Latest News

അച്ഛനും അമ്മയുമില്ലാത്ത അനാഥനാണ്; ഇവൻ അഞ്ചോ ആറോ പെൺകുട്ടികളുടെ ജീവിതമാണ് നശിപ്പിച്ചിരിക്കുന്നത്; നടൻ ആദിത്യൻ ജയനെതിരെ ശാന്തിവിള ദിനേശ് രംഗത്ത്

Malayalilife
 അച്ഛനും അമ്മയുമില്ലാത്ത അനാഥനാണ്; ഇവൻ അഞ്ചോ ആറോ പെൺകുട്ടികളുടെ ജീവിതമാണ് നശിപ്പിച്ചിരിക്കുന്നത്; നടൻ  ആദിത്യൻ ജയനെതിരെ ശാന്തിവിള ദിനേശ് രംഗത്ത്

ലയാള മിനിസ്ക്രീൻ ലോകത്തെ ശ്രദ്ധേയരായ താരദമ്പതികളാണ് നടി അമ്പിളി ദേവിയും ഭർത്താവും നടനുമായ ആദിത്യൻ ജയനും. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വരെ വഴിവച്ചിരിക്കുകയാണ്. കുടുംബപ്രശ്നങ്ങളുടെ പേരിൽ ആദിത്യൻ ജീവനൊടുക്കാൻ ശ്രമം നടത്തുകയും ആദിത്യനെതിരെ പരാതിയുമായി അമ്പിളി ദേവി എത്തിയതുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഈ  വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് ആദിത്യനെതിരെ ശാന്തിവിള ദിനേശ് സംസാരിക്കുന്നത്. 

 കൊവിഡിനെക്കാളും ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നത് എല്ലാ ജില്ലയിൽ നിന്നും കല്യാണം കഴിച്ച ആദിത്യനെ കുറിച്ചാണല്ലോ. എനിക്ക് അച്ഛനും അമ്മയുമില്ലാത്ത അനാഥനാണ്, കേറി കിടക്കാൻ ഇടമില്ല എന്നെ സഹായിക്കണം എന്നിങ്ങനെ പറഞ്ഞ് കാണുന്ന എല്ലാ ജില്ലകളിലും പോയി പെണ്ണ് കെട്ടുന്ന കഥയാണ് ഇപ്പോൾ പ്രചരിക്കുന്നത്. അയാൾ കൈ ഞരമ്പ് മുറിച്ച്‌ ആശുപത്രിയിലാവുന്നു. അതൊക്കെ വെറും നമ്പറാണെന്ന് ഭാര്യയായിരുന്ന കുട്ടി പറയുന്നുണ്ട്. ആ കുട്ടി പറഞ്ഞത് സത്യമാണ്.

വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് നിന്ന് ഒരു കുട്ടിയെ വിവാഹം കഴിച്ചു. ഇപ്പോൾ സീരിയലിൽ അഭിനയിക്കുന്ന സോനു ആണത്. ഒരിക്കൽ ആ കുട്ടി എന്നെ കാണാൻ സ്റ്റുഡിയോയിൽ വന്നു. അന്ന് ഞാൻ ചെയ്യാൻ പോവുന്ന സീരിയലിൽ വേഷമുണ്ടെന്ന് പറഞ്ഞു. അമ്മ ഹോമിയോ ഡോക്ടറും അച്ഛൻ ബോംബെയിൽ ജോലി ചെയ്യുന്നു, ഒരു അനിയനുമടക്കം നല്ല കുടുംബത്തിലുള്ള കുട്ടിയാണ്. അങ്ങനെ സംസാരിച്ച്‌ വന്നപ്പോഴാണ് അവരുടെ കല്യാണം കഴിഞ്ഞെന്ന് അറിയുന്നത്. കല്യാണവും കഴിഞ്ഞു, വേർപിരിയുകയും ചെയ്‌തെന്ന് പറഞ്ഞു. ആ കുട്ടി പറഞ്ഞ കഥകൾ കേൾക്കണം.

വർഷങ്ങൾക്ക് മുൻപ് സംവിധായകൻ വിഎസ് സജി എന്നെ വിളിക്കുന്നു. ദിനേശേ  നമ്മുടെ ആദിത്യൻ ഉറക്കഗുളിക എന്തോ കഴിച്ച്‌ ശംഖുമുഖം ബീച്ചിൽ കിടക്കുന്നു എന്ന് പറഞ്ഞു. എന്താ കാര്യമെന്ന് അന്വേഷിച്ചപ്പോൾ സോനുവുമായിട്ടുള്ള കേസ് പ്രശ്‌നമാവുമെന്ന് കണ്ടപ്പോൾ രക്ഷപ്പെടാൻ വേണ്ടിയായിരുന്നു. ഇവന്റെ പ്രവൃത്തികളൊക്കെ കണ്ടാൽ സീരിയൽ രംഗത്തെ മമ്മൂട്ടിയോ മോഹൻലാലോ ആണെന്ന് തോന്നും. പക്ഷേ അങ്ങനൊന്നുമല്ല.

ജയൻ എന്ന അതുല്യ കലാകാരന്റെ പേര് വിറ്റ് തിന്ന് നടക്കുന്നൊരുത്തനാണെന്ന് ഞാൻ പറയും. ആദ്യ വിവാഹം വേർപിരിഞ്ഞ് രണ്ടാമതൊന്നിലേക്ക് പോവുന്നത് സാധാരണമെന്ന് പറയാം. പക്ഷേ ഇവൻ അഞ്ചോ ആറോ പെൺകുട്ടികളുടെ ജീവിതമാണ് നശിപ്പിച്ചിരിക്കുന്നത്. അമ്പിളി ദേവിയും അവരുടെ അമ്മയുമൊക്കെ പറഞ്ഞ കാര്യങ്ങൾ കേൾക്കണം.
 

Santhivila dinesh words againts actor adithyan jayan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക