എനിക്ക് വലിയ കെയര്‍ തരുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്; പ്രണയത്തെ കുറിച്ച് പറഞ്ഞ് നടി അനില ശ്രീകുമാര്‍

Malayalilife
എനിക്ക് വലിയ കെയര്‍ തരുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്; പ്രണയത്തെ കുറിച്ച് പറഞ്ഞ് നടി അനില ശ്രീകുമാര്‍

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അനില ശ്രീകുമാര്‍. നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു. സീരിയല്‍ രംഗത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളാറായിരുന്ന ശ്രീകുമാറുമായിട്ടുള്ള പ്രണയത്തെ കുറിച്ചും വീട്ടുകാരുടെ എതിര്‍പ്പുകള്‍ക്കിടയിലൂടെ വിവാഹം നടത്തിയതിനെ കുറിച്ചും എല്ലാം ഒരു അഭിമുഖത്തിലൂടെ താരം  പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായി മാറുന്നത്. 

'സാമ്പത്തികമായി ബുദ്ധിമുട്ട് വരുമ്പോള്‍ ടെന്‍ഷന്‍ ആവുന്ന വ്യക്തിയാണ് ഭര്‍ത്താവ് ശ്രീകുമാര്‍. മകന് സുഖമില്ലാതെ വന്നപ്പോള്‍ അദ്ദേഹം അനുഭവിച്ച ബുദ്ധിമുട്ടുകള്‍ വളരെ വലുതായിരുന്നു. എന്നാല്‍ താന്‍ അങ്ങനെയല്ലെന്ന് പറയുകയാണ് അനില ശ്രീകുമാര്‍. വീട്ടില്‍ പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ ചേച്ചിമാര്‍ വലിയ സപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് ശ്രീകുമാര്‍ പറയുന്നു.

എന്റെ വീട്ടില്‍ എല്ലാവരും പിന്തുണച്ചെങ്കിലും എതിര്‍പ്പ് അനിലയുടെ വീട്ടുകാര്‍ക്ക് ആയിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് എനിക്ക് പ്രണയം തോന്നി തുടങ്ങിയത്. ദീപനാളത്തിന് ചുറ്റും എന്ന സീരിയലില്‍ അഭിനയിക്കാന്‍ അനില തിരുവനന്തപുരത്തേക്ക് വരുന്നു. അന്ന് അനിലയെ സ്വീകരിക്കാന്‍ ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്നു. അതിന് മുന്‍പേ ഞങ്ങള്‍ സംസാരിച്ചിരുന്നു.

അതുകൊണ്ട് അന്ന് കണ്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടം തോന്നിയിരുന്നു. അത് മനസിലിട്ട് വളര്‍ത്തി കൊണ്ട് വരികയായിരുന്നു. ഭര്‍ത്താവിന്റെ മറുപടി കേട്ട് ചുമ്മാ പറയുകയാണെന്നാണ് അനിലയുടെ മറുപടി. ലൊക്കേഷനിലായിരിക്കുമ്പോള്‍ അധികം ആരും അറിയാതെ കൊണ്ട് നടക്കുകയായിരുന്നു. ഷൂട്ടിങ്ങിനിടെ എന്റെ അടുത്ത് സംസാരിക്കാന്‍ അനില സംസാരിക്കാന്‍ വന്നാല്‍ ആരെങ്കിലും നിന്നെ കുറിച്ച് മോശം പറയുമെന്ന് പറഞ്ഞ് മാറ്റി വിടുമായിരുന്നു.

അദ്ദേഹത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യവും അതാണെന്നായിരുന്നു അനിലയുടെ മറുപടി. എനിക്ക് വലിയ കെയര്‍ തരുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. പ്രണയത്തിലായതിന് ശേഷം അവളുടെ വീട്ടില്‍ പോയി അച്ഛനോട് പറയുകയായിരുന്നു. അച്ഛന് എന്നെ ഇഷ്ടമായിരുന്നു. പക്ഷെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന ജോലിയായിരുന്നു പ്രശ്‌നം. അനിലയുടെ അച്ഛനും അമ്മയും ഗവണ്‍മെന്റ് ജോലിക്കാരായിരുന്നു.

ഞങ്ങള്‍ രണ്ടുപേര്‍ക്കും സ്ഥിരമായി വരുമാനം ഇല്ല, പുറമേ നിന്ന സിനിമയെയും സീരിയലിനെ കുറിച്ചും വളരെ മോശം അഭിപ്രായമായിരുന്നു അന്നൊക്കെ. എന്റെ ആദ്യ സീരിയലും ദീപനാളം ആയിരുന്നു. ഇതൊക്കെ കൊണ്ടുള്ള എതിര്‍പ്പായിരുന്നു വീട്ടുകാര്‍ക്കെന്ന് അനില പറയുന്നു. പക്ഷെ ശ്രീയേട്ടനെ തന്റെ അച്ഛന് വലിയ ഇഷ്ടമായിരുന്നു. ആദ്യമൊക്കെ എതിര്‍പ്പായിരുന്നെങ്കിലും അച്ഛന്‍ അന്നും ഓപ്പണായിട്ട് നോ പറഞ്ഞിരുന്നില്ലെന്നും ശ്രീകുമാര്‍ പറയുന്നു.

Anila sreekumar words about her life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES