Latest News

ബിഗ്‌ബോസില്‍ വച്ച് കണ്ട പരിചയം പോലും ഇല്ല; കിടിലം ഫിറോസും സൂര്യയുംബിഗ്‌ബോസില്‍ വച്ച് കണ്ട പരിചയം പോലും ഇല്ല; കിടിലം ഫിറോസും സൂര്യയും പണ്ടേ കൂട്ടുകാര്‍; വൈറലായി പഴയകാല ചിത്രങ്ങള്‍

Malayalilife
 ബിഗ്‌ബോസില്‍ വച്ച് കണ്ട പരിചയം പോലും ഇല്ല; കിടിലം ഫിറോസും സൂര്യയുംബിഗ്‌ബോസില്‍ വച്ച് കണ്ട പരിചയം പോലും ഇല്ല; കിടിലം ഫിറോസും സൂര്യയും പണ്ടേ കൂട്ടുകാര്‍; വൈറലായി  പഴയകാല ചിത്രങ്ങള്‍

ബിഗ്ബോസ് മൂന്നാം സീസണില്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച പേരാണ് ആര്‍ജെ കിടിലം ഫിറോസിന്റേ പേര്. പ്രതിക്ഷിച്ച പോലെ ഫിറോസ് ബിഗ്ബോസിലേക്ക് എത്തുകയും ചെയ്തു. കേരളത്തിലെ അറിയപ്പെടുന്ന ആര്‍ ജെയാണ് കിടിലം ഫിറോസ് എന്ന ഫിറോസ് അസീസ്. ബിഗ് ബോസ് സീസണ്‍ മൂന്നിന്റെ മൂന്നാമത്തെ മത്സരാര്‍ത്ഥി ആണ് ഫിറോസ്. ജില്ലയിലെ ശിവനും ശക്തിയും ചേര്‍ന്നാല്‍ മാസ്ടാ ഗാനത്തിന് ചുവടുവെച്ചുകൊണ്ടായിരുന്നു ഫിറോസിന്റെ എന്‍ട്രി. 

ലാലേട്ടനെ കണ്ട സന്തോഷമൊക്കെ ആദ്യമേ തന്നെ താരം പങ്കുവച്ചിരുന്നു. ഗുരു എന്ന ലാലേട്ടന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ലാലേട്ടനെ കണ്ട കാര്യമൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. ചിലരൊക്കെ ഊഹിച്ച മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ കിടിലം ഫിറോസും ഉണ്ടായിരുന്നു. ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായ താരമാണ്. നല്ല ഫാന്‍ ബേസുള്ള ഒരു സോഷ്യല്‍ മീഡിയ ഹാന്‍ഡ്‌ലെര്‍ കൂടിയാണ് ഫിറോസ്. ബിഗ് ബോസ്സില്‍ പ്രവേശിച്ച ഉടനെ തന്നെ നോബിയെ കണ്ട സന്തോഷപ്രകടനമുണ്ടായിരുന്നു. ഇരുവരും ഒരേ നാട്ടുകാരും സുഹൃത്തുക്കളുമാണ്.

ബിഗേബോസ് രണ്ടാമത്തെ ആഴ്ച കടക്കുമ്പോള്‍ ഹൗസിലെ ക്യാപ്റ്റന്‍ സൂര്യയാണ്. ബിഗ്ബോസ് ഹൗൗസിലെ കണ്ണീര്‍ പുത്രിയാണ് സൂര്യ.
മോഡലിങ്ങിലൂടെ ശ്രദ്ധിക്കപ്പെട്ട ആളാണ് സൂര്യ ജെ മേനോന്‍. കേരളത്തിലെ ആദ്യത്തെ ഫീമെയില്‍ ഡിജെയും ആര്‍ജെയുമാണ് സൂര്യ. ഐശ്വര്യറായുമായി വലിയ സാമ്യമാണ് താരത്തിന്. നിരവധി ഫോട്ടോഷൂട്ടുകളാണ് താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുളളത്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ താരം എത്തിയിട്ടുണ്ടെങ്കിലും സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നാലെ മേക്കോവര്‍ ഫോട്ടോഷൂട്ടുകളിലൂടെ താരം ശ്രദ്ധിക്കപ്പെടുകയായിരുന്നു.

സൂര്യയും ഫിറോസും നേരത്തെ തന്നെ പരിചയമുളളവരാണ്. വര്‍ഷങ്ങളായുളള പരിചയമാണെങ്കിലും ആദ്യ ദിവസം സംസാരിച്ചതൊഴിച്ചാല്‍ പിന്നീട് യാതൊരു പരിചവും ഇല്ലാത്തവരെപോലെയാണ് സൂര്യയുടെയും ഫിറോസിന്റെയും പെരുമാറ്റം.  ഇരുവരും ഒന്നിച്ച് ഒരു ഷോര്‍ട് ഫിലിമില്‍ പ്രവര്‍ത്തിച്ചതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നു കഴിഞ്ഞു. ഇതില്‍ മത്സരിക്കുന്നതില്‍ കാര്യമില്ലല്ലോ എന്നും ഫിറോസും ഭാഗ്യലക്ഷ്മിയും നല്ല കൂട്ടുകാരആണ്, നോബിയും ഫിറോസിന്റെ സുഹൃത്താണ്. ഇപ്പോള്‍ സൂര്യയും അടുത്ത സുഹൃത്താണെന്നും വര്‍ഷങ്ങളുടെ പരിചമുണ്ടെന്നും വ്യക്തമായിരിക്കയാണ്.

Read more topics: # kidilam firoz,# surya old,# friendship photos
kidilam firoz and surya old friendship photos

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക