ആഗ്രഹപൂര്‍ത്തീകരണത്തിനായി ലക്ഷ്മി പൂജ; വരലക്ഷ്മി പൂജ ചെയ്ത് നടി ലത സംഗരാജു

Malayalilife
ആഗ്രഹപൂര്‍ത്തീകരണത്തിനായി ലക്ഷ്മി പൂജ; വരലക്ഷ്മി പൂജ ചെയ്ത് നടി ലത സംഗരാജു

സിനിമാനടിമാരെക്കാളും സീരിയലിലെ കഥാപാത്രങ്ങളെയാണ് പലപ്പോഴും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നത്. സീരിയിലിലെ കണ്ണീര്‍ നായികമാരെക്കാളും ഇഷടം വില്ലത്തിയോടും ആകാറുണ്ട. മലയാള സീരിയലുകളില്‍ അഭിനയിക്കുന്നവരില്‍ മിക്കവരും അന്യഭാഷാ നായികമാരാണ്. ഇവരെ മലയാളം ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുളളത്.  ഏഷ്യാനെറ്റിലെ നീലക്കുയില്‍ സീരിയലിലെ നായികമാരില്‍ ഒരാളായ റാണിയെ അവതരിപ്പിച്ചിരുന്നത്. തെലുങ്ക് സീരിയല്‍ താരമായ ലത സംഗരാജുവാണ്. തെലുങ്ക് താരമായ പവനി റെഡ്ഡി അവതരിപ്പിച്ചിരുന്ന കഥാപാത്രം സീരിയലില്‍ നിന്നും ഒഴിവായതിനെതുടര്‍ന്നാണ് ലത സംഗരാജു സീരിയലിലേക്ക് എത്തിയത്.  തെലുങ്ക് നായികയാണെങ്കിലും മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. തന്റെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മാതാപിതാക്കളും അടുത്ത ബന്ധുക്കളും മാത്രം പങ്കുവടുത്ത ലളിതമായ ചടങ്ങിലാണ താരത്തിന്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസം  പിന്നിട്ടത് ആഘോഷിച്ചതിന്റെ ചിത്രങ്ങളും ലത പങ്കുവച്ചിരുന്നു.  ഇപ്പോള്‍ താരം പങ്കുവച്ച വരലക്ഷ്മി പൂഡയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയ ലതയുടെ ആദ്യ വരലഷ്മമി പൂജ ആണ് ഇത്. 'എന്റെ ആദ്യ വരലക്ഷ്മി പൂജ, അനുഗ്രഹീതം', എന്ന ക്യാപ്ഷന്‍ പങ്കിട്ടാണ് ലത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വരലക്ഷ്മി പൂജാ ദിനത്തില്‍ സുമംഗലികളാണ് ആഗ്രഹനിവര്‍ത്തിക്കായി പൂജ നടത്തുക.അതുകൊണ്ടുതന്നെയാകാം ലതക്ക് ഈ പൂജ അത്രത്തോളം പ്രാധാന്യം ഏറിയത്.ആഗ്രഹ പൂര്‍ത്തീകരണത്തിനായി ധനത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവിയായ ലക്ഷ്മിയെ ആരാധിക്കുന്ന ചടങ്ങാണിത്. തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും വരലക്ഷ്മി പൂജ നടക്കുന്നത്

മലയാളി അല്ലെങ്കിലും സ്വന്തം നാട്ടില്‍ ലഭിക്കുന്നതിനേക്കാളും വലിയ പിന്തുണയാണ് ലതക്ക് മലയാളം നല്‍കിയത്. ഇപ്പോഴും താരത്തിന്റെ മലയാളത്തിലേക്കുളള അരങ്ങേറ്റം കാത്തിരിക്കുകയാണ് ആരാധകര്‍. ജൂണ്‍ 14നാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സൂര്യരാജുവുമായി താരത്തിന്റെ വിവാഹം നടക്കുന്നത്. വിവാഹശേഷവും താന്‍ അഭിനയരംഗത്തുണ്ടാകും എന്ന് ലത വ്യക്തമാക്കിയിരുന്നു.

actress latha sangaraju varalakshmi pooja

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES