Latest News

അമ്മ അനുഭവിച്ചിട്ടുള്ള ത്യാഗങ്ങൾ വലുതാണ്; ഞങ്ങളെ ഞങ്ങൾ ആക്കി മാറ്റിയ ആൾ; കുറിപ്പ് പങ്കുവച്ച് മായ ദീപം

Malayalilife
അമ്മ അനുഭവിച്ചിട്ടുള്ള ത്യാഗങ്ങൾ വലുതാണ്; ഞങ്ങളെ ഞങ്ങൾ ആക്കി മാറ്റിയ ആൾ; കുറിപ്പ് പങ്കുവച്ച് മായ ദീപം

ലയാള മിനിസ്ക്രീൻ  പ്രേക്ഷകരുടെ പ്രിയ നടന്മാരിൽ ഒരാളാണ് ദീപൻ  മുരളി. ഒരു അഭിനേതാവ് എന്നതിലുപരി ഒരു അവതാരകൻ  കൂടിയാണ്  ദീപൻ . ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ മത്സരാർത്ഥിയായ പങ്കെടുക്കുകയും ചെയ്തിരുന്നു. നിരവധി  വ്യത്യസ്തമായിട്ടുള്ള കഥാപാത്രങ്ങളായിരുന്നു സീരിയലുകളിൽ താരത്തെ തേടി എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നടന്റെ ഭാര്യ മായ അമ്മയെക്കുറിച്ചും സഹോദരനെക്കുറിച്ചും എഴുതിയ വാക്കുകൾ ആണ് ശ്രദ്ധേയമായി മാറുന്നത്. 

എൻറെ പ്രിയപ്പെട്ട അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ എൻറെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വ്യക്തി.. എൻറെ ഏറ്റവും അടുത്ത സുഹൃത്ത്. അമ്മ അനുഭവിച്ചിട്ടുള്ള ത്യാഗങ്ങൾ വലുതാണ്.. എന്നും എൻറെ ശക്തി.. ഞങ്ങളെ ഞങ്ങൾ ആക്കി മാറ്റിയ ആൾ.. ഞങ്ങൾക്ക് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടത് അമ്മ ആണ്.. എന്നും അമ്മക്ക് ആയുർ ആരോഗ്യം നൽകണേ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് ഈ അമ്മയുടെയും അച്ഛന്റെയും മകളായി പിറക്കാൻ ആഗ്രഹിക്കുന്നു. പാതി വഴിയിൽ അച്ഛനെ നഷ്ടപ്പെട്ടപ്പോ എന്ത് ചെയ്യണം എന്നറിയാതെ നിന്ന ബാല്യം അന്ന് അമ്മയും ചേട്ടനും കൊണ്ട വെയിൽ ആണ് ഇന്നത്തെ എൻറെ തണൽ.. അമ്മയുടെ പ്രാർത്ഥനയും അനുഗ്രഹവും ആണ് ഇന്നും ഞങ്ങളുടെ ശക്തി.. അമ്മക്ക് തുല്യം അമ്മ മാത്രേ ഉള്ളു.. ഒരുപക്ഷെ ഈ ലോകത്ത് ഏറ്റവും കൂടുതൽ എന്നെ സ്നേഹിക്കുന്ന വ്യക്തി..

എൻറെ ചേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ.. അച്ഛന് പകരം വെക്കാൻ ആരും ഇല്ല എന്നാലും എൻറെ അച്ഛന്റെ സ്ഥാനം ആണ് ചേട്ടനും.. അച്ഛന് പകരം ആ സ്ഥാനത്തു ചേട്ടൻ മാത്രേ ഉള്ളു. എൻറെ ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയും ആണ് ഇങ്ങനെ ഒരു സഹോദരനെ കിട്ടിയതിൽ ഞാൻ ഭാഗ്യവതി ആണ് അന്നും ഇന്നും ഇനിയും പല ജന്മങ്ങളിലും നമ്മൾ സഹോദരങ്ങൾ ആയി ജനിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. 

Read more topics: # Maya deepan,# note about mother
Maya deepan note about mother

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക