Latest News

മാസം ഒന്നൊന്നര ലക്ഷം ശമ്പളമുണ്ടായിരുന്ന എന്‍ജിനീയറിങ് ജോലി കളഞ്ഞിട്ട് വന്ന ആളാ; നീലക്കുയിലിലെ ആദിയുമായുളള സൗഹൃദത്തെക്കുറിച്ച് നടന്‍ ജിഷിന്‍ മോഹന്‍

Malayalilife
 മാസം ഒന്നൊന്നര ലക്ഷം ശമ്പളമുണ്ടായിരുന്ന എന്‍ജിനീയറിങ് ജോലി കളഞ്ഞിട്ട് വന്ന ആളാ; നീലക്കുയിലിലെ ആദിയുമായുളള സൗഹൃദത്തെക്കുറിച്ച് നടന്‍ ജിഷിന്‍ മോഹന്‍

ലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ജിഷിന്‍. വില്ലന്‍ കഥാപാത്രങ്ങളിലൂടെ മിനിസ്‌ക്രീനില്‍ സജീവമായ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവച്ച് എത്തുന്ന താരം അതിനു നല്‍കുന്ന അടിക്കുറിപ്പുകളാണ് ശ്രദ്ധേയം. ചിത്രങ്ങള്‍ക്ക് രസകരമായ കുറിപ്പുകളുമായാണ് താരം എത്തുന്നത്. ഷൂട്ടിങ് ആരംഭിച്ച ശേഷം ലൊക്കേഷനിലെ ചിത്രങ്ങളാണ്  ജിഷിന്‍ ഏറെയും പങ്കുവയ്ക്കാറ്. നീലക്കുയില്‍ താരമായിരുന്ന നിതിന്‍ ജേക്ക് ജോസഫിനെക്കുറിച്ചു നടന്‍ ജിഷിന്‍ പങ്ക് വച്ച കുറിപ്പ് വൈറല്‍ ആവുകയാണ്. നീലക്കുയില്‍ അവസാനിച്ച ശേഷം ജീവിത നൗക എന്ന പരമ്പരയില്‍ ആണ് നിതിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജീവിത നൗകയില്‍ എത്തിയപ്പോള്‍ മുതല്‍ ആണ് സുഹൃത്തുക്കളുടെ ലിസ്റ്റിലേക്ക് നിതിന്‍ കയറി കൂടിയതെന്നും, ഇപ്പോള്‍ വല്ലാത്ത ആത്മബന്ധമാണ് തങ്ങള്‍ക്കിടയില്‍ ഉള്ളത് എന്നും ജിഷിന്‍ പങ്കിട്ട കുറിപ്പിലൂടെ പറയുന്നു.

ചിലരങ്ങനെയാണ്.. നമ്മള്‍ പോലുമറിയാതെ നമ്മുടെ സുഹൃത്തുക്കളായി മാറും. അതുപോലെ തന്നെയാണ് ഈ തെണ്ടിയും??. ഈ വാക്കുപയോഗിച്ചതില്‍ നിന്നു തന്നെ ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴം മനസ്സിലാകുമല്ലോ? ജീവിതനൗക സീരിയലില്‍ വച്ചാണ് ഈ അലവലാതി എന്റെ സുഹൃത്തുക്കളുടെ പട്ടികയിലേക്ക് വലിഞ്ഞു കയറിയത്. ഠൃശുുഹല ഹീരസറീംി സമയത്തായിരുന്നു ഞങ്ങളുടെ ലാസ്റ്റ് രെവലറൗഹല. ഷൂട്ട് നടക്കുന്ന വീട്ടില്‍ തന്നെ താമസം, ഭക്ഷണം, എഡിറ്റിംഗ്, ഡബ്ബിങ്, എല്ലാം.. അങ്ങനെ പത്തു ദിവസം ഒരേ റൂമില്‍ ഞാനും ഇവനും സാജന്‍ ചേട്ടനും. അത്രേം മതിയായിരുന്നു ഒരാള്‍ക്ക് മറ്റൊരാളെ മനസ്സിലാക്കാന്‍. ആദ്യമാദ്യം വലിയ ബഹുമാനമൊക്കെ കാണിച്ചിരുന്നവന്‍, കൂട്ടുകാരനായപ്പോള്‍ തനിനിറം കാണിച്ചു തുടങ്ങി.

എടാ പോടാന്നൊക്കെ ആയി. ഇപ്പൊ പിന്നെ അതും ഇല്ല. വായിതോന്നുന്നതാ വിളിക്കുന്നെ??. നീലക്കുയിലിലെ ആദി ആയി കുറേ പെണ്‍കുട്ടികളുടെ ഹൃദയം കവര്‍ന്ന ഈ ചുള്ളന്റെ വിവാഹം കഴിഞ്ഞതാ കേട്ടോ.. നാലു വയസ്സുള്ള ഒരു കൊച്ചുമുണ്ട്. (അങ്ങനെയിപ്പോ ലവന്‍ ബാച്ച്ലര്‍ ആണെന്ന് പറഞ്ഞ് സുഖിക്കണ്ട??). കാണാന്‍ ഒരു ലുക്ക് ഇല്ലാന്നേ ഉള്ളു. ഭയങ്കര വിദ്യാഭ്യാസമാ ഇവന്. മാസം ഒന്നൊന്നര ലക്ഷം ശമ്പളമുണ്ടായിരുന്ന എന്‍ജിനീയറിങ് ജോലി കളഞ്ഞിട്ട് എവനൊക്കെ എന്തിനാണോ എന്തോ നമ്മുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ അഭിനയിക്കാന്‍ ഇറങ്ങിത്തിരിച്ചത്????. ഇവന്‍ Nithin Jake Joseph അല്ല. Nithin 'Fake' Joseph ആണ് ??. എന്തൊക്കെ പറഞ്ഞാലും നമ്മുടെ ചങ്ക് ആയിപ്പോയില്ലേ.. സഹിച്ചല്ലേ പറ്റൂ ??. ഈ ഫോട്ടോ ഇടാന്‍ നോക്കുമ്പോള്‍, എന്നെപ്പറ്റി നാല് വാക്ക് പൊക്കിപ്പറയണം എന്ന് പറഞ്ഞ നിതിനേ.. ഞാന്‍ ഇതാ എന്റെ കടമ നിര്‍വഹിച്ചിരിക്കുന്നു

actor jidhin mohan shares his friendship with nithin jake joseph

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക