Latest News

ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷമായാണ് ഋതുവുമായി പ്രണയത്തിലായത്; ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും പല കാര്യങ്ങളിലും സമാന ചിന്താഗതിയാണ്; മനസ്സ് തുറന്ന് ജിയ ഇറാനി

Malayalilife
ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷമായാണ് ഋതുവുമായി പ്രണയത്തിലായത്; ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും പല കാര്യങ്ങളിലും സമാന ചിന്താഗതിയാണ്; മനസ്സ് തുറന്ന് ജിയ ഇറാനി

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ ഏവർക്കും സുപരിചിതയായ താരമാണ് ഋതു മന്ത്ര. കലാമേഖലയിൽ ഏറെ സജീവയായ താരം മോഡലിംഗിലും ഏറെ സജീവമാണ്. റിതു ആരാധകരുമായി വ്യക്തി ജീവിതത്തിലെ കാര്യങ്ങളെ കുറിച്ചൊക്കെ അധികം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ അടുത്തിടെയാണ്  ഋതുവിന്റെ പ്രണയം  സമൂഹമാധ്യമങ്ങളിൽ ഏറെ ചര്‍ച്ചയായി മാറിയിരുന്നു.  ഋതുവിന് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് അഭിനേതാവും മോഡലുമായ ജിയ ഇറാനിയായിരുന്നു പ്രണയത്തെ കുറിച്ച് പറഞ്ഞത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഋതുവിന്റെ പ്രണയത്തെ കുറിച്ചുള്ള തുറന്ന് പറച്ചിൽ. 

ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ആരാധകരും ബിഗ് ബോസ് പ്രേക്ഷകരും ഇപ്പോഴാണ് അറിഞ്ഞത്. ഞങ്ങളുടെ വീട്ടിലുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഇതേക്കുറിച്ച് നേരത്തെ തന്നെ അറിയാം. ജനങ്ങള്‍ ഇപ്പോഴാണ് ഇതേക്കുറിച്ച് അറിഞ്ഞത്. ഋതുവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ അതിന് തെറ്റായ വ്യാഖാനമാണ് ചിലര്‍ നല്‍കിയത്. ഋതുവിന്റെ ആരാധകരുടെ ഭാഗത്തുനിന്നും പണി വന്നിരുന്നു.

ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷമായാണ് ഋതുവുമായി ജിയ ഇറാനി പ്രണയത്തിലായത്. കുറേയേറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതേത്തുടര്‍ന്നാണ് ഞങ്ങള്‍ പിരിഞ്ഞത്. ഒന്നരമാസം മുന്‍പാണ് വിവാഹമോചനം ലഭിച്ചത്. കേസ് നടക്കുന്ന സമയമായതുകൊണ്ടാണ് ഋതുവിനെക്കുറിച്ചോ, ഞങ്ങളൊരുമിച്ചുള്ള ചിത്രങ്ങളോ അപ്പോള്‍ പോസ്റ്റ് ചെയ്യാതിരുന്നത്. തനിക്കൊരു മകനുണ്ട്. അടുത്തടുത്ത വീടുകളിലായാണ് തങ്ങള്‍ താമസിക്കുന്നത്. ഋതുവുമായി നേരത്തെ സൗഹൃദത്തിലായിരുന്നുവെങ്കിലും ഒരുമിച്ച് ജോലി ചെയ്തപ്പോഴാണ് കൂടുതല്‍ അടുത്തറിഞ്ഞത്. മനസ്സുകള്‍ തമ്മിലടുക്കുകയായിരുന്നു. ആദ്യ ബന്ധത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള സമ്മര്‍ദ്ദം മാറിയത് ഋതുവുമായുള്ള സൗഹൃദത്തിലൂടെയാണ്. അവളായിരുന്നു എല്ലാത്തിനും കൂടെ നിന്ന് പിന്തുണച്ചത്.

ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും പല കാര്യങ്ങളിലും സമാന ചിന്താഗതിയാണ്. ഇഷ്ടങ്ങളും ഒരേ പോലെയാണ്. ഞങ്ങളൊന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ് അവള്‍ പരിഭവിക്കാറുണ്ട്. പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്നവരാണ് ഞങ്ങള്‍. ഫോട്ടോയൊക്കെ പോസ്റ്റ് ചെയ്യാനുള്ള അവസരം വന്നത് ഇപ്പോഴാണ്. വിവാഹത്തെക്കുറിച്ചുള്ള പ്ലാനിംഗിനെക്കുറിച്ചുള്ള ചോദ്യവുമുണ്ടായിരുന്നു. നിലവില്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല, ഋതുവിന്റെ കരിയറിനാണ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത്. അവള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടന്ന് അവള്‍ തയ്യാറാകുമ്പോള്‍ മതി കല്യാണം. ഋതുവിന് എന്നേയും എനിക്ക് ഋതുവിനേയും നന്നായി അറിയാം.

Jiya irani words about rithu manthra love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക