ബിഗ്ബോസ് സീസണ്‍ ടൂവിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു സുനിച്ചന്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയെത്തി മിനസ്‌ക്രീനിലും പിന്നീട് ബിഗ്സ്‌ക്രീനിലും മിന്നിത്തിളങ്ങിയ താരമാണ് മഞ്ജു. ഹ്യൂമറസ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത താരം ഇന്ന് അഭിനയ മേഖലയിൽ സജീവമാണ്. എന്നാൽ ഇപ്പോൾ വിവാഹ ശേഷം ഞാന്‍ വളരെ അധികം ഡിപ്പറ്റഡ് ആയിരുന്നു, ഒരുപാട് കരയുമായിരുന്നു എന്നൊക്കെയാണ് മഞ്ജു പറയുന്നത്.
താരത്തിന്റെ വാക്കുകളിലൂടെ ...
എന്റെ ഇതുവരെയുള്ള യാത്രകളെ മൂന്ന് ഘട്ടങ്ങളായി തന്നെ തിരിക്കാം. കല്യാണത്തിന് മുന്‍പ്, കല്യാണത്തിന് ശേഷം, വെറുതേ അല്ല ഭാര്യയ്ക്ക് ശേഷം എന്നിങ്ങനെ. ഇങ്ങനെയൊക്കെ എന്റെ ജീവിതം മാറും എന്ന് സ്വപ്‌നത്തില്‍ പോലും ഞാന്‍ കരുതിയിരുന്നതല്ല. കല്യാണത്തിന് ശേഷം ഞാന്‍ എപ്പോഴും കരച്ചിലാണ്. ഇപ്പോഴാണ് അതൊക്കെ ഒന്ന് മാറി വന്നത്. വെറുതെ അല്ല ഭാര്യയ്ക്ക് ശേഷമുള്ള മഞ്ജു പത്രോസ് ഒട്ടും കൊള്ളില്ലായിരുന്നു.
കല്യാണത്തിന് മുന്‍പ് വീട്ടിലെ കാര്യങ്ങള്‍ എല്ലാം നോക്കുന്ന ആളായിരുന്നു ഞാന്‍. മൂത്ത മകളാണ്, എന്റെ കാര്യത്തിനൊന്നും അപ്പനെയും അമ്മയെയും ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നില്ല. ഡാന്‍സ് പഠിച്ച്, അതിന്റെ ക്ലാസ് എടുത്ത് കൊടുത്തും എല്ലാം ചെറിയ ചെറിയ വരുമാനം എല്ലാം ഉണ്ടാക്കുമായിരുന്നു. കൊളേജ് സമയത്ത് എല്ലാം ഞാന്‍ എന്റെതായ രീതിയില്‍ സമ്ബാദിച്ചിരുന്നു.
വിവാഹത്തിന് ശേഷം ഞാന്‍ കൂടുതല്‍ ഡിപ്പന്റഡ് ആയി. ഒരു സേഫ്റ്റി പിന്ന് വാങ്ങാന്‍ പോകണമെങ്കില്‍ കൂടെ എനിക്ക് സുനിച്ചന്‍ വേണമായിരുന്നു. അതെല്ലാം സുനിച്ചനും ബുദ്ധിമുട്ടായി. എവിടെയെങ്കിലും സുനിച്ചന്‍ പോയി വരാന്‍, അഞ്ച് മിനിട്ട് വൈകിയാല്‍ പോലും ഞാന്‍ കരച്ചിലാണ്. കുഞ്ഞിന്റെ മുഖത്ത് കുരുവന്നാല്‍ കരച്ചില്‍. തൊട്ടതിനും പിടിച്ചതിനും എല്ലാം പേടിയായിരുന്നു എനിക്ക്. ശരിക്കുമൊരു അരക്ഷിതാവസ്ഥയായിരുന്നു.
സാമ്ബത്തികമായുട്ടുള്ള ബുദ്ധിമുട്ടുകളും അതിനൊരു കാരണമായിരുന്നു. പെട്ടന്ന് കുറച്ച് അധികം കടബാധ്യതകളുണ്ടായി. ഇത്രയും വലിയ കടം ഞാന്‍ എങ്ങിനെ ഒറ്റയ്ക്ക് കൈകാര്യം ചെയ്യും, സുനിച്ചന് എന്തെങ്കിലും പറ്റുമോ, മോനും ഞാന്‍ എങ്ങിനെ വളര്‍ത്തും എന്നൊക്കെയുള്ള ടെന്‍ഷനാണ്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ എന്നെക്കൊണ്ട് ആവും വിധം എല്ലാം ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കോള്‍ സെന്ററില്‍ ജോലി നോക്കി, തയ്യല്‍ ജോലിയ്ക്ക് ശ്രമിച്ചു. പക്ഷെ ഒന്നും വര്‍ക്ക് ആയില്ല. ബി എഡ് കഴിഞ്ഞതാണ് ഞാന്‍, ജോലിയ്ക്ക് ഒരു സ്‌കൂളില്‍ കയറണം എങ്കില്‍ ലക്ഷങ്ങള്‍ കൊടുക്കണം. അതിനുള്ള വകയില്ല. ലീവ് വാക്കന്‍സി വരുമ്ബോള്‍ അതൊക്കെ പോയി ചെയ്യുമായിരുന്നു.