Latest News

ആദ്യമായി സാരിയുടുത്ത പോലെടുത്ത പിക്; കോളേജിലെ നല്ല ദിനങ്ങള്‍ ഓര്‍ത്തെടുത്ത് റിമി ടോമി; ഒപ്പമുള്ളത് കരിഷ്മ കപൂറെന്നും താരം

Malayalilife
ആദ്യമായി സാരിയുടുത്ത പോലെടുത്ത പിക്; കോളേജിലെ നല്ല ദിനങ്ങള്‍ ഓര്‍ത്തെടുത്ത് റിമി ടോമി; ഒപ്പമുള്ളത് കരിഷ്മ കപൂറെന്നും താരം

ചിങ്ങമാസം എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ റിമി ടോമി ഇന്ന് അവതാരക നടി ടിക്ടോക്ക് താരം പാചക വിദഗ്ദ്ധ തുടങ്ങി കൈവയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. നിറയെ യാത്രകള്‍ ചെയ്യുന്ന താരം അതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് എത്താറുണ്ട്. ലോക് ഡോണ്‍ ആയതോടെ സ്വ്ന്തമായി യൂ ട്യൂബ് ചാനലുമായാണ് റിമി എത്തിയത്. ചാനലിലെ ഷോകളില്‍ റിമിയാണ് അവതാരകയെങ്കില്‍ സമയം പോകുന്നതേ അറിയില്ലെന്നാണ് ആരാധകര്‍പറയാറുള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമായ റിമി എല്ലാ വിശേഷങ്ങളും ആരാധകരമായി പങ്കുവയ്ക്കാറുണ്ട്. റിമിയുടെ വിവാഹമോചനം ആരാധകരെ ഞെട്ടിച്ചിരുന്നു.

തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് പോകുമ്പോഴും സുഹൃദ് ബന്ധങ്ങള്‍ക്ക് ഒരുപാട് മൂല്യം നല്‍കുന്ന ഒരാള്‍ ആണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമിയുടെ പോസ്റ്റുകളും ചിത്രങ്ങളും ഏറെ വൈറല്‍ ആകാറുണ്ട്. പഴയകാല ഓര്‍മ്മകള്‍ പങ്ക് വച്ചുകൊണ്ട് റിമി ഇട്ട ഒരു ചിത്രവും കുറിപ്പും ആണ് ഏറെ വൈറല്‍ ആയിരിക്കുന്നത്. പാലാ അല്‍ഫോന്‍സാ കോളേജിലെ മറക്കാന്‍ ആകാത്ത ഒരു അനുഭവം ആണ് റിമി പങ്ക് വച്ചിരിക്കുന്നത്. ആദ്യമായി സാരി ഉടുത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

പാല അല്‍ഫോന്‍സാ കോളേജ്. ആദ്യമായി സാരി ഉടുത്തപോലെടുത്ത പിക്. ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി; ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി, ആര്‍ട്‌സ് ക്ലബ്ബ് ഡേ, സ്വീറ്റ് മെമ്മറീസ് തുടങ്ങിയ ഹാഷ് ടാഗുകളോടൊപ്പം ആണ് ചിത്രം റിമി പങ്ക് വച്ചിരിക്കുന്നത്. ഒപ്പമുള്ള സുഹൃത്തുക്കളെ പരിചയപ്പെടുത്തുന്നതോടൊപ്പം കണ്ണടക്കാരി ആയ സുഹൃത്ത് ഞങ്ങളുടെ കരിഷ്മ കപൂര്‍ ആണെന്നും റിമി പറയുന്നുണ്ട്. ആ ദിവസങ്ങള്‍ മിസ് ചെയ്യുന്നുണ്ടോ എന്ന ആരാധകരുടെ ചോദ്യത്തിന് തീര്‍ച്ചയായും എന്ന മറുപടിയും റിമി നല്‍കുന്നുണ്ട്.

Read more topics: # rimi tomy,# royce,# youtube,# singer
Rimi tomy shares her collage pics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക