അടിക്കാന്‍ ഓങ്ങിയപ്പോള്‍ പേടിച്ച് അയ്യോ എന്റമ്മേയെന്ന് വിളിച്ചു പോയി; അനുഭവം പങ്കുവച്ച് നടി മേഘ്‌ന വിന്‍സെന്റ്

Malayalilife
അടിക്കാന്‍ ഓങ്ങിയപ്പോള്‍ പേടിച്ച് അയ്യോ എന്റമ്മേയെന്ന് വിളിച്ചു പോയി; അനുഭവം പങ്കുവച്ച് നടി  മേഘ്‌ന വിന്‍സെന്റ്

ലപ്പോഴും സിനിമയിലെ നായികമാരെക്കാള്‍ ജനപ്രീതി നേടുന്നതും പ്രേക്ഷക മനസ്സില്‍ ചേക്കേറുന്നതും സീരിയല്‍ നായികമാരാണ്. വീട്ടമമ്മമാരാണ് അധികം മിനിസ്‌ക്രീനിന്റെ ആരാധകര്‍ എന്നത് തന്നെയാണ് അതിന് കാരണവും. ഒരു തെന്നിന്ത്യൻ ടെലിവിഷൻ അഭിനയത്രിയും നർത്തകിയുമാണ് മേഘ്‌ന വിൻസെന്റ്. ബാലതാരമായിട്ടാണ് മേഘ്‌ന അഭിനയത്തിലേക്ക് വരുന്നത്. ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന ടെലിവിഷൻ സീരിയലിലെ അമൃത എന്ന കഥാപാത്രത്തിലൂടെയാണ് മേഘ്‌ന പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. സീരിയലിലെ അമൃത എന്ന കുടുംബിനി ഒരു കാലത്ത് ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങിയ കഥാപാത്രം കൂടിയായിരുന്നു  സ്വന്തമായി ഒരു യൂട്യൂബ് ചാനലുമായി താരം പ്രേക്ഷകർക്ക് ഇടയിൽ സജീവ കൂടിയാണ്. എന്നാൽ ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പുതിയ പരമ്പരയിലെ വിശേഷങ്ങളും ഷൂട്ടിംഗ് സമയത്തെ രസകരമായ ഒരു സംഭവവുമായാണ് താരം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

എന്നെ അടിക്കാന്‍ വരുന്നൊരു സീനായിരുന്നു. അപ്പോഴേക്കും ഞാന്‍ കൈയ്യില്‍ കയറി പിടിക്കണം. പക്ഷെ ടൈമിംഗ് ഞാന്‍ പ്രതീക്ഷിച്ചതിലും നേരത്തെയായിരുന്നു. ഇതോടെ അടിക്കാന്‍ ഓങ്ങിയപ്പോള്‍ ഞാന്‍ പേടിച്ച് അയ്യോ എന്റമ്മേയെന്ന് വിളിച്ചു പോയി. അത്ര നേരം ഭയങ്കര ഗാംഭീര്യത്തോടെ നിന്ന് ഡയലോഗ് പറഞ്ഞയാളാണ്. എല്ലാവരും കൂടെ പിന്നീട് ചിരിയായിരുന്നു എന്നും താരം വെളിപ്പെടുത്തി. 

നേരത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് മേഘ്‌ന രംഗത്ത് എത്തിയിരുന്നു. അന്ന് നടി പറഞ്ഞതിങ്ങനെ, മേഘ്‌ന ഒരു അഹങ്കാരിയാണോ എന്ന ചോദ്യത്തിന് താന്‍ കൊടുക്കാറുള്ള മറുപടി ചിരി ആണ്. ഡിപ്രഷന്‍ സ്റ്റേജ് വരുമ്‌ബോള്‍ രണ്ട് ഓപ്ഷനാണ് നമുക്കുള്ളത്. ഒന്നുകില്‍ എഴുന്നേറ്റ് നടക്കണം. അല്ലെങ്കില്‍ അങ്ങനെ തന്നെ കിടന്ന് ജീവിക്കണം. ഞാന്‍ ഹാപ്പിയായി, സമാധാനത്തോടെ ജീവിക്കാനാണ് തീരുമാനിക്കുക. ക്യാമറ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഇതും കടന്ന് പോകും എന്നതാണ് തന്റെ ജീവിതത്തിലെ ഒരു മന്ത്രം. സീരിയലിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു ഡാന്‍സ് ടീച്ചര്‍ ആയേക്കുമായിരുന്നു. ഡാന്‍സ് തനിക്ക് അത്രയും ഇഷ്ടമുള്ളതാണ്. ആറ് വയസിലായിരുന്നു എന്റെ അരങ്ങേറ്റം എന്നും താരം പറഞ്ഞു.
 

Actress meghna vincent words about her carrier experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES