ചക്കപ്പഴത്തിലെ കണ്ണന് പിറന്നാള്‍ സർപ്രൈസുമായി നടി ശ്രുതി രജനീകാന്ത്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
   ചക്കപ്പഴത്തിലെ കണ്ണന് പിറന്നാള്‍ സർപ്രൈസുമായി നടി ശ്രുതി രജനീകാന്ത്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്പും മുളകും എന്ന പ്രേക്ഷക പ്രീതി നേടിയ മിനിസ്ക്രീൻ പരമ്പരക്ക് ശേഷം ആര്‍ ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു പരമ്പരയാണ് ചക്കപ്പഴം. എസ് പി  ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനികാന്ത്, അര്‍ജുന്‍ സോമശേഖരന്‍, അമല്‍ രാജീവ്, മുഹമ്മദ് റാഫി, സബീറ്റ ജോര്‍ജ് തുടങ്ങി നിരവധി പേരാണ് അഭിനയിക്കുന്നത്. 2020 ഓഗസ്റ്റ് മുതൽ ഫ്ലവേർസ് ടീവിയിൽ സംപ്രേക്ഷണം ആരംഭിച്ച ചക്കപ്പഴം, വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയായി മാറുകയായിരുന്നു. ഉപ്പും മുളകും പോലെ തന്നെ ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ കോർത്തിണക്കിയാണ് ചക്കപ്പഴവും പ്രേക്ഷകരുയുടെ കാഴ്ചമുറിയിൽ എത്തുന്നത്. 100 എപ്പിസോഡുകൾ പൂർത്തിയായ സമയം പുതിയൊരു കഥാപാത്രമായി കെപിഎസി ലളിതയും എത്തിയിരുന്നു.

അതിലെ 2 ചേട്ടന്മാരുടെ കുഞ്ഞനുജത്തിയായി എത്തുന്നത് പൈങ്കിളി എന്ന കഥാപാത്രമാണ്. സീരിയലിൽ പൈങ്കിളിയുടെ മകനായി അഭിനയിക്കുന്ന കണ്ണൻറെ പിറന്നാളായ ഇന്ന് താരം പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വൈറൽ. പൈങ്കിളിയായി അഭിനയിക്കുന്നത് ശ്രുതി രജനികാന്തും, മകൻ കണ്ണനായി എത്തുന്നത് കുട്ടി താരമായ റെയ്ഹു ആണ്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ് രണ്ടാളും. ഒരുമിച്ചുള്ള ഫോട്ടോസും വീഡിയോസും എല്ലാവരുടെയു മനസ് കവർന്നവയാണ്. ഇന്ന് പിറന്നാൾ ദിവസം കണ്ണന് ശ്രുതിയുടെതായി വന്ന ഒരു സര്‍പ്രൈസ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. അതിലെ ക്യാപ്ഷനും കുട്ടി താരത്തിനോടുള്ള സ്നേഹം കൊണ്ട് നിറച്ചിരിക്കുകയാണ്  ശ്രുതി."നീ ജീവിതത്തില്‍ എനിക്ക് വ്യത്യസ്തമായ ഒരു തോന്നല്‍ നല്‍കി. പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന എന്റെ വളര്‍ത്തുപുത്രന് അമ്മേടെ സ്വര്‍ണ ഉണ്ടക്ക് ഒരായിരം പിറന്നാള്‍ ഉമ്മകള്‍" എന്നാണ് പിറന്നാൾ ആശംസിചു ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ആ വീഡിയോയുടെ താഴെ നിരവധിപ്പേരാണ് താരത്തിന് പിറന്നാൾ ആശംസിച്ചു വന്നത്. ചക്കപ്പഴം വിശേഷങ്ങള്‍ക്കൊപ്പം നടി പങ്കുവെക്കാറുളള ഫോട്ടോഷൂട്ട് ചിത്രങ്ങളും ട്രെന്‍ഡിംഗാവാറുണ്ട്. മുന്‍പ് നടി പങ്കുവെച്ച മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ തരംഗം തന്നെയാണ് നടി. അതുകൊണ്ട് തന്നെ ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രവും കണ്ണൻ എന്ന താരവും വളരെ പെട്ടെന്നു തന്നെ പ്രേക്ഷകപ്രീതി നേടിയ കഥാപാത്രങ്ങളാണ്.

   ബാല്യകാലത്തിൽ തന്നെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ശ്രുതി രജനീകാന്ത്. സൂര്യ ടീവിയിലെ എട്ടു സുന്ദരികളും ഞാനും എന്ന പ്രസിദ്ധമായിരുന്നു സീരിയലിലൂടെയാണ്  ഈ നടി ഏറെ പ്രേക്ഷകശ്രേദ്ധ നേടിയത്. നല്ലൊരു നർത്തകിയും കൂടിയായ നടി, ബാല്യകാലത്തിൽ തന്നെ ചില സിനിമകളിലും വേഷം ചെയ്യാനായി സാധിച്ചിട്ടുണ്ട്. മോഡേൺ വേഷങ്ങളിലും നാടൻ വേഷങ്ങളിലുമുള്ള ചിത്രങ്ങൾ നിരവധി നടി  ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവയ്ക്കാറുണ്ട്. ഇതിനോടകം തന്നെ പല ഫാൻസ്‌ പേജുകളും ഈ സീരിയലിലെ പല കഥാപാത്രങ്ങൾക്കുമുണ്ട്
 

Actress sruthi rajani kanth gave a surprise to kannan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES