Latest News

അങ്ങനെയൊന്നും ജൂഹിയും റോവിനും അടിച്ച് പിരിയില്ല; ഗോസിപ്പുകള്‍ക്കിടിയില്‍ പുതിയ പ്രൊമോ വീഡിയോ പുറത്ത് വിട്ട് ജൂഹി

Malayalilife
അങ്ങനെയൊന്നും ജൂഹിയും റോവിനും അടിച്ച് പിരിയില്ല; ഗോസിപ്പുകള്‍ക്കിടിയില്‍ പുതിയ പ്രൊമോ വീഡിയോ പുറത്ത് വിട്ട് ജൂഹി

ടെലിവിഷന്‍ പ്രേക്ഷകര്‍ സ്ഥിരമായി കാണുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഉപ്പും മുളകിലും ഏറെ ആരാധകരുള്ള താരമായിരുന്നു ലക്ഷ്മി എന്ന ലച്ചു. നടി ജൂഹി രുസ്തഗിയാണ് ലച്ചുവായി എത്തുന്നത്. ലച്ചുവിന്റെ വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. രാജസ്ഥാനിയായ രഘുവീര്‍ ശരണ്‍ രസ്തോഗിയുടെയും ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയുടെയും മകളാണ് പാതി മലയാളിയായ ജൂഹി രുസ്തഗി. തനിക്ക് ഏറെ പ്രശസ്തി നല്‍കിയ ഉപ്പും മുളകും സീരിയലില്‍ നിന്നും താരം പിന്മാറിയിട്ട് നാളുകളായി.

 പിന്നാലെ സീരിയലിന് ശനി ദശ തന്നെയായിരുന്നു.റേറ്റിങ്ങിലും സീരിയല്‍ ഏറെ താഴേക്ക് പോയിരുന്നു. ഇതിന് പിന്നാലെ താന്‍ സീരിയലില്‍ നിന്നും പിന്‍മാറിയെന്ന് പറഞ്ഞുള്ള ലച്ചുവിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ നിരവധി സംശയങ്ങള്‍ ആരാധകര്‍ ഉയര്‍ത്തിയിരുന്നു. റോവിന്‍ ജോര്‍ജ്ജുമായി താരം പ്രണയത്തിലാണെന്ന സൂചനകളും പുറത്തുവന്നു. തനിക്ക് പഠനത്തില്‍ തുടരണം എന്നും യാത്രകള്‍ ചെയ്യണം എന്നുമായിരുന്നു പിന്മാറ്റത്തിന് കാരണമായി ജൂഹി വ്യക്തമാക്കിയിരുന്നത്. ഒപ്പം ഒരു യൂ ട്യൂബ് ചാനലും ഇരുവരും ചേര്‍ന്ന് ആരംഭിക്കുകയും ചെയ്തിരുന്നു.

പെര്‍ഫെക്ട് സ്ട്രേഞ്ചേഴ്സ് എന്ന് പേരിട്ടുകൊണ്ട് ആരംഭിച്ച യൂ ട്യൂബ് ചാനല്‍ വളരെ പെട്ടെന്നാണ് പ്രേക്ഷകരിലേക്ക് എത്തിയത്.  സ്വന്തം യൂ ട്യൂബ് ചാനലിലൂടെ ഭാവി വരന്‍ എന്ന് ജൂഹി പരിചയപ്പെടുത്തിയ റോവിന് ഒപ്പമുള്ള തിരുനെല്ലി യാത്രയും താരം പുറത്തുവിട്ടു. ഐതിഹ്യങ്ങള്‍ ഉറങ്ങുന്ന തിരുനെല്ലിയുടെ കഥ പറഞ്ഞ വീഡിയോ ലക്ഷക്കണക്കിന് വ്യൂവേഴ്സിനെയാണ് ജൂഹിക്ക് നല്‍കിയത്. റോവിനും ജൂഹിയും ഒരുമിച്ചുളള നിരവധി ചിത്രങ്ങളും പുറത്ത് വന്നിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ബ്രേക്കപ്പ് ആയോ എന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു.

ജൂഹിയുടെ യൂ ട്യൂബ് ചാനലില്‍ നിന്നും ഇവരുടെ ട്രാവല്‍ വീഡിയോ ഡീലീറ്റ് ചെയ്തതിനു പിന്നാലെയാണ് ആരാധകര്‍ പുതിയ സംശയവുമായി രംഗത്ത് വന്നത്. മാത്രവുമല്ല ഇന്‍സ്റ്റയില്‍ ജൂഹിയുടെ പ്രൊഫൈലില്‍ റോവിന് ഒപ്പമുള്ള ചിത്രങ്ങള്‍ കാണാത്തതും ആരാധകരില്‍ സംശയം ഉയര്‍ത്തിയിരുന്നു. എന്നാല്‍ എല്ലാത്തിനും മറുപടിയായി തങ്ങളുടെ പുതിയ വീഡിയോയുടെ പ്രൊമോ പുറത്ത് വിട്ടിരിക്കുകയാണ് ജൂഹി. കുറുമ്പാലക്കോട്ടയിലെ വിശേഷങ്ങളാണ് ഇരുവരും പങ്കുവെക്കുന്നത്. പുതിയ എപ്പിസോഡിന്റെ പ്രൊമോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് തങ്ങളെന്നും പോവുന്നിടത്തെല്ലാം നിങ്ങളേയും കൊണ്ടുപോവുമെന്നുമായിരുന്നു ജൂഹി പറഞ്ഞത്.  മോഡലിംഗും പാട്ടുമൊക്കെയായി സജീവമാണ് ഡോക്ടര്‍ റോവിന്‍. ജൂഹിയും താനും പ്രണയത്തിലാണെന്ന് റോവിനും പറഞ്ഞിരുന്നു. വിവാഹം ഇപ്പോഴില്ലെന്നും അതിന് മുന്‍പ് കുറച്ച് കാര്യങ്ങള്‍ ചെയ്യാനുമുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു. 

നറുമുഖി എന്ന കവര്‍ഷൂട്ടിന് വേണ്ടി പോയപ്പോഴാണ് റോവിനെ ആദ്യമായി കണ്ടതെന്നായിരുന്നു ജൂഹി പറഞ്ഞത്. ഓണ്‍ലൈന്‍ വഴി നേരത്തെ പരിചയമുണ്ടായിരുന്നു. പിന്നീട് ഒരു വര്‍ക്ക് ഒരുമിച്ച് വന്നു. ഷൂട്ട് കഴിഞ്ഞ് പിരിയാന്‍ നേരമായിരുന്നു പ്രണയമാണെന്ന് മനസ്സിലാക്കിയത്. റോവിന്റെ രക്ഷിതാക്കള്‍ സൗത്താഫ്രിക്കയിലായിരുന്നു. ജോഹന്നാസ്ബര്‍ഗിലാണ് ജനിച്ചത്. ഈസ്റ്റേണ്‍ യൂറോപ്പിലാണ് എംബിബിഎസ് ചെയ്തത്. ഇവരുടെ പുതിയ വീഡിയോയ്ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍.



 

juhi and rovin breakup gossips ends and the latest promo is out

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക