കുട്ടൻചേട്ടന്റെ ഫോട്ടോ വല്ലതും ഉണ്ടോ.... എന്ന ചോദ്യവും ഒപ്പം അതിനു മറുപടിയായി വന്ന ഇല്ലാ.... എന്ന മറുപടിയും മലയാളികളി ടെലിവിഷൻ പ്രേമികളെ സംബന്ധിച്ചിടത്തോളം മറക്കാനാകാത്ത ഒരു കോമഡി സീൻ ആണ്. ഇത് അവതരിപ്പിച്ച രശ്മി അനിൽ എന്ന കലാകാരിയെ അത്ര പെട്ടന്ന് ഒന്നും തന്നെ മറക്കാനും സാധിക്കില്ല. നിറഞ്ഞ ചിരിയോടെ മാത്രമല്ലാതെ താരത്തെ ആരും കണ്ടിട്ടില്ല ഇതുവരെ. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിൽ നിറസാന്നിദ്ധ്യമായി മാറി സീരിയലുകളിലും സിനിമയിലും തിളങ്ങി നില്‍ക്കുന്ന താരം കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ മോഹൻലാലിനെ നേരിൽ കാണുന്നത് ഒരുമിച്ച് അഭിനയിക്കുന്നതിനായിരിക്കണം എന്നൊക്കെ. പക്ഷെ അതെല്ലാം പിന്നീട് മാറി. അതേ കുറിച്ച് രശ്മി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
അത് വാശി കൊണ്ട് അല്ല, പേടി കൊണ്ടാണ്. ഫ്‌ളൈറ്റിൽ കയറാനുള്ള പേടി കാരണം ഒരുപാട് സ്റ്റേജ് ഷോകൾ തുടക്കകാലത്ത് ഉപേക്ഷിച്ചിട്ടുണ്ടത്രെ. അവസാനം ബീന ആന്റണി നൽകിയ ധൈര്യത്തിൽ ഒരു ഷോയ്ക്ക് പോയി. പിന്നെ ചറപറാ ഷോകളായിരുന്നു. ഇപ്പോൾ ലോക്ക് ഡൗൺ ആയ ശേഷമാണ് വിദേശത്തേക്ക് ഷോകൾക്ക് പോകാത്തത്. എന്നെങ്കിലും ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ മാത്രമേ നേരിൽ കാണാനായി പോകൂ എന്ന് ഭയങ്കര വാശിയും ഉണ്ടായിരുന്നുവത്രെ. അത് കാരണം കാണാൻ അവസരം കിട്ടിയിട്ടും ഒഴിഞ്ഞു നിന്നു. ഒരു അവാർഡ് ഷോയ്ക്ക് പോയപ്പോൾ അവിടെ തൊട്ടടുത്ത് തന്നെ ലാലേട്ടൻ ഉള്ളകാര്യം ഞാൻ അറിഞ്ഞു. പക്ഷെ പോയില്ല. എന്റെ ഉള്ളിൽ വാശിയായിരുന്നു, എന്നാണോ ഞാൻ അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് അന്ന് മാത്രമേ നേരിൽ കാണൂ എന്ന്. എല്ലാവരും പറഞ്ഞിട്ടും ഞാൻ പോയില്ല.
പിന്നീട് ഒരു സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സമയത്ത്, തൊട്ടടുത്ത ലൊക്കേഷനിൽ മറ്റൊരു സിനിമയുടെ ഷൂട്ടിങിന് വേണ്ടി ലാലേട്ടൻ വന്നിട്ടുണ്ട് എന്ന് അറിഞ്ഞു. എന്റെ സെറ്റിലെ എല്ലാവരും പോയി. ഞാൻ മാത്രം പോകാതിരുന്നാൽ എന്ത് കരുതും എന്ന് കരുതി, വേറെ നിവൃത്തിയില്ലാതെ പോയി. കണ്ടു. ആ ഒരൊറ്റ തവണ മാത്രമേ ലാലേട്ടനെ നേരിട്ട് കണ്ടിട്ടുള്ളൂ.