ആരാണ് കൂടുതല്‍ റൊമാന്റിക്; പ്രണയ വിവാഹത്തെക്കുറിച്ചുളള അഭിപ്രായം; വീട്ടുകാരുമായുളള പ്രശ്‌നങ്ങള്‍; മനസ്സ് തുറന്ന് ഭ്രമണത്തിലെ ഹരിത

Malayalilife
 ആരാണ് കൂടുതല്‍ റൊമാന്റിക്; പ്രണയ വിവാഹത്തെക്കുറിച്ചുളള അഭിപ്രായം; വീട്ടുകാരുമായുളള പ്രശ്‌നങ്ങള്‍; മനസ്സ് തുറന്ന് ഭ്രമണത്തിലെ ഹരിത

പ്രേക്ഷക പ്രീതി കൊണ്ടും റേറ്റിങ്ങ് കൊണ്ടും മുന്നില്‍ നിന്ന സീരിയലാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഭ്രമണം. സീരിയലിലെ ഹരിതയെന്ന കഥാപാത്രമായി മനസ്സില്‍ ഇടം നേടിയ താരമാണ് സ്വാതി. ചെമ്പട്ട് എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തി ഭ്രമണത്തിലെ വില്ലത്തിയായും നായികയായും മിനിസക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറാന്‍ സ്വാതിക്ക് കഴിഞ്ഞിരുന്നു. രണ്ടു മാസം മുന്‍പാണ് താരം വിവാഹിതയായത്. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ് മാതാപിതാക്കളുടെ ഏകമകളായ സ്വാതി. ചെമ്പട്ട് എന്ന സീരിയലില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സ്വാതിയെ ശ്രദ്ധേയയാക്കിയത് ഭ്രമണത്തിലെ ഹരിതയാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഭ്രമണത്തിന്റെ പിന്നണി പ്രവര്‍ത്തകനായ പ്രതീഷിനെ സ്വാതി വിവാഹം ചെയ്തത്. വീട്ടുകാര്‍ക്ക് വിവാഹത്തിന് എതിര്‍പ്പുള്ളതായി താരം വ്യക്തമാക്കിയിരുന്നു. ഒടുവില്‍ രഹസ്യമായി പ്രതീഷിനൊപ്പം ഒരമ്പലത്തില്‍ പോയി താലികെട്ടുകയായിരുന്നു. വിവാഹശേഷമുളള വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് എ യിലൂടെയാണ് താരം ആരാധകരോട് സംവദിച്ചത്.

വീട്ടില്‍ ഒറ്റ മകള്‍ ആയതിനാല്‍ തന്നെ വീട്ടില്‍ ആദ്യം മുതലേ പ്രണയം പറഞ്ഞിരുന്നു. എന്നാല്‍ സീരിയസ് ആണെന്ന് അവരും പ്രതീക്ഷിച്ചില്ല.അതോടെയാണ് പ്രശ്നങ്ങളുണ്ടായത്. തുടര്‍ന്ന് വീട്ടുകാര്‍ സമ്മതക്കില്ലെന്ന് മനസിലായതോടെയാണ് ഒളിച്ചോടി വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞതിന് ശേഷം നേരെ കൊച്ചിയിലേക്ക് ആണ് പോയത്. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ് താരം. ആരാധകരുമായി സംവദിക്കുന്നതിനിടയില്‍ വിവാഹജീവിതത്തെക്കുറിച്ചുമെല്ലാം താരം പറയുന്നുണ്ട്. ആരാണ് കൂടുതല്‍ റൊമാന്റിക് എന്ന ഒരാളുടെ ചോദ്യത്തിന് രണ്ടും കണക്കാണ് എന്ന ചിരിയോടെയുള്ള ഉത്തരമാണ് താരം നല്‍കിയത്. പ്രണയ വിവാഹത്തെക്കുറിച്ചുള്ള അഭിപ്രായമായി സ്വാതി പറയുന്നത് മൊത്തം മനസ്സിലാക്കുന്ന ഒരാളെ വിവാഹം കഴിക്കണം എന്നാണ്. അങ്ങിനെ ആണെങ്കില്‍ അത് എപ്പോഴും മനോഹരമായിരിക്കും. കൂടാതെ നമുക്ക് എപ്പോഴും ഓപ്പണ്‍ ആയി ഇരിക്കാന്‍ സാധിക്കുമെന്നും സ്വാതി പറയുന്നു.


ഭ്രമണത്തിലെ വിശേഷങ്ങളും താരം പറയുന്നു. ലാവണ്യ ചേച്ചിയുടെ ബന്ധം ഉണ്ട്. ചേച്ചിയും ഒത്തുള്ള ചില സര്‍പ്രൈസുകള്‍ക്കായി കാത്തിരിക്കുന്നു താനെന്നും സ്വാതി പറഞ്ഞു. എന്നാല്‍ നീത മോളായി എത്തിയ നന്ദനയുമായി ബന്ധം കുറവാണ്. പിന്നെ അച്ഛനായി വേഷം ഇട്ട മുകുന്ദന്‍ അങ്കിളിനെ തനിക്ക് മിസ് ചെയ്യാറുണ്ട് എന്നും ആരാധകരുടെ ചോദ്യത്തിന് മറുപടിയായി സ്വാതി പറഞ്ഞു.


വിവാഹവുമായി ബന്ധപെട്ടു സ്വന്തം വീട്ടുകാരുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. പ്രശ്‌നങ്ങള്‍ എല്ലാം സോള്‍വ് ആയി. എല്ലാം നല്ലതായി തന്നെ പോകുന്നുവെന്ന് പറഞ്ഞ സ്വാതി അച്ഛന്റെയും അമ്മയുടെയും ഫോട്ടോ ചോദിച്ച ആള്‍ക്ക് അത് പങ്കിട്ടു നല്കുകയും ചെയ്തു. എല്ലാം പരിഹരിച്ചു എന്ന ഉത്തരമാണ് കുടുംബവുമായുണ്ടായ പ്രശ്‌നത്തെക്കുറിച്ചു സ്വാതി പറഞ്ഞത്. തന്റെ ഭര്‍ത്താവ് ജെന്യുന്‍ ആണെന്നതാണ് തനിക്് ഇഷ്ടമുളള തെന്നും ദേഷ്യമാണ് ഇഷ്ടമില്ലാത്തതെന്നും താരം പറയുന്നു. തന്റെ വസ്ത്രങ്ങളെക്കുറിച്ചും സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചുമൊക്കെ താരം പറയുന്നുണ്ട്. ഭര്‍ത്താവിനൊപ്പമുളള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. പ്രണയ കഥ ലൈവ് വരുമ്പോള്‍ പറയാമെന്നും താരം പറയുന്നു.


 

 

bharamanam serial swathy nithyananda

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES