Latest News

ഒന്‍പത് വയസ് മുതല്‍ കഴിക്കുന്നത് പുറത്തുനിന്നുള്ള ഭക്ഷണം; ഒന്നര വര്‍ഷമായി എല്ലാ മാസവും പനി; ഗര്‍ഭിണിയായ ഭാര്യയെയും കൊണ്ട് ആശുപത്രിയില്‍ പോയപ്പോള്‍ നടത്തിയ പരിശോധനയിസല്‍ രോഗം കണ്ടെത്തി; ഇടവേളയെടുക്കാനുള്ള കാരണം പറഞ്ഞ് ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം കൂടിയായ ദിവാകൃഷ്ണ 

Malayalilife
 ഒന്‍പത് വയസ് മുതല്‍ കഴിക്കുന്നത് പുറത്തുനിന്നുള്ള ഭക്ഷണം; ഒന്നര വര്‍ഷമായി എല്ലാ മാസവും പനി; ഗര്‍ഭിണിയായ ഭാര്യയെയും കൊണ്ട് ആശുപത്രിയില്‍ പോയപ്പോള്‍ നടത്തിയ പരിശോധനയിസല്‍ രോഗം കണ്ടെത്തി; ഇടവേളയെടുക്കാനുള്ള കാരണം പറഞ്ഞ് ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം കൂടിയായ ദിവാകൃഷ്ണ 

പാട്ടുവര്‍ത്തമാനം എന്ന പരിപാടിയിലൂടെ അധികമാര്‍ക്കും അറിയാത്ത പാട്ടിനെ കുറിച്ചുള്ള കഥകള്‍ പറഞ്ഞ് ശ്രദ്ധയേനാണ് ദിവ. നിലവില്‍ ഐഡിയ സ്റ്റാര്‍ സിംഗറിലും നിറ സാന്നിധ്യമാണ് ഇദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിവ കഴിഞ്ഞ കുറച്ച് മാസങ്ങളായി വീഡിയോകള്‍ ഒന്നും ചെയ്തിരുന്നില്ല. അതിന് കാരണം തനിക്ക് ലിവര്‍ സിറോസിസ് ഗ്രേഡ് ത്രീ ആയിരുന്നുവെന്ന് പറയുകയാണ് ദിവാകൃഷ്ണ. രക്തത്തിലും കുടലിലും അണുബാധ ആയെന്നും ദിവ പറയുന്നു.

രോഗത്തെ കുറിച്ച് ദിവാകൃഷ്ണയുടെ വാക്കുകള്‍

ഓഗസ്റ്റില്‍ മാത്രമെ എനിക്ക് വീഡിയോകള്‍ ചെയ്യാന്‍ പറ്റിയിട്ടുള്ളൂ. പിന്നെ നിലംതൊട്ടിട്ടില്ല. അമ്മാതിരി പ്രശ്‌നങ്ങളായിരുന്നു. ജീവിതം നമ്മളെ എങ്ങോട്ടെക്കെയോ കൊണ്ടുപോയി. സന്തോഷമുള്ളൊരു കാര്യമുണ്ടായി. ഞാനൊരു അച്ഛനായി. ഈ സന്തോഷം വരുന്നതിന് മുന്‍പ് തുടരെ തുടരെ പ്രശ്‌നങ്ങളായിരുന്നു. ഞാന്‍ വരുത്തിവച്ച പ്രശ്‌നങ്ങളാണ് അതെന്ന് പറയാം. ഒന്‍പത് വയസൊക്കെ മുതല്‍ പുറത്തുനിന്നും ഭക്ഷണം കഴിച്ച് തുടങ്ങിയ ഒരാളാണ് ഞാന്‍. അണ്‍ കണ്‍ട്രോള്‍ഡ് ആയിട്ടുള്ള ഭക്ഷണം കഴിപ്പ് ആയിരിക്കും എന്റെ ഈ ശരീരത്തിനും കാരണമായത്. കോളേജ് സമയത്താണ് കൂടുതലും പുറത്തുനിന്നും ഭക്ഷണം കഴിച്ച് തുടങ്ങിയത്. 

കഴിഞ്ഞ ഒന്നര വര്‍ഷമായിട്ട് എല്ലാ മാസവും എനിക്ക് പനിവരും. നാലഞ്ച് ദിവസം കിടപ്പിലായിരിക്കും. പാരസെറ്റമോള്‍ കഴിക്കും. ആശുപത്രിയില്‍ പോകുമ്പോള്‍ ആന്റിബയോട്ടിക്‌സ് കിട്ടും പോകും. അടുത്തമാസം വീണ്ടും പനി വരും. ഒരുതവണ പനി വന്ന് വണ്ടി ഓടിച്ചോണ്ടിരുന്നപ്പോള്‍ എന്റെ ബോധം പോയി. എന്തോ ഭാ?ഗ്യം കൊണ്ട് ഒന്നും സംഭവിച്ചില്ല. പിന്നീട് മൂന്ന് നാല് മാസത്തേക്ക് പനി ഒന്നും വന്നില്ല. വീണ്ടും ഈ സെപ്റ്റംബറില്‍ പനി പിടിച്ചു. വീണ്ടും രണ്ടുമൂന്ന് റൗണ്ട് പനി പിടിച്ചു. ഇതിന് ശേഷം എന്റെ ജീവിതത്തില്‍ അതുവരെ അങ്ങനെ ഒരു പനി വന്നിട്ടില്ല.പനി വന്ന് വണ്ടിയോടിക്കുമ്പോള്‍ ഒരു തവണ ബോധം നഷ്ടപ്പെട്ടതായും ഭാഗ്യം കൊണ്ട് അന്ന് അപകടമൊന്നും സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 

അങ്ങനെ ഒരു പനി വന്നു. ആശുപത്രിയില്‍ പോയി ഇഞ്ചെക്ഷനൊക്കെ എടുത്തപ്പോള്‍ മാറി. പക്ഷേ മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും വന്നു. വയറിളക്കം പിടിച്ചു. അതിന്റെ ഭീകരത എത്രത്തോളം ആണെന്ന് മനസിലാക്കി തന്ന ദിവസങ്ങള്‍. മരിച്ച് പോകുമോന്ന അവസ്ഥ. ഒരു ദിവസം ഭാര്യയേയും കൊണ്ട് ആശുപത്രിയില്‍ പോയപ്പോള്‍ വെറുതെ ഞാന്‍ ഡോക്ടറെ പോയി കണ്ടു.

സെപ്റ്റംബറില്‍ വീണ്ടും കടുത്ത പനി വരികയും ഇത് പിന്നീട് വയറിളക്കമായി മാറുകയും ചെയ്തു. മരിച്ച് പോകുമോ എന്ന് പോലും തോന്നിപ്പിച്ച ദിവസങ്ങളായിരുന്നു അതെന്ന് ദിവാകൃഷ്ണ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഭാര്യയോടൊപ്പം ആശുപത്രിയില്‍ പോയപ്പോള്‍ ഡോക്ടറെ കാണുകയും ബ്ലഡ് ടെസ്റ്റ് നടത്തുകയും ചെയ്തു. പരിശോധനാഫലം വന്നയുടന്‍ തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. രക്തത്തില്‍ അണുബാധയാണെന്നും പിന്നീട് നടത്തിയ പരിശോധനകളിലാണ് ടൈഫോയിഡും ഗ്രേഡ് ത്രീ ലിവര്‍ സിറോസിസും സ്ഥിരീകരിച്ചതെന്നും ദിവാകൃഷ്ണ വ്യക്തമാക്കി.

ഓരോ അവയവങ്ങളായി അടിച്ചുപോയി, ആള് മരിക്കുന്നു. അതാണ് അവസ്ഥ. എന്റെ അവസ്ഥ എന്തെന്നാല്‍ ലിവറിനെ ബാധിച്ചു. ഫാറ്റി ലിവര്‍ ഗ്രേഡ് ത്രീ. അടുത്തഘട്ടം എന്നത് ലിവര്‍ സിറോസിസ് ആണ്. എന്റെ നെറ്റി നല്ല കറുത്താണ് ഇരിക്കുന്നത്. ഇങ്ങനെ ഏതെങ്കിലും ഭാഗത്ത് നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ വേ?ഗം ഡോക്ടറെ കാണണം. കാരണം നിങ്ങളുടെ ലിവര്‍ പ്രശ്‌നമാണ്. ലിവര്‍ അടിച്ചു പോയെന്ന് എന്റെ നെറ്റിയില്‍ എഴുതി വച്ചിരിക്കുകയാണ്. കുഞ്ഞിനെ കാണാന്‍ പറ്റില്ലേന്ന് വരെ ചിന്തിച്ച് പോയി. 

കുടലിലൊക്കെ പ്രശ്‌നമായി. വയറ് ഫുള്‍ എരിച്ചില്‍. കുടലിന് അകത്ത് മുറിവായി അത് പുണ്ണായി. മാസലകളൊന്നും ഇല്ലാതെ ഭക്ഷണം കഴിച്ചു. നോണ്‍ വെജ് കഴിക്കുന്നതിനെ പറ്റി ചിന്തിക്കുകയെ വേണ്ട. കൃത്യമായി ആഹാരം കഴിച്ചൊക്കെ വന്നപ്പോള്‍ അണുബാധ മാറി. പിന്നീട് കൊളസ്‌ട്രോള്‍. എല്ലാവരും അവരവരുടെ ആരോ?ഗ്യം ശ്രദ്ധിക്കുക. പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് കുറക്കുക. ഫുഡ് കണ്‍ട്രോള്‍ ചെയ്യുക.


 

Read more topics: # ദിവാകൃഷ്ണ.
pattuvarthana diva krishna reveals illnes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES