ടെലിവിഷൻ ഉപഭോക്താക്കൾക്കിടയിൽ എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ സ്റ്റാർ ഇന്ത്യ പുതിയ പ്രചാരണ പരിപാടികൾ ആരംഭിക്കും. " സിർഫ് ദിഖാനെ കേലിയെ നഹി, ദേഖനെ മേം ബി റിയൽ എച്ച്ഡി എക്സ്പെരിയന്സസ് " എന്നാണ് പ്രചാരണപരിപാടി . സ്റ്റാർ ഇന്ത്യയുടെ നെറ്റ്വർക്കുകളിൽ ഏഴു ഭാഷകളിൽ ഈ പ്രചാരണം സംപ്രേക്ഷണം ചെയ്യും
എച്ച്ഡി ടിവിയും എച്ച്ഡി സെറ്റ് - ടോപ്പ് ബോക്സുമുണ്ടെങ്കിൽ എച്ച് ഡി അനുഭവം പ്രദാനം ചെയ്യുമെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും കരുതുന്നത് . എന്നാൽ ഇതോടൊപ്പം എച്ച് ഡി ചാനലുകളുടെ വരിക്കാർ ആയെങ്കിൽ മാത്രമേ എച്ച് ഡി അനുഭവം സമ്പൂര്ണമാകുമെന്ന അറിവ് പകരുവാനാണ് സ്റ്റാർ ഇന്ത്യ ഈ പ്രചാരണപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്
ഇതിനു `നർമത്തിന്റെ മേമ്പൊടി ചേർത്താണ് ഈ പ്രചാരണ പരിപാടിക്ക് രൂപം നൽകിയിട്ടുള്ളത് . എച്ച് ഡി ചാനലിന്റെ വരികക്കാരായാൽ മാത്രമേ സമ്പൂർണ എച്ച് ഡി അനുഭവം ലഭിക്കുകയുള്ളുവെന്നു അറിയാവുന്ന പ്രേക്ഷകരുടെ എണ്ണം 25 ശതമാനത്തിനു താഴെയെന്നാണ് സ്റ്റാർ ഇന്ത്യ നടത്തിയ പാദനയത്തിൽ കണ്ടെത്തിയിട്ടുള്ളത് .
സ്റ്റാർ ഇന്ത്യ ഇപ്പോഴും ശ്രദ്ധ കേന്ദ്രികരിച്ചിട്ടുള്ളത് തങ്ങളുടെ കാഴ്ചക്കാർക്ക് സമാനതകളില്ലാത്ത വിനോദാനുഭവവും മൂല്യവും നൽകുക എന്നതിലാണ് . വിവിധ ഭാഷകളിലുള്ള 26 സ്റ്റാർ എച്ച് ഡി ചാനലുകളിലൂടെ ഉള്ളടക്കത്തോടൊപ്പം മികച്ച കാഴ്ച അനുഭവം നൽകുന്നതിനും ഉദ്ദേശിക്കുന്നു. സ്റ്റാർ എച്ച് ഡി ചാനലുകളുടെ വരിക്കാരാകുന്നത് അതിനുസഹായിക്കും എച്ച് ഡി ചാനലുകൾ റീചാർജ് ചെയ്യുന്നതിന്റെ പ്രസക്തി മനസിലാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രചാരണ പരിപാടി എന്ന് സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയുടെ ഇന്ത്യ ആൻഡ് ഇന്റർനാഷണൽ ടിവി ആൻഡ് ഡിസ്ട്രിബൂഷൻ പ്രസിഡന്റ് ഗുർജീവ് സിംഗ് കപൂർ പറഞ്ഞു .