Latest News

കൂട്ടുകാരുമായി ചേര്‍ന്ന് അതിഗംഭീര ബ്രൈഡല്‍ പാര്‍ട്ടി നടത്തി സീരിയല്‍ നടി ഹരിതാ നായര്‍;കുടുംബശ്രീ ശാരദയിലെ വില്ലത്തിയുടെ വിവാഹം സെപ്റ്റംബര്‍ ആദ്യമെന്ന് സൂചന

Malayalilife
 കൂട്ടുകാരുമായി ചേര്‍ന്ന് അതിഗംഭീര ബ്രൈഡല്‍ പാര്‍ട്ടി നടത്തി സീരിയല്‍ നടി ഹരിതാ നായര്‍;കുടുംബശ്രീ ശാരദയിലെ വില്ലത്തിയുടെ വിവാഹം സെപ്റ്റംബര്‍ ആദ്യമെന്ന് സൂചന

സീരിയല്‍ നടി ഹരിതാ നായരുടെ വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം നടിയുടെ മഹാരാഷ്ട്രയിലെ ബന്ധുക്കളും കുറച്ചു കൂട്ടുകാരും ചേര്‍ന്നൊരുക്കിയ പരമ്പരാഗത ഹല്‍ദിയുടേയും വീട്ടിലെ കുഞ്ഞ് ബ്രൈഡ് ടു ബി ആഘോഷത്തിന്റേയും ഒക്കെ വീഡിയോ പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ, കൂട്ടുകാരുമായി ചേര്‍ന്ന് ഫോട്ടോഷൂട്ടും വീഡിയോകളുമൊക്കെയായി അതിഗംഭീര ബ്രൈഡല്‍ പാര്‍ട്ടി ആഘോഷമാണ് ഹരിതയ്ക്ക് വേണ്ടി കൂട്ടുകാര്‍ ഒരുക്കിയിരിക്കുന്നത്. 

ഡാന്‍സും പാട്ടും വിഭവ സമൃദ്ധമായ ഭക്ഷണവും കേക്കും ഒക്കെയായി ലക്ഷങ്ങള്‍ പൊടിച്ച ബ്രൈഡ് ടു ബി ആഘോഷമാണ് ഹരിതയ്ക്കു വേണ്ടി നടിയുടെ ചങ്കായ കൂട്ടുകാര്‍ ഒരുക്കി സമ്മാനിച്ചത്. അതിന്റെ മനോഹര ചിത്രങ്ങളാണ് ആരാധകരിലേക്കും ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ചുറ്റിലു നീലയും വെള്ളയും സില്‍വറും നിറത്തിലുള്ള ബലൂണുകള്‍ കോര്‍ത്തും നിലത്ത് വിതറിയിട്ടും അലങ്കാരപ്പണികള്‍ ഒരുക്കുകയും ബ്രൈഡ് ടുബിയുടെ വലിയ ബാനറും കെട്ടി മനോഹരമായ കേക്കും ഒരുക്കിയാണ് കൂട്ടുകാര്‍ ഹരിതയെ സ്വീകരിച്ചത്. ബ്ലൂ ഷേഡിലുള്ള മനോഹരമായ സ്ലീവ് ലെസ് ക്രോപ്പ് ടോപ്പും ഷോര്‍ട്ട് ജീന്‍സുമാണ് ഹരിത ധരിച്ചത്. തീമിനോട് ചേര്‍ന്നു നില്‍ക്കും വിധമാണ് ഹരിതയും കൂട്ടുകാരും വേഷങ്ങള്‍ തെരഞ്ഞെടുത്തതും. അതിമനോഹരമായ ബ്രൈഡല്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ വിവാഹം അതിഗംഭീരമാക്കുമെന്ന സൂചനകളാണ് നല്‍കുന്നത്. വിവാഹത്തിന് മുന്നോടിയായി സുന്ദരിയാകുന്നതിന്റെ ഭാഗമായി വലിയ ഡയറ്റിലും വ്യായാമത്തിലുമൊക്കെയാണ് നടി ഇപ്പോഴുള്ളത്. അതിനിടയില്‍ ഷൂട്ടിംഗും മുടങ്ങാതെ കൊണ്ടു പോവുകയാണ്.

സെപ്റ്റം ബര്‍ ആദ്യ ആഴ്ചയിലാണ് ഹരിതയുടെ വിവാഹമെന്നാണ് റിപ്പോര്‍ട്ട്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദയിലെ സുസ്മിതയെന്ന വില്ലത്തിയായി നിറഞ്ഞാടുന്ന ഹരിതയുടെ വിവാഹ നിശ്ചയം ആറു മാസം മുമ്പായിരുന്നു നടന്നത്. ഹരിതയുടെ മാതാപിതാക്കളില്‍ ഒരാള്‍ മലയാളിയും ഒരാള്‍ നോര്‍ത്തിന്ത്യനുമാണ്. അതുകൊണ്ടു തന്നെ ഡെല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ് ഹരിതയ്ക്ക് നോര്‍ത്തിന്ത്യന്‍ ആചാരങ്ങളനുസരിച്ച് വിവാഹത്തിനു മുമ്പുള്ള പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളെല്ലാം നടത്തുകയാണ് ഇപ്പോള്‍.

മോഡലിങ് രംഗത്തുനിന്നും മിനിസിക്രീനിലേക്ക് എത്തിയ ഹരിതയെ വിവാഹം കഴിക്കാന്‍ പോകുന്നത് സനോജ് റിയാന്‍ എന്ന യുവാവാണ്. പ്രണയ വിവാഹമാണെന്നാണ് ആരാധകര്‍ ധരിച്ചതെങ്കിലും പക്ക മാട്രിമോണിയല്‍ വിവാഹമായിരുന്നു ഇവരുടേത്. ഏഴ് മാസത്തെ പരിചയത്തിനൊടുവിലായിരുന്നു വിവാഹനിശ്ചയം നടത്തിയത്. പക്ഷെ ഏഴ് മാസം മാത്രമാണെങ്കിലും വര്‍ഷങ്ങളായിട്ട് അറിയുന്നത് പോലെയാണ് ആരാധകര്‍ക്കെല്ലാം അനുഭവപ്പെട്ടത്. തന്റെ വരനെ വിവാഹനിശ്ചയം വരേയും ഹരിത പരസ്യപ്പെടുത്തിയിരുന്നില്ല. വരന്റെ സ്വകാര്യത കണക്കിലെടുത്തായിരുന്നു അങ്ങനെ ചെയ്തത് എന്നായിരുന്നു ഹരിതയുടെ വാക്കുകള്‍. കാത്തിരിപ്പിനൊടുവില്‍ വിവാഹത്തിലേക്ക് കടക്കുമ്പോള്‍ ചടങ്ങുകള്‍ മഹാരാഷ്ട്രയിലെ ജന്മനാട്ടിലാണോ കേരളത്തിലാണോ നടക്കുകയെന്ന് വ്യക്തമായിട്ടില്ല. എന്തായാലും നടിയുടെ വിവാഹം കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍ എല്ലാം.

അതേസമയം, 28കാരിയായ ഹരിത മൂന്നു വര്‍ഷം മുമ്പാണ് കേരളത്തില്‍ സ്വന്തമായി ഒരു വീട് സ്വന്തമാക്കിയത്. ജനിച്ച കാലം മുതല്‍ക്കെ വാടക വീടുകളിലായിരുന്നു താമസിച്ചിരുന്നത്. 25 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ഒടുവിലാണ് നടി വീട് സ്വന്തമാക്കിയ വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Haritha Nair (@harithanair28)

 

Haritha Nair wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES