക്ക് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് ഇടൈംസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കിഷോര്‍ സത്യ പങ്കുവെച്ചിരുന്നു. സ്വന്തം സുജാതയിലെ പ്രകാശനാവാന്‍ അഞ്ച് കിലോ കുറച്ചുവെന്ന് താരം പറയുന്നു. ലോക്ക്ഡൗണ്‍ സമയത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു സാധാരണ ബിസിനസുകാരനാണ് സ്്വന്തം സുജാതയില പ്രകാശന്‍. 

അത്തരമൊരു കഥാപാത്രം ചെയ്യാന്‍് ശരീരഭാരം കുറയ്ക്കേണ്ടി വന്നു. ഞാന്‍ 5 കിലോ കുറച്ചിട്ടുണ്ട്. പിന്നെ ഞാന്‍ താടി വളര്‍ത്താന്‍ തീരുമാനിച്ചു, എന്റെ മുടി മുറിച്ചില്ല. ആ ഒരു കഥാപാത്രത്തിനായി അത്തരം ശ്രമങ്ങള്‍ നടത്തിയതില്‍ വളരെ സന്തോഷം തോന്നുന്നു. നടന്‍ പറയുന്നു. പുരുഷന്മാര്‍ക്ക് അത്ര പ്രാധാന്യം ലഭിക്കാത്ത സ്ത്രീ കേന്ദ്രീകൃത കഥകളാണ് മലയാള സീരിയലുകളില്‍ കൂടുതലുളളതെന്ന് നടന്‍ പറയുന്നു.

അപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ അത്ര താല്‍പര്യമുണ്ടാവാറില്ല. അഭിനയം എപ്പോഴും എന്റെ പാഷനാണ്. അതിനാല്‍ ഞാന്‍ എന്ത് ചെയ്യുമ്‌ബോഴും മികച്ചത് പുറത്തെടുക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഞാന്‍ ഇവിടെ ശ്രദ്ധേയോടെയാണ് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാറുളളത്. കൊറോണ കാരണം സിനിമകളുടെ റിലീസും മറ്റും നടന്നില്ലെന്നും ആ സമയത്താണ് ഈ അവസരം വരുന്നതും ചെയ്യാന്‍ തീരുമാനിച്ചതെന്നും നടന്‍ പറഞ്ഞു.

kishor satya about the preperations to act in swantham sujatha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES