Latest News

അവളുടെ അമ്മേടെ അനുവാദത്തോടു കൂടിയാ ഞാന്‍ അവളെ കെട്ടിയേ; രസകരമായ ചിത്രവും കുറിപ്പുമായി നടന്‍ ജിഷിന്‍

Malayalilife
 അവളുടെ അമ്മേടെ അനുവാദത്തോടു കൂടിയാ ഞാന്‍ അവളെ കെട്ടിയേ; രസകരമായ ചിത്രവും കുറിപ്പുമായി നടന്‍ ജിഷിന്‍

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ജിഷിനും വരദയും. അമല എന്ന സീരിയലില്‍ അഭിനയിക്കുന്നതിനിടെയാണ് ജിഷിനും വരദയും പ്രണയത്തിലായത്. സീരിയലില്‍ ജിഷിന്‍ വില്ലനും വരദ നായികയുമായിരുന്നു. എന്നാല്‍ ജീവിതത്തിലെ നായകനും നായികയുമായി 2014ലാണ് ഇരുവരും ഒന്നിച്ചത്. ഇരുവരും ചേര്‍ന്നുള്ള ഡബ്സ്മാഷ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാകാറുണ്ട്.
കഴിഞ്ഞമാസം ആയിരുന്നു വരദയുടെ സഹോദരന്റെ വിവാഹം. വിവാഹസമയത്ത് പകര്‍ത്തിയ ഒരു ചിത്രവും അതിനൊപ്പമുളള ഒരു കുറിപ്പുമാണ് ഇപ്പോള്‍ ചിരി പടര്‍ത്തുന്നത്. 

അവളുടെ അനിയന്റെ കല്യാണത്തിന് എടുത്ത ഫോട്ടോയാ. രണ്ടു കൂട്ടരുടെയും ഫോട്ടോഗ്രാഫറെ ഞങ്ങള് ശെരിക്കും മുതലാക്കി. ഗംഭീര ഫോട്ടോ സെഷന്‍ ആയിരുന്നു. ഇനീം കൊറേ ഉണ്ട്. വഴിയേ ഇടാം. ഇതിപ്പം ഫോട്ടോ കണ്ടാല്‍ ഞങ്ങളുടെ കല്യാണമാണോ നടന്നത് എന്ന് തോന്നിപ്പോകും. അതല്ലേലും ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ അങ്ങനെയാണ്. ക്യാമറ കണ്ടാല്‍ പിന്നെ ഒരു ആക്രാന്തമാ.

എന്നാലും ഞാന്‍ കെട്ടിപ്പിടിച്ചു പോസ് ചെയ്യുമ്പോള്‍ അവള്‍ക്ക് എന്തോ ഒരു ചമ്മലോ, നാണമോ ഒക്കെ. കുറേപ്പേര്‍ നില്‍പ്പുണ്ടേ അവിടെ. അതിനെന്താ.. അല്ലേ? എന്തിനാ ഇങ്ങനെ നാണക്കേട് വിചാരിക്കുന്നെ? ആര് കണ്ടാല്‍ എന്താ? എന്റെ ഭാര്യയെ അല്ലേ ഞാന്‍ കെട്ടിപ്പിടിക്കുന്നെ? അവളുടെ അമ്മേടെ അനുവാദത്തോടു കൂടിയാ ഞാന്‍ അവളെ കെട്ടിയേ. എന്നിട്ടാ അവള്‍ എന്നോട് ഇങ്ങനെ പെരുമാറുന്നെ. ഏതായാലും സദ്യയും കഴിച്ചു കല്യാണക്കുറിയും കാണിച്ചു പോയാല്‍ മതി എല്ലാരും. കേട്ടല്ലോ?

Read more topics: # jishin shares a beautiful picture
jishin shares a beautiful picture

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക