Latest News

മലയാള സിനിമയെ ചൂഴ്ന്നു നില്‍ക്കുന്ന സെക്‌സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളില്‍ ഒരാളായിരുന്നു ''താരാരാജാവ്''; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമെന്ന് കേട്ടപ്പോള്‍ അയാള്‍ക്ക് പനിയുംവയറിളക്കവും; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ കുറിപ്പ് ചര്‍ച്ചയാകുമ്പോള്‍

Malayalilife
മലയാള സിനിമയെ ചൂഴ്ന്നു നില്‍ക്കുന്ന സെക്‌സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളില്‍ ഒരാളായിരുന്നു ''താരാരാജാവ്''; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമെന്ന് കേട്ടപ്പോള്‍ അയാള്‍ക്ക് പനിയുംവയറിളക്കവും; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ കുറിപ്പ് ചര്‍ച്ചയാകുമ്പോള്‍

സോഷ്യല്‍ മീഡിയയിലൂടെ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ഥന നടത്തിയും വിവാദ പോസ്റ്റുകള്‍ പങ്കുവച്ചും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നിരന്തരം മാധ്യമശ്രദ്ധ നേടാറുണ്ട്. ഇക്കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' സിനിമ തന്റെ കഥയില്‍ നിന്നും മോഷ്ടിച്ചതാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പങ്ക് വ്ച്ച കുറിപ്പും ചര്‍ച്ചയാവുകയാണ്.

സനല്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...

'മലയാള സിനിമയെ ചൂഴ്ന്നു നില്‍ക്കുന്ന സെക്‌സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളില്‍ ഒരാളായിരുന്നു ''താരാരാജാവ്''. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമെന്ന് കേട്ടപ്പോള്‍ അയാള്‍ക്ക് പനിയും വയറിളക്കവും വന്നെന്ന് വാര്‍ത്തയുണ്ടായിരുന്നു. മാധ്യമങ്ങളെ കാണാതെ അയാള്‍ മുങ്ങി. പക്ഷെ ഒരു റിപ്പോര്‍ട്ടും പുറത്തുവന്നില്ല. സിനിമയ്ക്ക് പുറത്ത് അയാളെക്കാള്‍ വലിയ പെണ്‍വേട്ടക്കാരുടെ പേരുകള്‍ റിപ്പോര്‍ട്ടിലുണ്ട് എന്നതുകൊണ്ട് തന്നെ. റിപ്പോര്‍ട്ട് പൂര്‍ണമായും മുങ്ങി എന്ന് ഉറപ്പായപ്പോള്‍ അയാള്‍ പൂര്‍വാധികം ഉന്മേഷത്തോടെ തിരികെ വന്നു. ചാകും വരെ താരങ്ങള്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ ഒരു കോട്ട കെട്ടണം എന്ന ആശയം ''അമ്മ'' യില്‍ അയാള്‍ എഴുന്നള്ളിച്ചു. ചാകും വരെ രഹസ്യങ്ങള്‍ ഒന്നും പുറത്തുവരാതെ ''താരങ്ങളെ'' മുഷ്ടിയില്‍ ഒതുക്കണം എന്നാണ് അതിന്റെ അര്‍ത്ഥം. എന്നെങ്കിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചോര്‍ന്നാല്‍ തന്റെ സിംഹാസനത്തിന് പരിക്കുണ്ടാകാത്ത രീതിയില്‍ ഒരു പുതിയ അടവുകൂടി അയാള്‍ പുറത്തെടുത്തു. എന്റെ ജീവിതം ഓഷോയുടേതിന് സമം! അഞ്ജനമെന്നാല്‍ എനിക്കറിയാം മഞ്ഞളുപോലെ വെളുത്തിരിക്കും എന്നതുപോലെയാണ് ഓഷോയെക്കുറിച്ചുള്ള അയാളുടെ അറിവ്.'' എന്നാണ് സനല്‍ കുമാര്‍ കുറിച്ചിരിക്കുന്നത്.

sanal kumar sasidharan about hema committy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES