Latest News

നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടീ എന്ന് തലയില്‍ കൈവെച്ച് പ്രാകാന്‍ തുടങ്ങി; അമ്പലത്തില്‍ വച്ചുണ്ടായ അനുഭവം പറഞ്ഞ് നടി കാര്‍ത്തിക കണ്ണന്‍ 

Malayalilife
നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടീ എന്ന് തലയില്‍ കൈവെച്ച് പ്രാകാന്‍ തുടങ്ങി; അമ്പലത്തില്‍ വച്ചുണ്ടായ അനുഭവം പറഞ്ഞ് നടി കാര്‍ത്തിക കണ്ണന്‍ 

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് വളരെയധികം സുപരിചിതയായ താരമാണ് കാര്‍ത്തിക കണ്ണന്‍. വില്ലത്തിയായിട്ടാണ് താരത്തെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയം. ഒട്ടുമിക്ക സീരിയലുകളില്‍ കുശുമ്പും കുന്നായ്മയും ഉളള നെഗറ്റീവ് കഥാപാത്രമായിട്ടാണ് താരം എത്താറുളളത്. സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് കാര്‍ത്തിക കണ്ണന്‍ സുപരിചിതയാണ്. നിരവധി താരങ്ങളാണ് തങ്ങളുടെ കഥാപാത്രങ്ങളോടുളള പ്രേക്ഷകരുടെ പ്രതികരണത്തെക്കുറിച്ച് പറഞ്ഞ് എത്താറുളളത്. പലപ്പോഴും നെഗറ്റീവ് കഥാപാത്രമായി അഭിനയിക്കുന്നവര്‍ക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും നെഗറ്റീവ് അനുഭവങ്ങളും ഉണ്ടാകാറുണ്ട്. ഇപ്പോള്‍ തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ച് മഴവില്‍ മനോരമയോട് പങ്കുവച്ചതാണ് വൈറലാകുന്നത്.

ഒരു ക്ഷേത്രത്തില്‍ പോയപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവമാണ് താരം പങ്കുവെച്ചിരുന്നത്.''ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ ഒരു ശിവരാത്രി ദിവസം തൊഴാന്‍ പോയതാണ്. അന്നേരമാണ് ഒരമ്മൂമ്മ തനിക്ക് നേരെ വന്ന് 'നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടീ' എന്ന് തലയില്‍ കൈവെച്ച് പ്രാകാന്‍ തുടങ്ങി. സത്യത്തിലന്നേരം താന്‍ ഞെട്ടിപ്പോയി എന്ന് കാര്‍ത്തിക പറയുന്നു. അമ്മുമ്മ വിടാന്‍ ഭാവമില്ല  എന്തിനാടീ നീയാ പിള്ളേരെ ഇട്ട് കഷ്ടപ്പെടുത്തുന്നത്. എന്നെല്ലാം ചോദിച്ചു. അന്നേരം അഭിനയം വരുത്തിയ പ്രതികരണമാണെന്ന് മനസ്സിലായി. അയ്യോ അത് അഭിനയമല്ലേ അമ്മേ  എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും അമ്മൂമ്മ വിട്ടിരുന്നില്ല.

കാര്യം കൈവിട്ടു പോകുമെന്ന് മനസ്സിലായ ഞാന്‍ വേഗം അവിടം വിട്ടു. കുറച്ചു നേരം കൂടി അവിടെ നിന്നിരുന്നെങ്കില്‍ അവര്‍ ഉറപ്പായും എന്നെ തല്ലിയേനെ.''. നടി പറഞ്ഞു. പ്രേക്ഷകര്‍ മോശം പറഞ്ഞാലും അത് ക്യാരക്ടറിനോടുള്ള അവരുടെ പ്രതികരണമാണെന്ന് ബോധ്യമുള്ളതിനാല്‍ പ്രശ്നമില്ല. പൊതുവെ പ്രേക്ഷകര്‍ക്ക് നമ്മളെ പോസിറ്റീവായ ക്യാരക്ടറില്‍ കാണാനാണ് ഇഷ്ടമെന്നും താരം പറയുന്നു.

Read more topics: # karthika kannan,# shares an incident
karthika kannan shares an incident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES