Latest News

വരദക്കൊപ്പം സ്കിറ്റ് ചെയ്തതിനെക്കുറിച്ച് പറ പറഞ്ഞ് ജിഷിന്‍; കുറിപ്പ് വൈറൽ

Malayalilife
വരദക്കൊപ്പം സ്കിറ്റ് ചെയ്തതിനെക്കുറിച്ച് പറ പറഞ്ഞ്  ജിഷിന്‍; കുറിപ്പ് വൈറൽ

ലയാള ടെലിവിഷൻ പ്രേമികളുടെ പ്രിയ താരദമ്പതികളാണ് വരദയും ജിഷിന്‍ മോഹന്‍. ഇരുവരും അഭിനയ രംഗത്ത് സജീവമാണ്. എന്നാൽ ഇപ്പോൾ വരദയ്ക്കൊപ്പം സ്കിറ്റ് ചെയ്യുന്നതിനിടയിലുണ്ടായ രസകരമായ അനുഭവത്തെക്കുറിച്ച്  തുറന്ന് പറഞ്ഞിരിക്കുകയാണ് ജിഷിന്‍ മോഹൻ 

ജിഷിന്റെ കുറിപ്പിലൂടെ...

പഞ്ചാബി ഹൗസിലെ രമണൻ ആണെന്ന് തെറ്റിദ്ധരിക്കണ്ട. അതല്ല ഇത്. ഞാൻ ഉദ്ദേശിച്ചത് ചെമ്മീനിലെ പരീക്കുട്ടിയാണ്. പരീക്കുട്ടിയും കറുത്തമ്മയുമായി ഞങ്ങൾ 'ആർപ്പോ ഇർറോ' എന്ന പ്രോഗ്രാമിൽ ചെയ്ത സ്കിറ്റിലെ വേഷം. സ്റ്റേജിനു സൈഡിൽ പരീക്കുട്ടിയുടെ എൻട്രിക്കായി കാത്തു നിൽക്കുമ്പോൾ പണിക്കരു ചേട്ടൻ എനിക്ക് മധു സാറിന്റെ മാനറിസങ്ങൾ പറഞ്ഞ് തന്നു.

വെരി സിംപിള്‍. സൈക്കിൾ പെഡൽ പുറകോട്ടു ചവിട്ടുന്ന പോലെ കൈയുടെ ആക്ഷൻ, കാലൊന്നു ആയാസപ്പെട്ട് നടക്കുക, 'എന്താടാ പട്ടി എന്ന ഭാവം മുഖത്തും. ഇവിടെ പ്രാക്ടീസ് ചെയ്തു കൊണ്ടു നിന്നോളൂ.. എൻട്രി സമയം ആകുമ്പോൾ അതുപോലെ തന്നെ അങ്ങോട്ട്‌ കേറിയാൽ മതി എന്ന് പറഞ്ഞു. താളം ചവിട്ടി താളം ചവിട്ടി നിന്ന് അവസാനം എൻട്രി സമയം ആയപ്പോഴതാ മുന്നിൽ ഒരു സ്പീക്കർ ബോക്സ്‌. അത് കവച്ചു വച്ചു പരീക്കുട്ടിയായി സ്റ്റേജിലേക്ക് കയറി. ഗംഭീര കയ്യടി.

പരീക്കുട്ടിയായി ഞാൻ ആ skit തകർത്തു ചെയ്തു. സ്കിറ്റ് തീരുന്നത് വരെ കാണികളുടെയും ജഡ്ജസിന്റെയും നിർത്താതെയുള്ള ചിരി ആയിരുന്നു. സ്കിറ്റ് കഴിഞ്ഞു ജഡ്ജസിന്റെ മാർക്ക്‌ കേൾക്കാൻ തെല്ലൊരഹങ്കാരത്തോടെ തന്നെ ഞാൻ നിന്നു. ശ്രീക്കുട്ടൻ ചേട്ടൻ (എംജി ശ്രീകുമാര്‍) മൈക്ക് കയ്യിലെടുത്തു പറയുവാ, ജിഷിനേ.. നിന്റെ സ്കിറ്റിലെ തമാശ കണ്ടിട്ടല്ല ഞങ്ങൾ ചിരിച്ചത്, നീ മധു സർ ആവാൻ കഷ്ടപ്പെടുന്നത് കണ്ടിട്ടാണെന്നു. ഇതെന്നാടാ പോളിയോ പിടിച്ച പരീക്കുട്ടിയോ?കാര്യം മനസ്സിലായോ?

നേരത്തെ എൻട്രി സമയത്ത് മുന്നിൽ ഉണ്ടായിരുന്ന സ്പീക്കർ ബോക്സ്‌ കവച്ചു വച്ച് വന്ന ഞാൻ പിന്നീട് ആ സ്കിറ്റിൽ ഉടനീളം അങ്ങനെയാണത്രെ നടന്നത്. അന്നോടെ എനിക്ക് ഒരു കാര്യം മനസ്സിലായി. ഈ അനുകരണം എല്ലാവർക്കും ചേർന്ന പണിയല്ല. അതൊരു പ്രത്യേക കഴിവ് തന്നെയാണ്. ചുമ്മാ മിമിക്രി കളിച്ചു നടക്കുന്നവർ എന്ന് ഇവരെ തരം താഴ്ത്തി സംസാരിക്കുന്നവരോട് ഒരു വാക്ക്. ഇവർ അനുകരിക്കുന്ന പോലെ ഒരു കഥാപാത്രത്തെ നിങ്ങൾക്ക് അനുകരിച്ചു കാണിക്കാൻ പറ്റുമോ?

അനുകരണവും ഒരു കലയാണ്. അതിനെ ബഹുമാനിക്കൂ.. കലയെ ബഹുമാനിക്കൂ. കഴിഞ്ഞ വർഷം പ്രളയം കാരണമാണെങ്കിൽ ഈ വർഷം കൊറോണ കാരണം സ്റ്റേജ് പ്രോഗ്രാം ചെയ്യാൻ സാധിക്കാതെ ദുരിതം അനുഭവിക്കുന്ന ഒരു വിഭാഗമാണവർ. എന്റെ നല്ലവരായ എല്ലാ മിമിക്രി കലാകാരന്മാർക്കും വേണ്ടി ഞാൻ ഇത് സമർപ്പിക്കുന്നുവെന്നുമായിരുന്നു ജിഷിന്‍ കുറിച്ചത്.
 

Jishin mohan words about funny skit with varadha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES